നരിക്കുനി | വളർന്നു വരുന്ന യുവതലമുറയിലാണ് നാളെയുടെ പ്രതീക്ഷയെന്നും അവരാണ് രാജ്യത്തിൻ്റെ ഭാവിയെന്നും തെലുങ്ക് സാഹിത്യകാരൻ ഡോ. കവി യാക്കൂബ് പറഞ്ഞു. എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമാണ് ഏറ്റവും വലിയ ആയുധം. അതോടൊപ്പം...
മാവൂർ:പെരുവയലിനു സമീപം പള്ളിക്കടവിൽ അനധികൃതമായി മണൽ കയറ്റുകയായിരുന്ന ലോറിയാണ് മാവൂർ പോലീസിന്റെ മിന്നൽ പരിശോധനയിൽ പിടികൂടിയത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം.മണൽ നിരോധനം നിലനിൽക്കുന്ന ചാലിയാറിൽ വ്യാപകമായി അനധികൃത മണലെടുപ്പ് നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാവൂർ പോലീസ് ഇൻസ്പെക്ടർ ആർ ശിവകുമാറിന്റെ നേതൃത്വത്തിൽ പരിശോധനക്ക്...
മാവൂർ കൽപള്ളിയിലെ ഇലക്ട്രിക്ക് കടയിൽരണ്ട് ഫാനുകൾ വാങ്ങിപണം നൽകിയതായുള്ള ഗൂഗിൾ പേയുടെ സ്ക്രീൻഷോട്ട് കാണിച്ച് വഞ്ചന നടത്തിയ പ്രതി പോലീസിന്റെ പിടിയിൽ.ഓട്ടോ ഡ്രൈവറായ തിരുനാവായ സ്വദേശിയും നിലവിൽ കടലുണ്ടിയിൽ താമസിക്കുന്ന കുന്നുമ്മൽ വിഷ്ണു എന്ന ഓസി വിഷ്ണുവിനെയാണ്മാവൂർ പോലീസിന്റെയുംസിറ്റി ക്രൈം സ്ക്വാർഡിന്റെയും നേതൃത്വത്തിൽ പിടികൂടിയത്....
മാവൂർ ഗ്രാമപഞ്ചായത്തിലെ ചെറൂപ്പയിൽ 1500 കോടി രൂപ മുതൽമുടക്കിൽ സ്പോർട്സ് സിറ്റി സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറായതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഫിസ ഗ്രൂപ്പിൻ്റെ സംരംഭമായാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. 100 ഏക്കർ സ്ഥലത്ത് നിർമ്മിക്കാൻ തീരുമാനിച്ച പ്രോജക്റ്റിന്റെ വിശദാംശങ്ങൾ സംബന്ധിച്ച് കായിക...
ലോക പാലിയേറ്റീവ് ദിനത്തിൽ കോഴിക്കോട് ഇനീഷ്യേറ്റീവ് പാലിയേറ്റീവ് കെയർ കുന്ദമംഗലം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാവൂരിൽ പാലിയേറ്റീവ് പ്രവർത്തകരുടെ സംഗമവും സന്ദേശ റാലിയും നടന്നു. ‘നാട്ടിലോരു കൂട്ടായ്മ, വീട്ടിലൊരു പരിചാരക’ എന്ന മുദ്രാവാക്യമുയർത്തിയാണ് സംഗമം സംഘടിപ്പിച്ചത്. മാവൂർ എസ് ടി യു ഓഡിറ്റോറിയത്തിൽ നടന്ന...
കോഴിക്കോട് ‘മാവൂർ കോഴിക്കോട് റോഡിൽ ചെറൂപ്പ കുട്ടായി ബിൽഡിങ്ങിന് എതിർവശത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു.പെരുവയൽ സ്വദേശി അബിൻ കൃഷ്ണ (21)ആണ് മരിച്ചത്.ഇന്ന് രാവിലെ 9:30 തോടെയാണ് അപകടമുണ്ടായത്. പെരുവയൽ ഭാഗത്തുനിന്നും ചെറൂപ്പയിലേക്ക് സ്കൂട്ടറിൽ വരുമ്പോൾ നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി...
മാവൂർക്കാർ കൂട്ടായ്മയും മാവൂർ ജി.എം യു പി സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥികളും സംഘടിപ്പിച്ച മാവൂർ ഓർമ മധുരം 2024 എം എൻ കാരശ്ശേരി മാവിൻ തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു സംഘാടക സമിതി കൺവീനർ ശൈലേഷ് അമ ലാപുരി അധ്യക്ഷത വഹിച്ച ചടങ്ങിൽ കല-സാംസ്കാരിക...
കുന്ദമംഗലം: സദയം ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്നേഹമീ കുപ്പായം, ജീവാമൃതം പദ്ധതികൾക്കായി കാരന്തൂരിൽ സ്ഥിരം വിതരണ കേന്ദ്രം തുടങ്ങി. കാരന്തൂർ വി. ചന്ദ്രൻ ഗുരുക്കൾ കൈരളി ആയുർവേദിക് ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജിത്ന ഷിബുലാൽ ഉദ്ഘാടനം ചെയ്തു. ആളുകൾ ഉപയോഗിക്കാതെ മാറ്റി വെച്ച...
മാവൂർ . മാവൂർക്കാർ എന്ന കൂട്ടായ്മയും മാവൂർ ജി.എം യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് സംഘടിപ്പിക്കുന്ന മാവൂർ ഓർമ്മ മധുരം എന്ന കുടുംബ സംഗമം ഒക്ടോബർ 2 ന് ഗാന്ധിജയന്തി ദിനത്തിൽ രാവിലെ 10 മണിക്ക് മാവൂർ ജി.എം.യു.പി സ്കൂൾ അഗണത്തിൽ...
കുറ്റിക്കടവ് ആറ്റാഞ്ചേരി മേത്തൽ ആലി കോയ മുസ്‌ലിയാർ മരണപെട്ടു ഏറെ കാലം കുറ്റിക്കടവ് ഖുവ്വത്തുൽ ഇസ്ലാം മദ്രസയിൽ അദ്ധ്യാപകനായിയിരുന്നു മയ്യത്ത് നമസ്ക്കാരം രാവിലെ 11 മണിക്ക് കുറ്റിക്കടവ് വലിയ ജുമുഅത്ത് പള്ളിയിൽ









