
കൃഷി നശിപ്പിച്ച് കാട്ടുപന്നിക്കൂട്ടം: മടവൂരിൽ കർഷകർ ദുരിതത്തിൽ; ശാശ്വത പരിഹാരം തേടി നാട്ടുകാർ
ചോലക്കരത്താഴം, പുല്ലോറമ്മൽ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം അതീവ രൂക്ഷമാകുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എത്തുന്ന കാട്ടുപന്നികൾ കൃഷിയിടങ്ങളിൽ വ്യാപകമായി നാശം വിതക്കുന്നത് പ്രദേശത്തെ കർഷകരെ കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്. വാഴ, കപ്പ, ചേമ്പ്, ചേന തുടങ്ങിയ വിവിധ കൃഷികളാണ് പന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ നശിക്കുന്നത്.കഴിഞ്ഞ ദിവസം പ്രദേശവാസിയായ സി.കെ. ഹംസയുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിക്കൂട്ടം വൻ നാശനഷ്ടമാണ് വരുത്തിയത്. വിളവെടുപ്പിന് തയാറായതടക്കമുള്ള മുഴുവൻ വാഴകളും പന്നികൾ കുത്തിമറിച്ച് നശിപ്പിച്ചു. ഏറെ അധ്വാനവും പണവും ചെലവഴിച്ച് പരിപാലിച്ച കൃഷി ഒറ്റരാത്രികൊണ്ട് നശിച്ചതോടെ കർഷകർ നിരാശയിലാണ്. മേഖലയിലെ മറ്റ് കൃഷിയിടങ്ങളിലും സമാനമായ രീതിയിൽ പന്നികൾ വിളകൾ നശിപ്പിക്കുന്നത് പതിവായിട്ടുണ്ട്.
© Copyright - MTV News Kerala 2021





View Comments (0)