
ഓമശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
ഓമശ്ശേരി അമ്പലക്കണ്ടി തൂങ്ങംപുറത്ത് രണ്ട് ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ആലിൻതറ കൈവേലിമുക്ക് സ്വദേശി അഷ്റഫിന്റെ മകൻ റിഷാദ്, അമ്പലക്കണ്ടി പുഞ്ചാരത്ത് നാസറിന്റെ മകൻ നിഷാദ് എന്നിവരാണ് മരിച്ചത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അപകടത്തെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസും രക്ഷാപ്രവർത്തകരും തുടർനടപടികൾ സ്വീകരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)