
മരണക്കയത്തിലേക്ക് താഴ്ന്ന പെൺകുട്ടിക്ക് രക്ഷകരായി യുവാക്കൾ: ജിഷ്ണുവിനും മുനീറിനും നാടിന്റെ ആദരം
പാലങ്ങാട് ‘വലിയ കുള’ത്തിൽ മുങ്ങിത്താഴ്ന്ന പ്ലസ് ടു വിദ്യാർഥിനിയെ കരക്കെത്തിച്ച ജിഷ്ണുവും മുനീറും ഇന്ന് ഒരു നാടിന്റെ മുഴുവൻ അഭിമാനവും സ്നേഹവും ഏറ്റുവാങ്ങുകയാണ്.കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കൊപ്പം കുളത്തിന് സമീപത്തുകൂടി നടന്നുപോകുന്നതിനിടെയാണ് വിദ്യാർഥിനി കാൽവഴുതി വെള്ളത്തിലേക്ക് വീണത്. കൺമുന്നിൽ കൂട്ടുകാരി മുങ്ങിത്താഴുന്നത് കണ്ട് ഭയന്നുപോയ പെൺകുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ ജിഷ്ണുവും മുനീറും മറ്റൊന്നും ആലോചിക്കാതെ കുളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. പരക്ഷാപ്രവർത്തനത്തിനൊടുവിൽ ഇരുവരും ചേർന്ന് പെൺകുട്ടിയെ കരക്കെത്തിച്ചു.ദ്യാർഥിനിയെ ഉടൻതന്നെ ഏളേറ്റിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടി അപകടനില തരണം ചെയ്തെന്നും സുഖം പ്രാപിച്ചു വരുന്നെന്നുമുള്ള വാർത്ത നാടിന് വലിയ ആശ്വാസമായി. പലതവണ അപകടങ്ങൾ പതിയിരുന്ന ഈ കുളത്തിൽ മുൻകാലങ്ങളിൽ വിലപ്പെട്ട പല ജീവനുകളും പൊലിഞ്ഞിട്ടുണ്ട്. അത്തരമൊരു ദുരന്തം വീണ്ടും ആവർത്തിക്കാതെ കാത്തത് ജിഷ്ണുവിന്റെയും മുനീറിന്റെയും സമയോചിതമായ ഇടപെടലാണ്. ഒരു നിമിഷം പോലും പാഴാക്കാതെ നടത്തിയ ഇടപെടലിലൂടെ വലിയൊരു ദുരന്തം ഒഴിവാക്കിയ ജിഷ്ണുവിനെയും മുനീറിനെയും നാട് ആദരിച്ചു. പതിനാറാം വാർഡ് മെംബർ അപർണയുടെ നേതൃത്വത്തിലായിരുന്നു അനുമോദന ചടങ്ങ്.
© Copyright - MTV News Kerala 2021





View Comments (0)