കോഴിക്കോട്: മുക്കത്ത് തെരുവുനായയുടെ കടിയേറ്റ് എട്ട് പേർക്ക് പരിക്ക്. ഇതര സംസ്ഥാന തൊഴിലാളിക്കും ബൈക്ക് യാത്രികനുമടക്കം നായയുടെ കടിയേറ്റു. നായയെ നാട്ടുകാർ തല്ലിക്കൊന്നു. ഉച്ചയോടെ അഗസ്ത്യമുഴി ഭാഗത്തു നിന്നും ഒരു സ്ത്രീയെയും ഇതര സംസ്ഥാന തൊഴിലാളിയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച തെരുവുനായ മുക്കം ടൗണിലേക്കെത്തിയാണ് പലരെയും...
മുക്കം: നഗരസഭാ പരിധിയിൽ ഉൾപെട്ട താഴേക്കോട് വില്ലജ് ഓഫിസിനായി ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ കെട്ടിടം ഇന്ന് (ഏപ്രിൽ 21ന്) റെവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നാടിന് സമർപ്പിക്കും. പഴയ വില്ലേജ് ഓഫീസിന് തൊട്ടടുത്ത് റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 4 സെന്റ് സ്ഥലത്ത്...
മുക്കം നഗരസഭയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ (സിഎച്ച്സി) സമഗ്ര വികസനത്തിന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് (എൻഐടിസി) മാസ്റ്റർ പ്ലാൻ തയ്യാറാക്കി. ആർക്കിടെക്ചർ ആന്റ് പ്ലാനിംഗ് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസർ കെ.ചിത്രയുടെ നേതൃത്വത്തിലുള്ള സംഘം രൂപകല്പന ചെയ്ത് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ തിരുവമ്പാടി...
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ലക്ഷം വീട് കോളനികളുടെ നവീകരണ പ്രവൃത്തിക്ക് തുടക്കമായി. പതിനാലാം വാർഡിലെ ആലുങ്ങൽ തടായി, രണ്ടാം വാർഡിലെ കാരക്കുറ്റി കോളനികളാണ് ആധുനിക രീതിയിൽ നവീകരിക്കുന്നത്. കാരക്കുറ്റിയിൽ 10 വീടുകളും ആലുങ്ങലിൽ 20 ഓളം വീടുകളും നവീകരിക്കുന്നുണ്ട്. ഇതിൽ 10 എണ്ണം പൂർണ്ണമായും...
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് വാർഡിൽ പെട്ട മലാംകുന്ന് – കണ്ണാട്ട് കുഴി-ഓടത്തെരു റോഡിന്റെ സംരക്ഷണഭിത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് VP . സ്മിത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുനിതാ രാജൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആമിന എടത്തിൽ, വികസന കാര്യ സ്റ്റാന്റിംഗ്...
മുക്കം:കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത് വാർഷിക 2021-22വാർഷിക പദ്ധതിയിൽ ഉൾപ്പെടത്തി നടപ്പിലാക്കിയ കാരശ്ശേരി മേലെ പുറായ് SC കോളനി നവീകരണം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്‌ മെമ്പർ എം. എ സൗദ ടീച്ചർ ആദ്യക്ഷത വഹിച്ചു.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി....
കാരശ്ശേരി:വർഷങ്ങളായി വാടകവീടുകളിൽ കഴിഞ്ഞിരുന്ന വിജയൻ ശ്യാമള ദമ്പതികൾക്ക് സ്വന്തമായി വീട് വെക്കുന്നതിന് സ്ഥലം ലഭ്യമായി. വർഷങ്ങളായി കാരമൂലയിൽ ടൈലർ ജോലി ചെയ്തുവന്നിരുന്ന വിജയനും ഭാര്യ ശ്യാമള ക്കും സ്വന്തമായി ഭൂമിയോ സ്ഥലമോ ഉണ്ടായിരുന്നില്ല. വാടക കെട്ടിടത്തിലായിരുന്നു അവരുടെ താമസം.വാടക കൊടുക്കാൻ കഴിയാതായതോടെ അവിടെനിന്നും ഇറങ്ങേണ്ടി...
കാരശ്ശേരി:ചോണാട് സുലൈമാൻ പാലത്തിന് സമീപത്ത് ടിപ്പറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.സൗത്ത് കൊടിയത്തൂർ കുഞ്ഞാലി ഓഫീസറുടെ മകൻ പുല്ലുരുമ്പാറ യു.പി സ്കൂൾ അധ്യാപകൻ സൈനുൽ ആബിദ് സുല്ലമി (53) യാണ് മരിച്ചത്
മുക്കം: ദേശിയ ടാലെന്റ് സെർച്ച് പരീക്ഷയിൽ വിജയിയായ മഹാറ ശിഹാബ്നെ എംഎസ്എഫ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു. മഹാറ കളരിക്കണ്ടി ശിഹാബ് ശബ്ന ദമ്പതികളുടെ മകളാണ്. എം എസ് എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം എം ടി മുഹ്‌സിൻ ഉപഹാരം സമർപ്പിച്ചു.ഇന്ത്യയിൽ...
മുക്കം: ദേശീയ ടാലൻറ് സെർച്ച് പരീക്ഷയിൽ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സകൂൾ വിദ്യാർത്ഥിയായിരുന്ന മഹാറ ശിഹാബ് വിജയിയായി സ്കോളർഷിപ്പിന് അർഹത നേടി. പത്താം തരത്തിൽ നിന്നാണ് പരീക്ഷ എഴുതാനാവുക. പത്ത് ലക്ഷത്തോളം വിദ്യാർത്ഥികൾ എഴുതിയ പരീക്ഷയിൽ കേവലം രണ്ടായിരത്തോളം വിദ്യാർത്ഥികൾ മാത്രമാണ് രണ്ട്...