പെരുമണ്ണയില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കുറുമോറ്റുമ്മല്‍ സഹല്‍ (17) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം പഞ്ചായത്ത് കുളത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കാരശ്ശേരി കാരിയോട്ട് ബലരാമ ക്ഷേത്രത്തിൽ കവർച്ച. ഇന്ന് പുലർച്ചെയോടെയാണ് ക്ഷേത്രമതിൽക്കകത്ത് കടന്ന മോഷ്ടാക്കൾ രണ്ട് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്നത്.ക്ഷേത്രത്തിന് പുറത്തുവെച്ചിരുന്ന ഒരു ഭണ്ഡാരവും അകത്ത് സ്ഥാപിച്ചിരുന്ന ഭണ്ഡാരവുമാണ് കവർച്ച ചെയ്യപ്പെട്ടത്. ഏണി ഉപയോഗിച്ച് ക്ഷേത്രമതിൽ കെട്ടിനുള്ളിലേക്ക് കടന്ന മോഷ്ടാക്കൾ, ആളുകളുടെ ശ്രദ്ധയിൽപ്പെടാത്ത...
കോഴിക്കോട് :ചാലിയാറിൽ മാവൂർഎളമരം കടവ് പാലത്തിനു സമീപം പുഴയിൽ ഒഴുകി വരുന്ന നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ആറരയോടെ എളമരം പാലത്തിനു മുകളിൽ വ്യായാമം ചെയ്യുന്നവരാണ് പുഴയിലൂടെ മൃതദേഹം ഒഴുകിവരുന്നത് ആദ്യം കണ്ടത്.ഉടൻതന്നെ മാവൂർ പോലീസിലും മാവൂർ ഫയർ യൂണിറ്റിലും വിവരമറിയിച്ചു. പോലീസും...
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്കുള്ള വാഹനങ്ങളുടെയും രോഗികളുടെയും പ്രവേശനം കാരന്തൂര്‍ റോഡില്‍ പി.എം.എസ്.എസ്.വൈ/കാഷ്വാലിറ്റി ബ്ലോക്ക് ഗേറ്റിന് സമീപം പുതുതായി നിര്‍മിച്ച ഗേറ്റിലൂടെ ക്രമീകരിക്കും. ഈ ബ്ലോക്കിലേക്കുള്ള വാഹനങ്ങള്‍ ഓഗസ്റ്റ് 22 മുതല്‍ കാരന്തൂര്‍ റോഡ് ഭാഗത്തുള്ള പ്രധാന കവാടം...
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കാര്‍ഷിക-വ്യവസായ പ്രദര്‍ശനവും വിപണന മേളയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഫസീല അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വിനോദ് പടനിലം, ജില്ലാ പഞ്ചായത്ത് അംഗം സീന അശോകന്‍, ഗ്രാമപഞ്ചായത്ത്...
ഓപ്പറേഷൻ തൂഫാനെ അടയാളപ്പെടുത്തി നിയമസഭയിൽ പ്രദർശിപ്പിച്ച് ശ്രദ്ധനേടിയ “ഡെയ്ഞ്ചറസ് വൈബ്” ചിത്രം മുക്കം പിസി തിയറ്ററിൽ പ്രദർശിപ്പിച്ചുകൊടിയത്തൂർ സ്വദേശിയായ ഫൈസൽ ഹുസൈൻ കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ മുക്കത്തെ പ്രദർശനോദ്ഘാടനം എം.എൻ കാരശ്ശേരി നിർവഹിച്ചു.കാഞ്ചനമാല മുഖ്യാഥിതി ആയി.മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ.ചാന്ദ്നി, ചാത്തമംഗലം പഞ്ചായത്ത്...
മുക്കത്ത് വീണ്ടും വൻ ലഹരി വേട്ട. 20 ഗ്രാം കൊക്കെയ്നുമായി യുവാവിനെ കോഴിക്കോട് റൂറൽ എസ്.പി. മെറിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. മലപ്പുറം എടവണ്ണ , അയിന്തൂർ സ്വദേശി മണ്ണിൽ കടവൻ അൻഫാസ് (27) ആണ് ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ മുക്കം...
കാരശ്ശേരി പഞ്ചായത്ത് ഓടതെരുവിൽ ക്രഷറിലെ എംസാൻഡ് സ്ലറിയിൽ കുടുങ്ങിയ പശുവിനെ മുക്കം അഗ്നിരക്ഷാ സേന സുരക്ഷിതമായി പുറത്തെടുത്തു.ഓടതെരുവിലെ ലങ്ക സുബ്രമണ്യൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്രഷറിലെ സ്ലറിയിലാണ് അബ്ദുറഹിമാൻ എല്ലങ്ങൽ എന്നയാളുടെ പശു അബദ്ധത്തിൽ അകപ്പെട്ടത്. നാട്ടുകാർ ജെസിബി ഉപയോഗിച്ച് പശുവിനെ പുറത്തെടുക്കുവാൻ ശ്രമിച്ചെങ്കിലും വിഫലമായതിനാൽ...
കോഴിക്കോട് :ചാലിയാറിൽ തോണി മറിഞ്ഞ് മാവൂർ കുതിരാടം കാഞ്ഞിരക്കുഴി ബാസിൽ (23) മരണപെട്ടു. പിതാവ് :ബഷീർ (കോഴിക്കോട് റെയിൽവെ പോർട്ടർ ) മാതാവ്:ജെസിയ സഹോദരൻ:ജാസിം
കോഴിക്കോട് :മാവൂർ കണിയാത്ത് ആശാരിപുൽ പറമ്പിൽ നാലുപേർക്ക് തെരുവുനായയുടെ കടിയേറ്റു. ആശാരി പുൽപറമ്പിൽ ഷബ്ന ,ഉത്തർപ്രദേശ് സ്വദേശിനിയായ ആശാരി പുൽപറമ്പിൽ വാടകക്ക് താമസിക്കുന്ന ഖുശ്ബു (15),ആശാരി പുൽപറമ്പിൽ അമൻ മുഹമ്മദ് (8) ,സൗത്ത് അരയങ്കോട് സ്വദേശിനിയായ ഷെറീന (43)എന്നിവർക്കാണ് കടിയേറ്റത്.ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമാണ്...









