മുക്കം:കാരശ്ശേരി-ചെറുവാടി-കാവിലട എന്‍.എം ഹുസൈന്‍ ഹാജി റോഡിലുള്ള കോട്ടമുഴി പാലത്തിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 26 മുതല്‍ പാലത്തിലൂടെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ കൊടിയത്തൂര്‍-കാരക്കുറ്റി-നെല്ലിക്കാപ്പറമ്പ് വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കോഴിക്കോട്:ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ അവസാന ദിനം നാവിക സേനയുടെ പ്രതിരോധ കപ്പലായ ഐഎന്‍എസ് കല്‍പ്പേനി, കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലായ ഐസിജിഎസ് അഭിനവ് എന്നിവ സന്ദര്‍ശിച്ച് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഞായറാഴ്ച വൈകീട്ടോടെ ബേപ്പൂര്‍ തുറമുഖത്തെത്തിയ മന്ത്രി...
കോഴിക്കോട്:ബേപ്പൂരിന്റെ സായാഹ്നങ്ങളെ മനോഹരമാക്കി അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിൻ്റെ ഭാഗമായി അരങ്ങേറിയ കലാപരിപാടികൾ. ഉദ്ഘാടന പരിപാടികൾക്ക് ശേഷം പ്രധാന വേദിയായ മറീന ബീച്ചിൽ കുടുംബശ്രീ കള്‍ച്ചറല്‍ ഫെസ്റ്റിവലാണ് അരങ്ങേറിയത്. ബേപ്പൂർ മണ്ഡലത്തിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ സിഡിഎസ് ഗ്രൂപ്പ് അംഗങ്ങൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാന്‍സ്,...
ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ വരവറിയിച്ച് സൈക്ലിങ് ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് അഞ്ചാം പതിപ്പിന്റെ പ്രചാരണാര്‍ഥം സൈക്ലിങ് സംഘടിപ്പിച്ചു. കോഴിക്കോട് ബീച്ചിൽനിന്ന് ആരംഭിച്ച സൈക്ലിങ് ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. ഡി.ടി.പി.സി സെക്രട്ടറി ടി നിഖിൽദാസ്, സ്പോർട്സ്...
കോഴിക്കോട്:ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് അഞ്ചാം പതിപ്പിന് മുന്നോടിയായി ബേപ്പൂർ, ചാലിയം ബീച്ചുകൾ ശുചീകരിച്ചു. ബേപ്പൂർ ഹയർ സെക്കൻഡറി സ്കൂൾ, ചാലിയം ഇമ്പിച്ചി ഹാജി സ്കൂൾ എന്നിവയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്സിന്റെയും പ്രദേശവാസികളുടെയും നേതൃത്വത്തിലായിരുന്നു ശുചീകരണം.
കോഴിക്കോട്:തൊഴില്‍ രംഗത്തെ സ്ത്രീ പങ്കാളിത്തം അമ്പത് ശതമാനമായി വര്‍ധിപ്പിക്കുന്നതിന് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ‘ഉയരെ’ ക്യാമ്പയിന്റെ ഭാഗമായ ജില്ലാതല പരിശീലനത്തിന് തുടക്കമായി. എല്ലാ അയല്‍ക്കൂട്ടങ്ങളിലും ക്ലാസുകളും സംവാദങ്ങളുമാണ് ആദ്യഘട്ടത്തില്‍ നടക്കുക. വേതനാധിഷ്ഠിത തൊഴിലും സ്ത്രീ സമൂഹവും, ലിംഗ വ്യത്യാസവും ലിംഗപദവിയും, സുരക്ഷിത തൊഴിലിടം, കുടുംബശ്രീ...
കോഴിക്കോട്:സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനായി ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. വനിത-ശിശു വികസന വകുപ്പ്, ജില്ലാ വനിത-ശിശു വികസന ഓഫീസ്, ഡിസ്ട്രിക്റ്റ് സങ്കല്‍പ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍, ഫാറൂഖ് ട്രെയ്‌നിങ് കോളേജ്, പ്രൊവിഡന്‍സ് വിമന്‍സ് കോളേജ്...
കോഴിക്കോട്:ബേപ്പൂർ മറീന ബീച്ചിൽ ആവേശത്തിന്റെ സ്മാഷുതിർത്ത് ബീച്ച് വോളിബോൾ. ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം പതിപ്പിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച മത്സരമാണ് കാണികളെ പിടിച്ചിരുത്തിയത്. പുരുഷ-വനിതാ വിഭാഗങ്ങളിലായി നാല് വീതം ടീമുകളാണ് കളത്തിലിറങ്ങിയത്. മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റനും പരിശീലകനുമായ കിഷോർ കുമാർ എം...
കോഴിക്കോട്:കുറ്റ്യാടി, നാദാപുരം, വടകര നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ദേശീയപാതയെയും സംസ്ഥാനപാതയും ബന്ധിപ്പിക്കുന്നതും വടകര നഗരസഭയിലൂടെയും വില്യാപ്പള്ളി, ആയഞ്ചേരി, പുറമേരി, നാദാപുരം ഗ്രാമപഞ്ചായത്തുകളിലൂടെയും കടന്നുപോകുന്നതുമായ റോഡ് 12 മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കുന്നത്. ഭൂരിഭാഗം ഭൂവുടമകളില്‍ നിന്നും സമ്മതപത്രം ലഭിച്ച...








