പാലക്കാട്: പാലക്കാട് കല്ലടിക്കോടിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറി വൻ അപകടം. റോഡിലൂടെ നടക്കുകയായിരുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. സ്കൂളിൽ നിന്ന് വിദ്യാര്‍ത്ഥികള്‍ റോഡിലൂടെ നടന്നുപോകുന്നതിനിടെ ലോറി പാഞ്ഞു കയറുകയായിരുന്നു. നാട്ടുകാര്‍ ഉള്‍പ്പെടെ ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു....
റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്‍റെ മോചനത്തിനായി ഇനിയും കാത്തിരിക്കണം. ഇന്ന് ഉച്ചക്ക് 12.30ന് റിയാദ് ക്രിമിനൽ കോടതിയിൽ ചേരാൻ നിശ്ചയിച്ച സിറ്റിങ് സാങ്കേതിക കാരണങ്ങളാൽ മാറ്റി...
സംസ്ഥാനത്ത് ഇന്നും നാളെയും തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി. ഇന്ന് കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ഈ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍,...
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുശാവറ യോഗത്തില്‍ നിന്നും പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങി പോയെന്ന് സ്ഥിരീകരിച്ച് യോഗത്തില്‍ പങ്കെടുത്ത സമസ്ത അംഗം ബഹാഉദ്ധീന്‍ നദ്‌വി. ജോയിന്റ് സെക്രട്ടറി ഉമര്‍ഫൈസി മുക്കം നടത്തിയ ‘കള്ളന്മാര്‍’ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപോയതെന്നും ബഹാഉദ്ധീന്‍ നദ്‌വി...
ജയ്പൂർ: രാജസ്ഥാനിൽ അഞ്ച് വയസ്സുകാരൻ കുഴൽ കിണറിൽ വീണ സംഭവത്തിലെ 56 മണിക്കൂറത്തെ രക്ഷാപ്രവർത്തനം വിഫലമായി. ആര്യനെ രക്ഷപ്പെടുത്താനായില്ല. അബോധാവസ്ഥയിൽ ആണ് കുട്ടിയെ രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. ആശുപത്രിയിലേക്ക് ഉടൻ തന്നെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രക്ഷാപ്രവർത്തനത്തിൽ നിരവധി വെല്ലുവിളികൾ നേരിട്ടതാണ് ദൗത്യം ദുഷ്കരമാക്കിയത്....
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക നീക്കവുമായി അതിജീവിത. അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണ കോടതിയിൽ ഹർജി നൽകി. അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. അന്തിമവാദം തുടങ്ങിയതിന് പിന്നാലെയാണ് ഈ ആവശ്യവുമായി അതിജീവിത വിചാരണക്കോടതിയെ സമീപിച്ചിരിക്കുന്നത്. മെമ്മറി...
കോഴിക്കോട്: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗുണനിലവാരം വിലയിരുത്തുന്ന ഏജൻസിയായ നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിൻ്റെ (നാക്) അംഗീകാര നിറവിൽ കെ.എം.സി.ടി കോളേജ് ഓഫ് നഴ്സിങ്. ‘എ’ ഗ്രേഡ് അഭിമാന നേട്ടമാണ് സ്വന്തമാക്കിയത്. നഴ്സിംഗ് വിദ്യാഭ്യാസ രംഗത്ത് കോളേജ് കാഴ്ചവെക്കുന്ന മികവ് പരിഗണിച്ചാണ്...
മാവൂർ: മാവൂർ പഞ്ചായത്ത് പൂക്കോയ തങ്ങൾ ഹോസ്പിസ് വി കെയർ സംഘടിപ്പിച്ച “സ്പർശം 24” പാലിയേറ്റീവ് സംഗമം കിടപ്പു രോഗികൾക്ക് വേറിട്ട അനുഭവമായി മാറി. മാവൂർ രാജീവ് ഗാന്ധി കൺവൻഷൻ സെൻ്ററിൽ വെച്ച് സംഘടിപ്പിച്ച സംഗമത്തിൽ രോഗികൾ പങ്കാളികളായി. മുൻ മന്ത്രിയും ഇന്ത്യൻ യൂണിയൻ...
സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഹർജി റിയാദ് ക്രിമിനൽ കോടതി നാളെ വീണ്ടും പരിഗണിക്കും. വധശിക്ഷ റദ്ദാക്കിയതിന് ശേഷം പബ്ലിക് റൈറ്റ്സ് പ്രകാരം മോചന ഹർജി പരിഗണിച്ച കോടതി മൂന്ന് തവണയാണ് കേസ് മാറ്റിവച്ചത്. നാളെ അന്തിമ...
ഫിഫ ലോകകപ്പ് 2030, 2034 വേദികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന ഫിഫ സമ്മേളനത്തിലാണ് വേദികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2030 ലോകകപ്പ് മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ രാജ്യങ്ങൾ സംയുക്തമായി നടത്തും. 2034ലെ ലോകകപ്പ് സൗദ്യ അറേബ്യയും നടത്തും. നേരത്തെ 2034 ലോകകപ്പ് നടത്താൻ ഓസ്ട്രേലിയ,...