കുന്നമംഗലം : കാറിടിച്ച് അധ്യാപകൻ മരിച്ചു. പതിമംഗലം മേലെ അവ്വാതോട്ടിൽ രാജു (47) ആണ് മരിച്ചത്. ഫറൂഖ് നാരായണ സ്കൂളിലെ അധ്യാപകനാണ്. ഇദ്ദേഹം റോഡരികിലൂടെ നടന്നു പോകുമ്പോൾ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ . ഭാര്യ ജിഷ. മക്കൾ...
കുന്ദമംഗലം ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്‍റെ ഭാഗമായി പരിഷ്കരിച്ച സമാന്തര റോഡുകളുടെ കേന്ദ്രമായ പെരിങ്ങൊളം ജംഗ്ഷന്‍ വീതിക്കൂട്ടി നവീകരിക്കുന്നതിന് സംസ്ഥാന ബഡ്ജറ്റില്‍ 1 കോടി രൂപ അനുവദിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. സി.ഡബ്ല്യു.ആര്‍.ഡി.എം വരിട്ട്യാക്കില്‍ താമരശ്ശേരി റോഡ്, കുന്ദമംഗലം കുറ്റിക്കാട്ടൂര്‍ റോഡ്, ചെത്തുകടവ് മെഡിക്കല്‍...
കോഴിക്കോട്: കള്ളൻതോട് എം.ഇ.എസ് ആർട്‌സ് ആൻറ് സയൻസ് കോളേജിലെ വിദ്യാർഥികളും നാട്ടുകാരും തമ്മിൽ സംഘർഷം. ഉച്ചഭക്ഷണം കഴിക്കാൻ പോയപ്പോൾ ബൈക്ക് നിർത്തിയതിനെ തുടർന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ നാട്ടുകാർ ആക്രമിക്കുകയായിരുന്നെന്ന് വിദ്യാർഥികൾ പറഞ്ഞു. സംഭവത്തില്‍ പത്ത് കുട്ടികൾക്ക് പരിക്കേറ്റു. ഒരു വിദ്യാർത്ഥിക്ക് കൈയ്ക്ക് വെട്ടേറ്റിട്ടുണ്ടെന്ന് വിദ്യാര്‍ഥികൾ പറയുന്നു.
കൊടുവള്ളി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 30, 31 ജനുവരി 1 തീയതികളിലായി മൂന്നുദിവസങ്ങളിലായി നടക്കുന്ന എസ് പി സി ക്രിസ്തുമസ് ക്യാമ്പ് ആരംഭിച്ചു. സുസ്ഥിരവികസനം സുരക്ഷിത ജീവിതം എന്ന വിഷയത്തിലാണ് ഈ വർഷത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നത്. അതിജീവനത്തിന്റെപുതുവഴികൾ തേടുന്ന...
കട്ടാങ്ങൽ:3 ദിവസങ്ങളിലായി നടക്കുന്ന കുന്ദമംഗലം സബ് ജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് ഇന പരിപാടികൾക്ക് ഇന്ന് തുടക്കമാകും. നാട്ടിൻ പ്രദേശമായ നായർകുഴിൽ നടക്കുന്ന ഉപജില്ല സ്കൂൾ കലോത്സവത്തേ മത-ജാതി-രാഷ്ട്രീയ- വർഗ്ഗ വേർതിരിവില്ലാതെ നാടിന്റെ ഉത്സവമായാണ് ജനങ്ങൾ വരവേല്ക്കുന്നത്. കുന്ദമംഗലം ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 5000ന്...
ചാത്തമംഗലം (കോഴിക്കോട്) ∙ യുവാവിനെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തമംഗലം മാട്ടാത്ത് തൊടികയിൽ വീനസ് കുമാറിനെ (40) ആണ് നെച്ചൂളിയിലെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീനസ് സഞ്ചരിച്ച ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ടതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാത്രി ഭാര്യയെ ബന്ധു വീട്ടിലാക്കി...
കോഴിക്കോട്: പുള്ളാവൂരിലെ പുഴ തങ്ങളുടെ പരിധിയിലാണെന്ന് കൊടുവള്ളി നഗരസഭ ചെയർമാൻ. ഫുട്ബോൾ ആരാധകർ സ്ഥാപിച്ച കട്ടൗട്ടുകൾ സംബന്ധിച്ച് ഒരു പരാതിയും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ല. അങ്ങിനെ പരാതി ലഭിച്ചാലും ഫുട്ബോൾ ആരാധകർക്ക് അനുകൂലമായേ നഗരസഭ നിൽക്കൂ. കട്ടൗട്ടുകൾ പുഴയ്ക്ക് ഒരു നാശവും വരുത്തില്ലെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്....
മുക്കം:ഗവ ഹയർസെക്കണ്ടറി സ്കൂൾ നീലേശ്വരം , ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ കൊടുവള്ളി ,വി എം എച്ച് എം ഹയർ സെക്കന്ററി സ്കൂൾ ആനയാംകുന്ന്,കരുവമ്പൊയിൽ ഹയർസെക്കണ്ടറി സ്കൂൾ എന്നീ വിദ്യാലയങ്ങളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് പാസ്സിങ് ഔട്ട് പരേഡ് നടത്തിയത്.നീലേശ്വരം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ...
അഡ്വ പി ടി എ റഹീം എം എൽ എ യുടെ അനുശോചന കുറുപ്പിന്റെ പൂർണ രൂപം നേരത്തെ പരിചയമുണ്ടായിരുന്നുവെങ്കിലും വ്യക്തിപരമായി അദ്ദേഹവുമായി കൂടുതൽ അടുത്തത് 2006 ൽ കൊടുവള്ളി മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ്. വി.എസ് മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്ന...
കട്ടാങ്ങൽ: ‘സന്ധിയില്ല ലഹരിക്കെതിരെ സമര സജ്ജരാവുക’ എം എസ് എഫ് ചാത്തമംഗലം പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി. കട്ടാങ്ങലിൽ വെച്ച് നടന്ന റാലി ചാത്തമംഗലം യൂത്ത് ലീഗ് പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി റസാഖ് പുള്ളന്നൂർ ഉദ്ഘാടനം ചെയ്തു.എം എസ് എഫ്...