അവസാന നിമിഷം വാർത്ത സമ്മേളനത്തിൽ നിന്ന് പിന്മാറി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. നേതാക്കൾ ഇടപെട്ടതാണ് വാർത്ത സമ്മേളനം റദ്ദാക്കാൻ കാരണമെന്ന് സൂചന. മാധ്യമങ്ങളെ വിളിച്ചു വരുത്തി ഒഴിവാക്കി. പെട്ടെന്നുള്ള വാർത്ത സമ്മേളനം രാജി പ്രഖ്യാപിക്കാനാണെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം രാഹുൽ പിന്മാറുകയായിരുന്നു....
പത്തനംതിട്ട: എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. മാധ്യമങ്ങളെ നേരില്‍ കണ്ട് നിലപാട് വ്യക്തമാക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ പത്തനംതിട്ടയിലെ വീട്ടിലാണ് രാഹുലുള്ളത്. വീട്ടില്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതിന് ശേഷം...
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും. ലയണൽ മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു. നവംബർ 10നും 18നും ഇടയിലായിരിക്കും അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ അന്താരാഷ്ട്ര സൗഹൃദമത്സരം കളിക്കുക....
കോഴിക്കോട് താമരശ്ശേരിയിൽ വാഹനാപകടം. രണ്ടു പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരമാണ്. കാർ ബൈക്കിൽ ഇടിച്ചാണ് അപകടം. വയനാട് ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്കിൽ എതിർദിശയിൽ വന്ന കൊടുവള്ളി മാനിപുരം സ്വദേശികൾ സഞ്ചരിച്ച കാർ മറ്റൊരു വാഹനത്തെ മറികടന്നു വരുമ്പോൾ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സുൽത്താൻ...
രാജ്യത്തെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ മുംബൈ-കോഴിക്കോട് വിമാന സർവീസുകൾ ആരംഭിക്കുന്നു. കേരളത്തിലുടനീളം സാന്നിധ്യം ഉറപ്പിക്കുന്നിനുള്ള ആദ്യ ചുവടുവെയ്പാണ് ഇത്. ഒക്ടോബർ 1 മുതൽ മുംബൈയ്ക്കും കോഴിക്കോടിനും ഇടയിൽ ദിവസേന നേരിട്ടുള്ള വിമാന സർവീസുകൾ നടത്തുമെന്ന് എയർലൈൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. ആകാശ...
കോഴിക്കോട്: റോഡിലൂടെ നടന്നുപോയ വയോധികയുടെ സ്വര്‍ണമാല സ്‌കൂട്ടറിലെത്തി പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ സംഭവത്തില്‍ 2 പേരെ പൊലീസ് പിടികൂടി. നല്ലളം ഉളിശ്ശേരിക്കുന്ന് നടുവട്ടംപറമ്പ് ആയിഷാസില്‍ നവാസ് അലി(39), മോഷ്ടിച്ച സ്വര്‍ണം വിറ്റുകൊടുക്കാന്‍ സഹായിച്ച നല്ലളം കണ്ണാരമ്പത്ത് ബാസിത്ത്(36) എന്നിവരെയാണ് ഫറോക്ക് ക്രൈം സ്‌ക്വാഡും പന്നിയങ്കര പൊലീസും...
കോഴിക്കോട്: കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി. പേരാമ്പ്രയിലാണ് സംഭവം. പതിനേഴുകാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ നാല് പേര്‍ പിടിയിലായി. വടകര സ്വദേശി അഭിഷേക്, കായണ്ണ സ്വദേശി മിഥുന്‍, വേളം സ്വദേശി ആദര്‍ശ്, 17 വയസുകാരന്‍ എന്നിവരാണ് പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം സ്വദേശിനിയാണ് പെണ്‍കുട്ടി....
വാഷിംഗ്ടൺ: ഹമാസ് നിരായുധീകരിക്കാനും ശേഷിക്കുന്ന എല്ലാ ബന്ദികളെ മോചിപ്പിക്കാനും ഇസ്രായേലിന്റെ നിബന്ധനകൾക്ക് വിധേയമായി യുദ്ധം അവസാനിപ്പിക്കാനും സമ്മതിച്ചില്ലെങ്കിൽ ഗാസ നഗരം നശിപ്പിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രിയുടെ ഭീഷണി. ഗാസയിൽ ഇസ്രായേൽ വിപുലമായ ആക്രമണത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് മുന്നറിയിപ്പ്. ഉടൻ തന്നെ ഗാസയിലെ ഹമാസിന്റെ കൊലപാതകികളുടെയും ബലാത്സംഗികളുടെയും...
ന്യൂഡല്‍ഹി: യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഓഗസ്റ്റ് 24നോ 25നോ നടപ്പിലാക്കുമെന്ന് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ എ പോള്‍ സുപ്രിം കോടതിയില്‍. മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചപ്പോള്‍ ആണ് പോള്‍ ഇക്കാര്യം കോടതിയില്‍ പറഞ്ഞത്. മാധ്യമങ്ങളെ...
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ തനിക്കെതിരെ വ്യാപക സൈബർ ആക്രമണം നടക്കുന്നതായി പരാതി നൽകി ഹണി ഭാസ്കരൻ. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് യുഎഇയിൽ ജോലി ചെയ്യുന്ന ഹണി ഭാസ്കരൻ പരാതി നൽകിയത്. പരാതി നൽകിയ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അവർ പുറത്തു വിടുകയും ചെയ്തു....







