മാവൂർ:പോലീസ് സ്റ്റേഷന്റെ പരിധിയിൽ അടിക്കടി ഉണ്ടായ മോഷണ പരമ്പരകളിലെ പ്രതികളെ ദിവസങ്ങൾക്കകം പിടികൂടിയ മാവൂർ പോലീസിനെ മാവൂർ പ്രസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. ജനങ്ങൾക്ക് മുഴുവൻ ആശങ്ക ഉണ്ടാക്കുന്ന വിധത്തിൽ വ്യാപാര സ്ഥാപനങ്ങളിലും ക്ഷേത്രങ്ങളിലുമാണ് മോഷണം ഉണ്ടായത്. പരാതി ലഭിച്ച ഉടൻതന്നെമാവൂർ പോലീസ് ഉണർന്നു...
കുന്നമംഗലം: സംസ്ഥാന കൃഷിവകുപ്പിന്റെ സഹായത്തോടെ കുന്നമംഗലം ബ്ലോക്ക് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് ആരംഭിച്ച കേരള ഗ്രോ റീട്ടെയിൽ ഔട്ട്ലെറ്റ് അഡ്വക്കേറ്റ് പി ടി എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി അധ്യക്ഷത...
പെരുമണ്ണ: കോളശ്ശേരി സയ്യിദ് അലവി കോയ തങ്ങളുടെ നാല്പതാം ഉറൂസ് മുബാറകിന് തുടക്കമായി. കോളശ്ശേരി സാദാത്തീങ്ങൾ പതാക ഉയർത്തിയതോടെ ആരംഭിച്ച പരിപാടി നവംബർ രണ്ടിന് സമാപിക്കും. ഇന്നലെ നടന്ന മതപ്രഭാഷണ പരിപാടി എ എം മുല്ലക്കോയ തങ്ങളുടെ അധ്യക്ഷതയിൽ അബ്ദുൽ ജലീൽ ബാഖവി പാറന്നൂർ...
മാവൂർ:സുവർണ ജൂബിലി ആഘോഷിക്കുന്ന ഗവ.. ഹയർ സെക്കണ്ടറി സ്കൂൾ മാവൂരിൽ അൻപത് വിദ്യാർഥികൾക്ക് പഠനോപകരണം നൽകുന്ന സുവർണ സ്പർശം 2 K24 ഉദ്ഘാടനം ചെയ്തു. എം.പി ശ്രീ എം.കെ രാഘവൻ പി.ടി.എ പ്രസിഡണ്ട് മൻസൂർ മണ്ണിലിന് പ്രതീകാത്മകമായി സുവർണ സ്പർശം ലോഗോ കൈമാറിയാണ് ഉദ്ഘാടനം...
മാവൂർ:ആതുര സേവനരംഗത്ത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ടി ചൂലൂർ എം.വി. ആർ കാൻസർ സെൻ്ററിന് സമീപം എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മറ്റി സ്ഥാപിച്ച സഹചാരി സെൻ്ററിൻ്റെ നേതൃത്വത്തിൽ സ്നേഹവിരുന്നും പ്രാർത്ഥന സംഗമവും സംഘടിപ്പിച്ചു. 12 റൂം, ഡോർമെട്ടറി സംവിധാനം ഉൾക്കൊള്ളുന്നതാണ് സഹചാരി...
കേരള പ്രവാസി അസോസിയേഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അനുമോദന സദസ് ഇന്ന് നടക്കും.മാവൂർ ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ചമുഴുവൻ വിദ്യാർത്ഥികളെയുമാണ് അനുമോദിക്കുന്നത്. ഉച്ചക്ക് രണ്ടുമണിക്ക് മാവൂർഗ്രാമപഞ്ചായത്ത് കൺവെൻഷൻ സെന്ററിലാണ് പരിപാടി നടക്കുക.കേരള പ്രവാസി അസോസിയേഷൻ ദേശീയ ചെയർമാൻ...
തിരുവമ്പാടി : സമീപകാലത്ത് ഉണ്ടായ ഇടതുപക്ഷ സർക്കാരിൻറെ പോലീസ് സമീപനങ്ങൾക്കെതിരെ വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലനം ഉണ്ടാകുമെന്ന് എസ്ഡിപിഐ ജില്ല പ്രസിഡണ്ട് മുസ്തഫ കൊമ്മേരി പറഞ്ഞു. പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ടിനെതിരെ എസ്ഡിപിഐ തിരുവമ്പാടി മണ്ഡലം സംഘടിപ്പിച്ച വാഹന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
മുക്കം : 2018ന് ശേഷം നിരക്ക് വർദ്ധനവിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താതെയാണ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്. നിർമ്മാണ മേഖലയിലെ അവശ്യ വസ്തുക്കളുടെ വിലക്കയറ്റം അതിഭീകരമായതിനാൽ 2024 DSR അനുവദിച്ചു തരണമെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ മുക്കം മേഖല സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. ബഹു: മുക്കം...
മുക്കം: സംസ്ഥാനത്തെ ഏറ്റവും മികച്ച എൻ എസ് എസ് യൂനിറ്റ് , മികച്ച പ്രോഗ്രാം ഓഫീസർ , ജില്ലയിലെ മികച്ച വളണ്ടിയർ എന്നീ അംഗീകാരങ്ങൾ കരസ്ഥമാക്കിയ ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിന് നാട്ടുകാരുടെ സ്നേഹോഷ്മളമായ ആദരം. ഗ്രാമാദരം എന്ന തലക്കെട്ടിൽ ചേന്ദമംഗലൂരിൽ നടന്ന ചടങ്ങ്...
ചെറുവാടി :മാർക്കറ്റിൽ കിട്ടുന്ന പ്രമുഖ കമ്പനിയുടെ ഫുൾടോസ്സ് കഴിച്ച് വിദ്യാർത്ഥിനിക്ക് വായിലും നാക്കിലും പൊള്ളൽ .കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് തെനെങ്ങാപറമ്പ് സ്വദേശി വാളേപാറമ്മൽ ഷാജുവിന്റെ മകൾ ആറാം ക്‌ളാസ് വിദ്യാർത്ഥിനി ആരാധ്യക്കാണ് പൊള്ളലേറ്റത് . ഒക്ടോബർ 6 നു ആണ് കുട്ടി ഇത് കഴിച്ചത്...