കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ സ്വർണം പിടികൂടി. മലപ്പുറം വണ്ടൂർ കൂരാട് സ്വദേശി ഫസലുറഹ്മാൻ്റ (34) കൈയിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ 843 ഗ്രാം സ്വർണമാണ് പൊലീസ് പിടികൂടിയത്. സോക്സിനുള്ളിൽ വെച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്....
കോഴിക്കോട്: സിമന്‍റെ ചാക്കുകളില്‍ നിറച്ച കക്കൂസ് മാലിന്യം കുഴിയില്‍ തള്ളിയതിനെ തുടര്‍ന്ന് കുഴി മൂടാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര്‍. കോഴിക്കോട് പന്തീരാങ്കാവ് കൊടല്‍നടക്കാവ് ഈരാട്ടുകുന്നിലാണ് സംഭവം. സ്വകാര്യ ഭൂമിയിലെ മാലിന്യം തള്ളിയ കുഴി മൂടാന്‍ നടത്തിയ ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്. പ്രദേശമാകെ രൂക്ഷമായ ഗന്ധം...
സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനത്തിന് ആശ്വാസം നൽകുന്ന വിധിയാണ് കോടതിയിൽ നിന്ന് ഉണ്ടായതെന്ന് നിയമസഹായ സമിതി. ഒപ്പം നിന്ന് എല്ലാവർക്കും നന്ദി. ശിക്ഷാ നടപടികൾ പൂർത്തിയാക്കി മേയ് മാസത്തോടെ റഹീം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും നിയമസമിതി ഭാരവാഹികൾ പറഞ്ഞു റിയാദിലെ ജയിലിൽ കഴിയുന്ന...
മലപ്പുറം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി വയനാട് എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. ജിഫ്രി തങ്ങളുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. പ്രിയങ്കയ്‌ക്കൊപ്പം മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയിയും ഉണ്ടായിരുന്നു. പ്രതീക്ഷ നൽകുന്ന കൂടിക്കാഴ്ചയാണിതെന്ന് ജിഫ്രി തങ്ങൾ...
കട്ടാങ്ങൽ:എന്‍ഐടി-വേങ്ങേരിമഠം-ചെട്ടിക്കടവ് റോഡില്‍ നവീകരണം നടക്കുന്നതിനാല്‍ തിങ്കൾ (സെപ്റ്റംബര്‍ 22) മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ പന്ത്രണ്ടാം മൈല്‍ മുതല്‍ വേങ്ങേരിമഠം ജങ്ഷന്‍ വരെയും വേങ്ങേരിമഠം ജങ്ഷന്‍ മുതല്‍ വെള്ളന്നൂര്‍ വരെയും ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  എന്‍ഐടി ഭാഗത്തുനിന്ന് ചെട്ടിക്കടവ് ഭാഗത്തേക്കും...
കോഴിക്കോട്: കോഴിക്കോട് വിജിൽ നരഹത്യാക്കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ 3 പേരേയും കൊയിലാണ്ടി കോടതിയിൽ ഹാജരാക്കി. ലഹരി ഇടപാടുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികൾ സഹകരിക്കുന്നില്ലെന്ന് പൊലീസ് പറയുന്നു. വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി വിജിൽ തിരോധാന കേസിലെ 3 പ്രതികളെയും...
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിലേക്ക്. അതിജീവിതയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളായ ജീവനക്കാർക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ പുനർനിയമനം നൽകിയതിനെതിരെയാണ് സമരത്തിനിറങ്ങുന്നത്. പ്രിൻസിപ്പലിനെ കണ്ട ശേഷം അനുകൂല നടപടിയില്ലെങ്കിൽ പ്രിൻസിപ്പൽ ഓഫീസിനു മുമ്പിൽ കുത്തിയിരിക്കാനാണ് തീരുമാനം. അതിജീവിതയെ ഭീഷണിപ്പെടുത്തിയ കേസിലെ...
കോഴിക്കോട് കിണറ്റിൽ വീണ വയോധികയെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്. വെള്ളിപ്പറമ്പ് ഉമ്മളത്തൂര്‍ താഴം പൊങ്ങുഴിപറമ്പ് ലൂണാറ വീട്ടില്‍ സൗദാമിനിയെ (75) ആണ് രക്ഷപ്പെടുത്തിയത്. 30 അടി താഴ്ചയും ആറ് അടി വെള്ളവുമുള്ള കിണറ്റില്‍ ആണ് വയോധിക വീണത്. സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ എന്‍...
കോഴിക്കോട്: വീട്ടുകാരുടെ ശ്രദ്ധ മാറിയപ്പോള്‍ രണ്ടു വയസ്സുകാരന്‍ വീട്ടില്‍ നിന്നിറങ്ങി നീങ്ങിയത് വാഹന തിരക്കേറിയ റോഡിലേക്ക്. പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരാണ് റോഡരികില്‍ തനിയെ നില്‍ക്കുകയായിരുന്ന കുഞ്ഞിന്റെ രക്ഷകരായി മാറിയത്. നാദാപുരം കക്കംവെള്ളിയിലാണ് ഞെട്ടലുണ്ടാക്കിയ സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ കക്കംവെള്ളി സ്വദേശികളുടെ...
കോഴിക്കോട്: കോഴിക്കോട് വില്യാപ്പള്ളിയിൽ ആർജെഡി നേതാവിനെ വെട്ടിയ കേസിലെ പ്രതി പിടിയിൽ.വില്യാപ്പള്ളി സ്വദേശി ലാലു എന്ന ശ്യാംലാലിനെയാണ് വടകര പൊലീസ് തൊട്ടിൽപ്പാലം കരിങ്ങാട് വെച്ച് പിടികൂടിയത്. ബെംഗളൂരുവിലേക്ക് രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് പ്രതി പൊലീസിൻ്റ പിടിയിലായത്. ഇന്നലെ വൈകിട്ട് അ‍ഞ്ചരയോടെയാണ് ആര്‍ജെഡി വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി...