കോഴിക്കോട്: അനൗണ്‍സ്മെന്റ് വാഹനം താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അഞ്ച്‌പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കായക്കൊടി ഉണ്ണിയത്തംകണ്ടി മീത്തലിലാണ് അപകടമുണ്ടായത്. ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് പരസ്യപ്രാചരണം നടത്തുകയായിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. പിറകോട്ടെടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റ അഞ്ച് പേരും ജീപ്പിലുണ്ടായിരുന്നവരാണ്. ഇവരെ കുറ്റ്യാടി ഗവ....
  കോഴിക്കോട് മാവൂർ റോഡിൽ പൂവാട്ടുപറമ്പിൽ പെരുവയൽ പഞ്ചായത്ത് ഓഫീസിന് മുൻവശത്ത്ബസ് സ്കൂട്ടറിൽ ഇടിച്ച് കൂട്ടർ യാത്രക്കാരൻ മരിച്ചു.പെരുവയൽ കായലംചക്കിട്ടക്കണ്ടി സലീം (46) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്.കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സഫ ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്ത്...
പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് പിടിയില്‍. 14കാരിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കൊല്ലം സ്വദേശി ബിപിന്‍ ആണ് അറസ്റ്റിലായത്. നഗ്‌നചിത്രങ്ങള്‍ നിരവധി പേര്‍ക്ക് അയച്ച് കൊടുത്ത് പ്രതി പണം വാങ്ങിയെന്ന് പൊലീസ് കണ്ടെത്തി. കോഴിക്കോട് തേഞ്ഞിപ്പാലം...
  മണിപ്പൂരിൽ വീണ്ടും സംഘർഷം. മണിപ്പൂരിലെ ചുരാചന്ദ്പൂരിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് പിന്നാലെയാണ് മണിപ്പൂരിൽ വീണ്ടും സംഘർഷം ഉണ്ടായത്. പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പൊലീസ് അറസ്റ്റ് ചെയ്ത കുക്കി യുവാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം ഉണ്ടായത്. കലാപമാരംഭിച്ച് രണ്ട് വർഷത്തിനു...
മുക്കം: കോഴിക്കോട് മുക്കത്ത് കഴിഞ്ഞ ദിവസം അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തറുത്ത നിലയിലാണ് മൃതദേഹം. പശ്ചിമബംഗാള്‍ സ്വദേശി ആരിഫലി ആണ് മരിച്ചത്. കൂടെ താമസിക്കുന്ന സഹോദരന്‍ ഇന്നലെ ജോലി കഴിഞ്ഞെത്തിയപ്പോള്‍ ആരിഫലിയെ മരിച്ച നിലയില്‍ കാണുകയായിരുന്നു. മുക്കം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ്...
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മാവൂര്‍ താത്തൂര്‍ പൊയില്‍ കല്ലിടുംമ്പില്‍ പരേതനായ ചെറിയ ആലിയുടെ അലി-മറിയ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഖാദര്‍ (57 ) ഹ്യദയാഘാതം മൂലം സൗദിയിലെ അല്‍ കോബാറില്‍ മരിച്ചു. ഇന്ന് രാവിലെ തുക്ബയിലെ താമസസ്ഥലത്ത് വെച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടനെ സമീപത്തെ...
കോഴിക്കോട് മെന്റൽ ഹെൽത്ത് സെന്ററിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസ്സ് (IMHANS) ൽ കേരള ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച രണ്ട് വർഷം ദൈർഘ്യമുള്ള സൈക്യാട്രിക് സോഷ്യൽ വർക്ക്, ക്ലിനിക്കൽ സൈക്കോളജി എം.ഫിൽ പ്രോഗ്രാമുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 15...
    മുക്കം : നെല്ലിക്കാപറമ്പ് കീരൻതൊടിക – കെ. ടി. ബീരാൻ ഹാജി (86) നിര്യാതനായി. മുക്കം മുസ്ലിം ഓർഫനെജ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി, നെല്ലിക്കാപറമ്പ് മസ്ജിദ് നൂർ വൈസ് പ്രസിഡന്റ്‌, കീരതൊടിക കുടുംബ സമിതി അസിസ്റ്റന്റ് അമീർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്....
കോഴിക്കോട് തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. കൂരാച്ചുണ്ട് പാത്തിപ്പാറ സ്വദേശി ജസ്റ്റിൻ ആണ് മരിച്ചത്. 25 വയസായിരുന്നു. അനുമതിയില്ലാതെയാണ് ജസ്റ്റിനും സുഹൃത്തും വെള്ളച്ചാട്ടത്തിൽ ഇറങ്ങിയത്. ഒൻപത് മണി മുതൽ അഞ്ച് മണിവരെയാണ് ടൂറിസ്റ്റുകൾക്ക് വെള്ളച്ചാട്ടത്തിന് സമീപം പ്രവേശിക്കാൻ അനുമതിയുള്ളൂ....
മുക്കം: അരിപ്പാറയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. കൂട്ടാലിട പാത്തിപ്പാറ കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4:30-ഓടെയാണ് അപകടം നടന്നത്. സുഹൃത്തിനൊപ്പം കുളിക്കാനെത്തിയതായിരുന്നു ജസ്റ്റിൻ.മൃതദേഹം പുറത്തെടുത്ത് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പിതാവ് :വിൽസൺ, മാതാവ് :സിനി, സഹോദരങ്ങൾ :ജോബിൻ, ജെയിസ്