
എൻ.ടി.എസ്.ഇ പരീക്ഷ വിജയിയെ എം എസ് എഫ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റി ആദരിച്ചു.
മുക്കം: ദേശിയ ടാലെന്റ് സെർച്ച് പരീക്ഷയിൽ വിജയിയായ മഹാറ ശിഹാബ്നെ എംഎസ്എഫ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു.
മഹാറ കളരിക്കണ്ടി ശിഹാബ് ശബ്ന ദമ്പതികളുടെ മകളാണ്. എം എസ് എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം എം ടി മുഹ്സിൻ ഉപഹാരം സമർപ്പിച്ചു.ഇന്ത്യയിൽ നിന്നും രണ്ട് ഘട്ടങ്ങളിലായി നടന്ന പരീക്ഷയിൽ ഏകദേശം പത്ത് ലക്ഷത്തോളം ആളുകൾ പങ്കെടുത്തു അതിൽനിന്നും തെരഞ്ഞെടുത്ത രണ്ടായിരം പേർ മാത്രമാണ് സ്കോളർഷിപ്പിന് അർഹയായത്.
മണ്ഡലം ജന സെക്കട്ടറി അബ്ദുറഹിമാൻ പിസി, ബാസിൽ പൂളപ്പൊയിൽ, അലിവാഹിദ്, നിഷാൽ, സജാദ്,അസിഫ് ബാപ്പു എന്നിവർ പങ്കെടുത്തു
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)