കട്ടാങ്ങൽ:സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നു എം എ മലയാളം പരീക്ഷിയിൽ രണ്ടാം റാങ്ക് കരസ്ഥ മാക്കി നാടിന്റെ അഭിമാനമായി മാറിയ ചിറ്റാരിപ്പിലാക്കൽ എൻ പി ധന്യശ്രീയെ പാഴൂർ യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി ആദരിച്ചു. ചടങ്ങിൽ സാലിം പാഴൂർ ഉപഹാരം നൽകി വാർഡ് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ...
കെട്ടാങ്ങൽ: ചാത്തമംഗലം പഞ്ചായത്ത് വനിതാ ലീഗ് എക്സിക്യൂട്ടീവ് ക്യാമ്പ് (ലിഡർ ആസ്ഗോ) പുള്ളന്നൂർ വൈറ്റ് ലാൻഡ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.  പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട് എം കെ നദീറ പതാക ഉയർത്തി.ജില്ലാ ജനറൽ സെക്രട്ടറി പി ടി എം ഷറഫുന്നിസ ടീച്ചർ ക്യാമ്പ്...
പൊതുമരാമത്ത് റോഡ് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നത് സാമൂഹ്യ ഉത്തരവാദിത്തമായി ഉദ്യോഗസ്ഥർ ഏറ്റെടുക്കണമെന്ന് പിടിഎ റഹീം എംഎൽഎ പറഞ്ഞു. മാവൂർ എൻഐടി കൊടുവള്ളി റോഡ്, കളൻതോട് കൂളിമാട് റോഡ്, എൻഐടി വേങ്ങേരിമഠം റോഡ്, ആർഇസി മലയമ്മ കൂടത്തായി റോഡ് എന്നിവയുടെ പ്രവൃത്തികൾ...
കുന്ദമംഗലം മണ്ഡലത്തില്‍ മാലിന്യ സംസ്കാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാൻ തീരുമാനംതമായി നടപ്പില്‍ വരുത്തുന്നതിന് എം.എല്‍.എ ചെയര്‍മാനായി രൂപീകരിച്ച കുന്ദമംഗലം നിയോജകമണ്ഡലം തല മോണിറ്ററിംഗ് സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച നടപടികള്‍ക്കുള്ള തീരുമാനമായത്. ഖരമാലിന്യ ശേഖരണവും സംസ്കരണവും അംഗീകൃത ഏജന്‍സികള്‍ മുഖേന നടപ്പിലാക്കുന്നതിനും സമ്പൂര്‍ണ വലിച്ചെറിയല്‍ മുക്ത മണ്ഡലമായി...
ചാത്തമംഗലം:വെള്ളലശ്ശേരിയിൽ വീട് തകർന്ന് രണ്ടു പേർക്ക് പരിക്കേറ്റു. പരുത്തിപ്പാറ ബാബു,സഹോദരി നീലാണ്ടിച്ചി എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ അഞ്ചുമണിയോടെയാണ് അപകടം സംഭവിച്ചത്. കനത്ത മഴയിൽ ഓടിട്ട വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു വീഴുകയായിരുന്നു.വീടിന്റെ ചുമരുകളും വീണിട്ടുണ്ട്. അപകട സമയത്ത് രണ്ടു പേരും വീട്ടിനകത്ത് കിടന്നുറങ്ങുകയായിരുന്നു.പരിക്കേറ്റ രണ്ടുപേരെയും...
മാവൂർ:ചാത്തമംഗലം പെരുവയൽ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചെറുപുഴയ്ക്ക് കുറുകെ ചെട്ടിക്കടവിൽ നിർമ്മിച്ച പാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്നു കൊടുത്തു. നിലവിൽ പാലത്തിന്റെ 95% പ്രവർത്തികളും പൂർത്തീകരിച്ചിട്ടുണ്ട്. ഇനി പാലത്തിനു മുകളിലെ ടാറിങ്ങും അപ്രോച്ച് റോഡിന്റെ ടാറിങ്ങും മാത്രമാണ് ഉള്ളത്. മഴ കുറയുന്നതോടെ ഈ പ്രവർത്തികളും പൂർത്തീകരിച്ച്...
കൂളിമാട്: മുക്കം മുസ്ലീം ഓർഫനേജ് പ്രസിഡണ്ടും പൗരപ്രമുഖനുമായ എറക്കോടൻ കൂട്ടക്കടവത്ത് മൊയ്തീൻ ഹാജി(93) നിര്യാതനായി. ദീർഘകാലം കൂളിമാട് മഹല്ല് പ്രസിഡണ്ടും മാവൂർ ഗ്രാസിം കമ്പനി റോ മെറ്റീരിയൽ കൺട്രോളറും ആയിരുന്നു. ഭാര്യ: സുബൈദ( കോയപ്പത്തൊ ടി, വല്ലങ്ങോട്ട്) മക്കൾ: നവാസ് ( സൗദി അറേബ്യ),...
കട്ടാങ്ങൽ:സ്കൂൾ പ്രവേശനോത്സവത്തിൽ ധീര ദേശഭിമാനികൾക്ക് പ്രണാമർപ്പിച്ചു അവരുടെ സ്മരണകൾക്ക് സ്കൂളിൽ സ്തൂപവും കൊടിമരവും നിർമിച്ചു നൽകി മാതൃക ആയിരിക്കുകയാണ് നായർകുഴി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 1990എസ്. എസ്. എൽ. സി ബാച്ച്.കൊടിമരസ്തൂപത്തിന്റെ ഉദ്ഘാടനം പൂർവ വിദ്യാർഥിയും ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ്...
മാവൂർ : മലപ്പുറം, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിൽ നിർമിച്ച കൂളിമാട് പാലം ബുധനാഴ്‌ച വൈകീട്ട് നാലിന് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് ഉദ്ഘാടനംചെയ്യും. കൂളിമാട് അങ്ങാടിയിൽ നടക്കുന്ന ചടങ്ങിൽ പി.ടി.എ. റഹീം എം.എൽ.എ. അധ്യക്ഷനാകും. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാടിനെയും മലപ്പുറം...
മാവൂർ:അടുവാട് പെരിക്കാക്കാട്ട് ബാലകൃഷ്ണൻ നായർ (76)നിര്യാതനായി. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. ഭാര്യ:തങ്കമണി മക്കൾ:സബീഷ്(ഇലക്ട്രിഷ്യൻ), നിഷിത(എ എൽ പി സ്കൂൾ പള്ളിക്കൽ) മരുമക്കൾ:അനിൽകുമാർ(ബിസിനസ്), വിനീത സബീഷ് സഹോദരങ്ങൾ:ഗോപാലൻ നായർ,സൗദാമിനി,ശാന്ത, രാമചന്ദ്രൻ നായർ,വാസു ദേവൻ നായർ,രാജൻ, രമണി, വിജയൻ, പ്രസന്ന.