കോഴിക്കോട് – ഊട്ടി ഹ്രസ്വദൂര പാതയായ മാവൂർ കൂളിമാട് റോഡിലൂടെ പോകുന്ന ബസുകൾ സർവ്വീസ് നിർത്തി വെച്ചു. ജൽ ജീവൻ പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് അനിശ്‌ചിതമായി നീണ്ടുപോകുന്നതാണ് സർവ്വീസ് നിർത്താൻ കാരണം. കഴിഞ്ഞ ഒരാഴ്ച്ചയായി ഇതു വഴി ഗതാഗതം തടസപ്പെട്ടിട്ട്. നിലവിൽ ഏറെ...
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അംഗം മാധവനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.തിരഞ്ഞെടുപ്പിൽ ഒരംഗം ചെയ്ത വോട്ട് അസാധുവായതിനെ ചൊല്ലി ഉണ്ടായ തർക്കത്തിനൊടുവിലാണ് നറുക്കെടുപ്പിലൂടെ മാധവനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.നേരത്തെ യു ഡി എഫ് ന്റെ ബാബു നെല്ലൂളിയായിരുന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുന്നണി ധാരണപ്രകാരം...
മാവൂർ: ചാത്തമംഗലം അരീകുളങ്ങര മുതിയേരി കിഴക്കെതൊടി ചന്ദ്രമതി (66) (പുത്തൂർ മഠം എ.യു.പി സ്കൂൾ റിട്ടയർഅധ്യാപിക) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ മക്കൾ : ബിനീഷ് ചന്ദ്രൻ , ബിവിൻ ചന്ദ്രൻ മരുമകൾ : ടീന സഹോദരങ്ങൾ: സോമൻ , വൽസരാജൻ, പ്രഭാകരൻ, വൽസല, മുകുന്ദൻ...
പാഴൂർ:എവർഷൈൻ പാഴൂർ സംഘടിപ്പിക്കുന്ന ഫുട്ബാൾ നൈറ്റ്’23 സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഇന്ന് കലാശപ്പോര്. ഇന്ന് രാത്രി 8:30 ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ ടൗൺ ടീം കൊടിയത്തൂരിനെ റഷീദ വെഡിങ് സെന്റർ എടവണ്ണപ്പാറ നേരിടും.
ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ പ്രവൃത്തി നടക്കുന്നതിനാൽ മാവൂർ- എരഞ്ഞിമാവ് റോഡിലെ പി.എച്ച്.ഇ.ഡി മുതൽ കൂളിമാട് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ഫെബ്രുവരി 20 മുതൽ മാർച്ച്‌ 5 വരെ പൂണ്ണമായും ഗതാഗത നിരോധനം ഏർപ്പെടുത്തിയതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. എരഞ്ഞിമാവ് നിന്നും...
കൂളിമാട്:ചാത്തമംഗലം പഞ്ചായത്ത്‌ എം എസ് എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ SSLC വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ദ്വിദിന ക്രാഷ് കോഴ്സ് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ എ കാദർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ഹമീദ് മാസ്റ്റർ, റഫീഖ് കൂളിമാട്,യാസീൻ പി എച് ഇ...
കോഴിക്കോട്: കോഴിക്കോട് കളന്തോട് KMCT ആർട്ട്സ് & സയൻസ് കോളേജ്‌ മാനേജ്മെന്റ് മുന്നറിയിപ്പില്ലാതെ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. അധ്യാപകർ മാനേജ്മെന്റിനെതിരെ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. മനേജ്മെന്റ് നടപടിക്കെതിരെ പ്രതിഷേധവുമായി രക്ഷിതാക്കളും വിദ്യാർത്ഥികളും രംഗത്തെത്തി. ശമ്പള വർധനവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് 15 ദിവസമായി കെ...
കോഴിക്കോട്: സൺ ഗ്ലാസ്‌ വച്ച് സ്കൂളിലെത്തിയ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദിച്ചതായി പരാതി. കോഴിക്കോട് മുക്കം കെഎംസിടി പോളിടെക്നിക് കോളേജ് വിദ്യാർത്ഥി മുഹമ്മദ്‌ ജാബിറിനാണ് മർദ്ദനമേറ്റത്. ജാബിർ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. സംഭവത്തിൽ അഞ്ചു വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തതായി കോളേജ്...
കട്ടാങ്ങൽ:ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വിഭിന്ന ശേഷി കലോത്സവം തൂവൽ സ്പർശം 2023 .ചാത്തമംഗലം എയുപി സ്കൂളിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.ഐസിഡിഎസ് സൂപ്പർവൈസർ ഷീജ സ്വാഗതം പറഞ്ഞു.ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മററി ചെയർ പേഴ്സൺ റീന അധ്യക്ഷം വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഷമ...
കട്ടാങ്ങൽ:ഹൈക്കോടതി ഉത്തരവിന്റെ ഭാഗമായി ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതു സ്ഥലത്ത് സ്ഥാപിച്ച ബോർഡുകളും ബാനറുകളും പഞ്ചായത്ത് അധികൃതർ നീക്കം ചെയ്ത് തുടങ്ങി.തുടർന്നുള്ള ദിവസങ്ങളിലും പ്രവർത്തി തുടരുന്നതാണ് അധികൃതർ അറിയിച്ചു.