
വടകരദേശീയ പാതയിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് തീ പിടിച്ചു. വടകര കുഞ്ഞിപ്പള്ളിയിലാണ് സംഭവം നടന്നത്. കർണ്ണാടകയിൽ നിന്നും ഗുരുവായൂരിലേക്ക് ക്ഷേത്ര ദർശനത്തിനായി പോയ കാറാണ് അപകടത്തിൽപ്പെട്ടത്.അപകടസമയത്ത് കാറിൽ അഞ്ച് യാത്രക്കാരുണ്ടായിരുന്നു. കാർ മറിഞ്ഞതിന് പിന്നാലെ തീ പടർന്നതോടെ വാഹനം പൂർണമായി കത്തി നശിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. പരുക്കേറ്റവരെ വടകരയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരുക്ക് എത്രത്തോളം ഗുരുതരമാണെന്ന വിവരം പുറത്തുവന്നിട്ടില്ല. മാഹിയിൽ നിന്നും വടകരയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)