കാരശ്ശേരി : യൂത്ത് കോൺഗ്രസ് കാരശ്ശേരി മണ്ഡലം കമ്മറ്റി ശരത്‌ലാൽ, കൃപേഷ് അനുസ്മരണദീപം തെളിയിച്ചു. ജവഹർ ബാലമഞ്ച് ദേശീയ കോ-ഓർഡിനേറ്റർ മുഹമ്മദ് ദിശാൽ അനുസ്മരണപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാനിബ് ചോണാട്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയും കാരശ്ശേരി പഞ്ചായത്തംഗവുമായ ജംഷിദ്...
മുക്കം:കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിൻ്റെ ഭാഗമായി കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കാരമൂല ചെറുപുഴയിൽ രാഹുൽ ബ്രിഗേഡിൻ്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ താൽക്കാലിക തടയണ നിർമിച്ചു. അഞ്ഞുറോളം ചാക്കുകളിൽ മണൽ നിറച്ചാണ് പുഴയ്ക്ക് കുറുകെ തടയണ നിർമിച്ചത്. താൽക്കാലിക തടയിണയ്ക്ക് സമീപമുള്ള പാലത്തിന്റെ അടിഭാഗങ്ങളിൽ അടിഞ്ഞ മാലിന്യങ്ങളും നീക്കം ചെയ്തു....
മുക്കം : പാട്ടും പറച്ചിലും ഇടകലർത്തി മുക്കം ഉപജില്ലയിലെ പ്രഥമാധ്യാപകരും എസ്.ആർ.ജി. കൺവീനർമാരും പുതുവർഷാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിദ്യാഭ്യാസ സായാഹ്നസംഗമം നവ്യാനുഭവമായി. മണാശ്ശേരി ഗവ. യു.പി. സ്കൂളിൽ നടന്ന ‘കാഴ്ചപ്പാടും കട്ടൻചായയും പാട്ടും’ എന്ന പരിപാടിയാണ് പുതുമകൊണ്ട് ശ്രദ്ധേയമായത്. കോവിഡാനന്തര കാലഘട്ടത്തിലെ നവ വിദ്യാഭ്യാസ ചിന്തകൾ...
കാരശ്ശേരി : കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾക്ക് സൗജന്യ ലഘുഭക്ഷണം നൽകുന്നതിനായി എം.പി. വീരേന്ദ്രകുമാർ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് നിർമിച്ചു നൽകിയ കെട്ടിടം കുന്ദ മംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജിത മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ വി. കുഞ്ഞാലി അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത്...
മുക്കം: അനീതിക്കെതിരെ ജനാധിപത്യ മാർഗത്തിൽ പ്രതികരിക്കുന്നതിൻ്റെ പേരിൽ മുസ്‌ലിം ലീഗ് പാർട്ടിയെ വർഗീയവത്കരിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെയും സി.പി.എം നേതാക്കളുടെയും ശ്രമം വിലപോവില്ലന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ലീഗിൻ്റെ നയങ്ങളും പ്രവർത്തനങ്ങളും മതേതരമാണ്...
കോഴിക്കോട്: റാഗിങ്ങിന്‍റെ പേരിൽ മുക്കം ഐ.എച്ച്.ആർ.ഡി കോളജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. ഉച്ചക്ക് ഒരു മണിയോടെയാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്.കഴിഞ്ഞ വ്യാഴാഴ്ച മൂന്നാം വർഷ വിദ്യാർഥികൾ രണ്ടാം വർഷ വിദ്യാർഥികളെ റാഗ് ചെയ്തുവെന്ന് പരാതി ഉണ്ടായിരുന്നു അതെ സമയം രണ്ടാം വർഷ...
ചുള്ളിക്കാപറമ്പ്:കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് അങ്ങാടിയിലെ കെട്ടിടമാണ് ഒരു വശത്തേക്ക് ചെരിഞ്ഞ് അപകടാവസ്ഥയിലായത്.കെട്ടിടത്തിന്റെ ചുമരുകളിൽ വിള്ളൽ വീഴുകയും കെട്ടിടത്തിന്റെ മുകൾ ഭാഗം ഭാഗിഗമായി തകരുകയും ചെയ്തിട്ടുണ്ട്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മുക്കം ഫയർഫോഴ്‌സ് സ്ഥലത്തെത്തി സുരക്ഷാ ക്രമീകരണങ്ങൾ നടത്തി. കെട്ടിടത്തിലെ ഒന്നാം നിലയിലെ താമസക്കാരെ മാറ്റിപ്പർപ്പിക്കുകയും...
തിരുവമ്പാടി : മലയോര കുടിയേറ്റ ജനത നെഞ്ചോടു ചേർത്തു പിടിച്ച തിരുവമ്പാടി കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിംഗ് സെന്റർ വികസനത്തിന് കുതിപ്പിന് ആവശ്യമായ സ്ഥലം തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കെഎസ് .ആർ.ടി.സിക്ക് കൈമാറി. തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ലിന്റോ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത്...
ചുള്ളിക്കാപ്പറമ്പ്:വർഗീയതക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്യാന പ്രകാരം കൊടിയത്തൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിക്കാപറമ്പിൽ സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ. എ റഹീം പരിപാടി ഉദ്ഘാടനം ചെയ്തു.ഭൂരിപക്ഷ വർഗ്ഗീയതേയെയും ന്യൂനപക്ഷ വർഗ്ഗീയതയെയും ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും പുരോഗമന രാഷ്ട്രീയത്തെ ശക്തിപ്പെടുത്തണമെന്നും...
മുക്കം:IHRD കോളേജിന്റെ പുതുതായ നിർമ്മിച്ച കെട്ടിടം ലിന്റോ ജോസഫ് എം എൽ എ സന്ദർശിച്ചു. നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോളേജ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് സാങ്കേതിക തടസങ്ങൾ നിലനിന്നിരുന്നു.വൈദ്യുതി,കുടിവെള്ളം റോഡ് തുടങ്ങി ഭൂരിഭാഗം പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടിട്ടുണ്ട്.കെട്ടിട നമ്പർ ലഭിക്കാത്തത് മാത്രമാണ് ഇനി തടസമായുള്ളതെന്നും...