കട്ടാങ്ങൽ: ‘സന്ധിയില്ല ലഹരിക്കെതിരെ സമര സജ്ജരാവുക’ എം എസ് എഫ് ചാത്തമംഗലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി. കട്ടാങ്ങലിൽ വെച്ച് നടന്ന റാലി ചാത്തമംഗലം യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി റസാഖ് പുള്ളന്നൂർ ഉദ്ഘാടനം ചെയ്തു.എം എസ് എഫ്...
ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ പൊതുഗതാഗത സംവിധാനത്തിന് പുതിയ ചുവടുവെപ്പുമായി ഓളിക്കൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതി. കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി പദ്ധതിയാണ് പഞ്ചായത്തിൽ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചത്. സംസ്ഥാനത്ത് ഈ പദ്ധതി കൊണ്ടുവരുന്ന മൂന്ന് ഗ്രാമപഞ്ചായത്തുകളിൽ ഒന്നാണ് ചാത്തമംഗലം. കോഴിക്കോട് ജില്ലയിൽ ആദ്യത്തേതും. കേരള സ്റ്റേറ്റ് റോഡ്...
മാവൂർ : അരയങ്കോട് കുറ്റിക്കുളം കണക്കാഞ്ചേരി നടുക്കണ്ടിയിൽ ലക്ഷ്മിയമ്മ (85)നിര്യാതയായി. ഭർത്താവ് പരേതനായ അച്യുതൻ നായർ. മക്കൾ : സുബ്രഹ്മണ്യൻ, ഗോപാലകൃഷ്ണൻ, ശിവദാസൻ, പുഷ്പരാജൻ, രവീന്ദ്രൻ. മരുമക്കൾ : സുഭദ്ര, കാഞ്ചന, രാഗിണി, സചിത്ര.
കട്ടാങ്ങൽ:ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്നും യു.ഡി.എഫ് പ്രതിനിധികൾ ഇറങ്ങിപ്പോയത് മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. ചട്ടപ്രകാരമല്ല പ്രമേയം അവതരിപ്പിക്കാൻ യു.ഡി.എഫ് പ്രതിനിധി തയാറായത്. പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഭരണ സമിതി...
കട്ടാങ്ങൽ:നായർകുഴി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ സൈക്കോ സോഷ്യൽ കൗൺസിലിംഗ് പദ്ധതിയുടെ ഭാഗമായി ആത്മരക്ഷാ പരിശീലനം നൽകി. കോഴിക്കോട് സിറ്റി പൊലീസ് നാർക്കോട്ടിക് സെല്ലിലെ വനിത സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീമതി ഷീന പി.പി, ശ്രീമതി റംസീന പി. കെ എന്നിവർ പരിശീലനത്തിന് നേതൃത്വം...
മാവൂർ: അധ്യാപകനും ചാത്തമംഗലം മലയമ്മ എ.യു.പി. സ്‌കൂള്‍ മാനേജരുമായിരുന്ന കെ.പി. ചാത്തു മാസ്റ്ററുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ എന്‍ഡോവമെന്റ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി വിതരണം ചെയ്തു. പി.ടി.എ. പ്രസിഡന്റ് അബ്ദുള്‍ അസീസ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥിനി ഫര്‍സീന വരച്ച ഛായാചിത്രം...
കട്ടാങ്ങൽ :2022 പ്ലസ്‌ടു സയൻസ് പരീക്ഷയിൽ എക്സലൻറ് കോച്ചിങ് സെന്ററിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർഥികളെ എക്സലൻറ് അനുമോദിച്ചു. പരിപാടി ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ് മുഖ്യാതിഥിയായി. ചടങ്ങിൽ എക്സലൻറ്...
കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ഹുസ്നി മുബാറക്കിനു വേണ്ടിയുള്ള തിരച്ചിൽ പ്രവർത്തനം ഏകോപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേർന്നു. ഡെപ്യൂട്ടി കലക്ടർ അനിതകുമാരിയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ്, തഹസിൽദാർ സി.സുബൈർ, എൻ.ഡി.ആർ.എഫ് വിംഗ് കമാൻഡർ ബാബു...
പാഴൂർ: മേഖലയിലെ അപകടങ്ങളിലെ രക്ഷാ പ്രവര്‍ത്തനത്തിനും, ഹോം കെയറിനും ഇനി പാഴൂർ ആംബുലന്‍സ് സര്‍വീസും. നാട്ടുകാരുടെ ഒത്തൊരുമയിലൂടെ ആംബുലൻസ് വാങ്ങാൻ ആവശ്യമായ തുക കുറഞ്ഞ ദിവസങ്ങൾക്കകം സമാഹരിച്ചാണ് ബലി പെരുന്നാൾ ദിനത്തിൽ (10- 07- 2022) നാടിന് സമര്‍പ്പിച്ചത്. കൊടുവള്ളി എം.വി.ഐ. ശ്രീ. അജിൽ...
കട്ടാങ്ങൽ:പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ് മാർക്ക് ലഭിക്കുന്നതിനുള്ള നീന്തൽ സർട്ടിഫിക്കറ്റ് നൽകുന്നതിനായി നീന്തൽ പരിശോധനകൾക്ക്തദ്ദേശ സ്ഥാപനങ്ങളിൽ തുടക്കമായി. ചാത്തമംഗലം പഞ്ചായത്തിലെ നീന്തൽ പരിശോധന ജൂലൈ ഒന്ന് രണ്ട് തീയതികളിൽ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അറിയിച്ചു. ജൂലൈ ഒന്നിന് നായർകുഴി നൂഞ്ഞാറ്റിൻകര കുളത്തിലും.ജൂലൈ...