
കുന്നമംഗലത്ത് സ്പെയർപാർട്സ് കടയ്ക്കും വർക് ഷോപ്പിനും തീപിടിച്ചു; പതിമൂന്നോളം ബൈക്കുകൾ കത്തി നശിച്ചു
തിങ്കളാഴ്ച പുലർച്ചെ 12 മണിയോടെ കോഴിക്കോട് കുന്നമംഗലത്ത് പെരിങ്ങളം മിൽമ ഹെഡ് ഓഫീസിന് എതിർവശത്തുള്ള ഷൈജു എന്ന ആളുടെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്പെയർപാർട്സ് കടയ്ക്കും, വർക് ഷോപ്പിനും തീപിടിച്ചു. പതിമൂന്നോളം ബൈക്കുകളും ഏകദേശം 20 ലക്ഷത്തോളം വില വരുന്ന സ്പെയർപാർട്സ് സാമഗ്രികളും അഗ്നിക്കിരയായി. തൊട്ടടുത്തുള്ള ഹോട്ടലിലേക്കും ഫർണിച്ചർ കടയിലേക്കും എടിഎമ്മിലേക്കും തീ പടരാതിരിക്കാൻ ഒന്നര മണിക്കൂർ നീണ്ട കഠിന ശ്രമം വേണ്ടിവന്നു. പെട്രോൾ വാഹനങ്ങൾ ഉൾപ്പെടെ തീ പിടിച്ചതിനാൽ വെള്ളിമാടുകുന്ന് ഫയർസ്റ്റേഷനിൽ നിന്നും എത്തിയ ഫോം ടെൻഡർ ഉപയോഗിച്ച് ഫോം പമ്പ് ചെയ്താണ് തീ അണച്ചത്. വെള്ളിമാടുകുന്ന് ഫയർ & റെസ്ക്യൂ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ റോബി വർഗീസിന്റെ നേതൃത്വത്തിൽ വെള്ളിമാടുകുന്ന് മുക്കം മാവൂർ എന്നീ ഫയർസ്റ്റേഷനുകളിലെ മൂന്ന് യൂണിറ്റ് ചേർന്നാണ് തീ അണച്ചത്.
© Copyright - MTV News Kerala 2021





View Comments (0)