
ട്രെയിൻ വഴി 34 കിലോയിലധികം കഞ്ചാവ് കടത്തിയ കേസിൽ മുഖ്യ ആസൂത്രകനായ മലപ്പുറം സ്വദേശി പിടിയിൽ. മലപ്പുറം കല്പകഞ്ചേരി മഞ്ഞച്ചോല കടിയപ്പുറം അതിരുമട കെ.പി. സുഹൈൽ(32)നെയാണ് കോഴിക്കോട് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഓഗസ്റ്റിൽ മൂന്ന് പശ്ചിമബംഗാൾ സ്വദേശികളെയും മിനോട്ടി സർദാർ എന്ന സ്ത്രീയെയും അറസ്റ്റ് ചെയ്ത കേസിലെ അന്വേഷണത്തിലാണ് പ്രധാന കണ്ണിയായ സുഹൈലിലേക്ക് എത്തിയത്. പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോൺകോൾ വിവരങ്ങളും പരിശോധിച്ചതിൽനിന്നാണ് സുഹൈലിന്റെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.കോഴിക്കോട് അറസ്റ്റിലായ പ്രതികൾക്ക് ഒഡിഷയിൽനിന്ന് കഞ്ചാവ് എത്തിച്ചുനൽകിയ പശ്ചിമബംഗാൾ സ്വദേശി അബ്ദുൽ ബറാലിയുമായി സുഹൈൽ ലക്ഷങ്ങളുടെ യു.പി.ഐ. ഇടപാട് നടത്തിയതായി കണ്ടെത്തി. അബ്ദുൽബറാലിയിൽനിന്നാണ് സുഹൈൽ കഞ്ചാവ് സംഘടിപ്പിക്കുന്നത്. തിരൂർമേഖലയിൽ വിതരണം ചെയ്യുകയാണ് രീതി.ഒട്ടേറെ ലഹരി-ക്രിമിനൽ കേസുകളിൽ പ്രതിയായ സുഹൈലിനെ ബുധനാഴ്ച ഉച്ചയ്ക്ക് കല്പകഞ്ചേരിയിലുള്ള വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കുഴൽമന്ദം എക്‌സൈസ് റെയ്‌ഞ്ച്, കുറ്റിപ്പുറം എക്‌സൈസ് റെയ്‌ഞ്ച്, കല്പകഞ്ചേരി പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഇയാളുടെപേരിൽ മയക്കുമരുന്ന് കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
© Copyright - MTV News Kerala 2021





View Comments (0)