മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞ് മാറി മുസ്ലീം ലീഗ്. വഖഫ് ഭൂമിയാണെന്ന മുൻ നിലപാട് പറയാൻ ലീഗ് നേതൃത്വം തയ്യാറാവുന്നില്ല. സംസ്ഥാന സർക്കാരിലും വഖഫ് ബോർഡിലും ചാരി രക്ഷപ്പെടാനാണ് ലീഗിന്‍റെ നിലവിലെ ശ്രമം. മുനമ്പത്തെ വിവാദ ഭൂമി വഖഫ്‌ ഭൂമിയായി...
ദില്ലി: ദില്ലിയിലെ പ്രശസ്തമായ ജുമാമസ്ജിദിൽ സർവേ നടത്തണമെന്നാവശ്യപ്പെട്ട് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ഡയറക്ടർ ജനറലിന് കത്തയച്ചു. ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ പള്ളിക്കുള്ളിൽ കുഴിച്ചിട്ടിരിക്കുകയാണെന്ന് ഗുപ്ത കത്തിൽ ആരോപിച്ചു. ജോധ്പൂരിലെയും ഉദയ്പൂരിലെയും ക്ഷേത്രങ്ങൾ തകർത്താണ് ചരിത്രപ്രസിദ്ധമായ...
പത്തനംതിട്ട: വണ്ടിപ്പെരിയാർ-സത്രം-മുക്കുഴി-പുല്ലുമേട് കാനനപാതയിലൂടെയുള്ള ശബരിമല തീർത്ഥാടനം പുനരാരംഭിച്ചു. കനത്ത മഴയെത്തുടർന്ന് തീർഥാടകരുടെ സുരക്ഷ മുൻനിർത്തി കാനനപാതയിൽ ഇടുക്കി ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയിരുന്നു. കാനനപാത സുരക്ഷിതവും സഞ്ചാരയോഗ്യവുമാണെന്ന് വനം വകുപ്പ് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് നിരോധനം നീക്കിയത്. പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും വനംവകുപ്പിന്റെയും സേവനം പാതയിൽ...
ആലപ്പുഴ: ഭാര്യ വീട്ടിലെത്തിയ യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കായംകുളം പെരുമ്പള്ളി സ്വദേശി വിഷ്ണുവാണ് മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി.ഭാരമുള്ള വസ്തുകൊണ്ട് വിഷ്ണുവിന് തലയ്ക്ക് അടിയേറ്റിരുന്നു. ഇതേ തുടര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായതായും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. മര്‍ദനത്തെ...
ന്യൂഡൽഹി: അസമിൽ ബീഫിന് പൂർണ നിരോധനമേർപ്പെടുത്തി സർക്കാർ. റസ്റ്ററൻ്റുകൾ, ഹോട്ടലുകൾ, പൊതു ചടങ്ങുകൾ എന്നിവിടങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും പൂർണമായി നിരോധിക്കുന്നതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. നേരത്തെ ക്ഷേത്ര പരിസരങ്ങളിൽ മാത്രമായിരുന്നു നിരോധനം. “അസമിൽ ഒരു റസ്റ്ററൻ്റിലും ഹോട്ടലിലും ബീഫ് വിളമ്പില്ലെന്നും...
ഷൊര്‍ണൂരിന് സമീപം വഴിയില്‍ ഒന്നര മണിക്കൂറായി കുടുങ്ങി വന്ദേഭാരത്. എസിയും വാതിലും പ്രവർത്തിക്കുന്നില്ല. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വന്ദേഭാരത് വഴിയില്‍ കുടുങ്ങിയത്. ബാറ്ററി സംബന്ധിച്ച പ്രശ്‌നമാണ് കാരണമെന്നും ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും റെയില്‍വേ അധികൃതര്‍ പ്രതികരിച്ചു. ഷൊര്‍ണൂര്‍ ബി ക്യാബിനിലാണ് വന്ദേഭാരത് കുടുങ്ങിയത്....
അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യ സെമിയില്‍. യുഎഇയെ പത്ത് വിക്കറ്റിന് തകർത്താണ് ഇന്ത്യ ടൂർണമെന്റിന്റെ സെമിഫൈനലിലേക്ക് മാർച്ച് ചെയ്തത്. ആദ്യം ബാറ്റ് ചെയ്ത് യുഎഇ 137 റണ്‍സാണ് നേടിയത്. യുഎഇയുടെ റൺസ് ടോട്ടൽ 16.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെഇന്ത്യ മറികടന്നു. 46 പന്തില്‍...
കുന്ദമംഗലം:കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെന്‍സറിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. കുന്ദമംഗലം ടൗണിന് സമീപം പുത്തലത്ത് ഗോപാലന്‍ സൗജന്യമായി ഗ്രാമപഞ്ചായത്തിന് വിട്ടുനല്‍കിയ...
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വടകരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദേശീയ പാതയില്‍ പുതിയ സ്റ്റാൻഡിന് സമീപം രാവിലെ ഏഴുമണിയോടെയാണ് അപകമുണ്ടായത്. അടക്കാതെരു സ്വദേശി കൃഷ്ണമണിയുടെ കാറിനാണ് തീപിടിച്ചത്.രാവിലെ ഇന്ധനം നിറച്ച ശേഷം വീട്ടിലേക്ക് പോകുമ്ബോഴാണ് സംഭവം. റോഡിലൂടെ ഓടിക്കൊണ്ടിരിക്കെ കാറില്‍ നിന്ന് പുക ഉയരുന്നത്...
കൊച്ചി: എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തില്‍ ഭരതനാട്യ വിധിനിര്‍ണയത്തില്‍ ഗുരുതര വീഴ്ചയെന്ന ആരോപണവുമായി വിദ്യാര്‍ത്ഥിനി. പ്ലസ്ടു വിദ്യാര്‍ത്ഥിനിയ്ക്ക് നിക്ഷിപ്ത താത്പര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഒന്നാം സ്ഥാനം നിഷേധിച്ചുവെന്നാണ് ആരോപണം. സംഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മുഖസൗന്ദര്യമില്ലെന്ന് ജഡ്ജ് പറഞ്ഞെന്നാണ് ആരോപണം. ‘വിധി നിര്‍ണയം കഴിഞ്ഞ് റിസള്‍ട്ട് വന്നപ്പോള്‍...