നഗരവികസനത്തിന് കേന്ദ്രഫണ്ട്; 167.91 കോടിയുടെ പദ്ധതികൾക്ക് കൗൺസിൽ അംഗീകാരം

MTV News 0
Share:

നഗരസഭ ബജറ്റിൽ വിഭാവനം ചെയ്ത പദ്ധതികൾക്ക് പുറമെ നഗരത്തിലെ വാർഡുകളിലേക്ക് 167.91 കോടി രൂപയുടെ പദ്ധതികൾ കൂടി. അടിസ്ഥാന സൗകര്യ വികസനത്തിനും ജനക്ഷേമ പദ്ധതികൾക്കുമായി കേന്ദ്ര ധനകാര്യ കമീഷൻ ഗ്രാന്റിൽ കോർപറേഷന് അനുവദിച്ച 167.91 കോടിയുടെ പദ്ധതികൾക്കാണ് യോഗം അംഗീകാരം നൽകിയത്.

 

റോഡ് നവീകരണം, ഭവനങ്ങളുടെ അറ്റകുറ്റപ്പണി, മാലിന്യസംസ്കരണം, കുടിവെള്ളം, ആരോഗ്യരംഗം തുടങ്ങി മേഖലകൾക്ക് പ്രാധാന്യം നൽകിയാണ് പദ്ധതികൾ തയാറാക്കിയിരിക്കുന്നത്. ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പദ്ധതികൾക്ക് അംഗീകാരം. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി. മനോജ് പദ്ധതികൾ അവതരിപ്പിച്ചു.

പദ്ധതികളിൽ ചിലത് , അനുവദിച്ച തുക

 

അൺടൈഡ് ഫണ്ട്

 

വീടുകളുടെ അറ്റകുറ്റപ്പണി (ഒരു വാർഡിൽ 12 വീടുകൾ) -9.12 കോടി

 

വെസ്റ്റ്ഹിൽ ഹെൽത്ത് കോംപ്ലക്സ് -03 കോടി

 

കാരപ്പറമ്പ് മാർക്കറ്റ് കെട്ടിടം പുതുക്കിപ്പണിയൽ-03 കോടി

 

സ്നേഹസ്പർശം-01 കോടി

 

കോർപറേഷൻ കെട്ടിടങ്ങളിൽ സോളാർ പ്ലാന്റ്. -01 കോടി

 

പൊറ്റമ്മൽ കളിസ്ഥലം നിർമാണം (മൂന്നാം ഘട്ടം)-01 കോടി

 

കാൻസർ കെയർ-50 ലക്ഷം

ക്ഷയരോഗികൾക്ക് പോഷകാഹാര കിറ്റ്-45 ലക്ഷം

 

സാഹിത്യ നഗരത്തിന്റെ തുടർപ്രവർത്തനങ്ങൾ-40 ലക്ഷം

 

പാർക്കുകളുടെ നവീകരണം-40 ലക്ഷം

 

അങ്കണവാടി കെട്ടിടങ്ങളുടെ നിർമാണം-1.50 കോടി

 

റോഡ് നവീകരണം-16.06 കോടി

 

പ്രധാന റോഡുകൾ

 

1. റെയിൽവേ സ്റ്റേഷൻ നാലാം പ്ലാറ്റ്ഫോം ലിങ്ക് റോഡ് – 03 കോടി

 

2. വൈ.എം.സി.എ ക്രോസ് റോഡ് -50 ലക്ഷം

 

3. നാലാം ഗേറ്റ് മുതൽ മേയർ ഭവൻ വഴി കോർപറേഷൻ ഓഫീസ് വരെ- 05 കോടി

 

4. കെ.പി. കേശവമേനോൻ റോഡ് – 2.5 കോടി

 

5. കോടതി റോഡ്- 50 ലക്ഷം

 

6. കമ്മത്ത് ലൈൻ റോഡ് -01 കോടി

 

ടൈഡ് ഫണ്ട്

 

76 വാർഡുകളിലെ തോട്, ഡ്രെയിനേജ് പ്രവൃത്തികൾ.-39.3 കോടി

 

കണ്ടെയ്‌നർ എം.സി.എഫ് – 2.10 കോടി

 

കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് – 02 കോടി

 

എം.സി.എഫ്, എം.ആർ.എഫ് കേന്ദ്രങ്ങളിലെ നിരസിക്കപ്പെട്ട മാലിന്യം നീക്കംചെയ്യൽ -1.50 കോടി

 

ശുചീകരണ പ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങൾ വാങ്ങൽ -01 കോടി

 

ഹരിതകർമസേന മാലിന്യം തരംതിരിച്ചശേഷമുള്ള നിരസിക്കപ്പെട്ട മാലിന്യം നീക്കംചെയ്യൽ -01 കോടി

 

പൂനൂർ പുഴക്ക് സംരക്ഷണഭിത്തി- 10 കോടി

 

മഴക്കാലത്തെ വെള്ളക്കെട്ട് പരിഹരിക്കൽ -04 കോടി