കാസർഗോഡ് പനത്തടി പാറക്കടവിൽ മകൾക്കും ബന്ധുവിനും നേരെ ആസിഡാക്രമണം നടത്തിയ പ്രതി പിടിയിൽ. കർണാടക കരിക്കെ ആനപ്പാറയിലെ കെ സി മനോജ് ആണ് പിടിയിലായത്. പാറക്കടവിലെ വീട്ടിൽ നിന്നാണ് രാജപുരം പൊലീസ് പിടികൂടിയത്. അസുഖബാധിതനായി ഒറ്റയ്ക്ക് കഴിയുന്നയാളുടെ വീട്ടിൽ ഒളിച്ചു കഴിയവേയാണ് പിടിയിലായത്. 17...
കോഴിക്കോട്: വടകരയിൽ ബാറിലുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്ക്. താഴെഅങ്ങാടി സ്വദേശി ബദറുദ്ദീനാണ് കുത്തേറ്റത്. വടകര ക്യൂൻസ് ബാറിൽ വച്ചാണ് സംഭവം. ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം കുത്തിപ്പരിക്കേൽപ്പിച്ചയാൾ ഓടി രക്ഷപ്പെട്ടു. ഓർക്കാട്ടേരി സ്വദേശി ഫിറോസ് ആണ് ബദറുദ്ദീനെ കുത്തിയത്. ഇയാൾ...
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം വണ്ടൂർ സ്വദേശിയായ 54 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആഗോഗ്യനില ഗുരുതരമായതിനാൽ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.
കോഴിക്കോട് നാദാപുരത്ത് ഗ്ലാസ് തകർന്ന് വീണ് അപകടം. വസ്ത്രശാലയുടെ ഗ്ലാസ് തകർന്ന് വീണ് ആണ് അപകടമുണ്ടായത്. അപകടത്തിൽ 10 പേർക്ക് പരുക്ക് പറ്റി. ഇതിൽ മൂന്നുപേർക്ക് ഗുരുതരമായ പരിക്കാണ് പറ്റിയത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. മറ്റുള്ളവരെ നാദാപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി രതീഷാണ് മരിച്ചത്.
കോഴിക്കോട്:  അമ്പെയ്ത്ത് പഠിക്കാൻ സുവർണ്ണാവസരം ഒരുക്കിയിരിക്കുകയാണ് ഇത്തവണത്തെ ഓണം വരാഘോഷം. പരിശീലനം മാത്രമല്ല അമ്പെയ്ത്ത് മത്സരത്തിലും പങ്കെടുക്കാൻ അവസരമുണ്ട്. കോഴിക്കോട് പേരാമ്പ്രയിലെ ആക്കുപ്പറമ്പ് അമ്പെയ്ത്തുകളത്തിന്റെ നേതൃത്വത്തിൽ കനകക്കുന്നിലെ പ്രധാന കവാടത്തിന് സമീപമാണ് പരിശീലനം ഒരുക്കിയിരിക്കുന്നത്. പ്രായ ലിംഗ ഭേദമന്യേ കനകക്കുന്നിൽ എത്തുന്ന എല്ലാവർക്കും മത്സരത്തിലും...
തിരുവോണ നാളിൽ കോഴിക്കോട് ബീച്ചിൽ എത്തിയവരുടെ കണ്ണഞ്ചിപ്പിച്ച് ക്യൂബോ ഇറ്റലി ഷോ. സംസ്ഥാന സർക്കാരിൻ്റെ ഓണാഘോഷം മാവേലിക്കസ് 2025ൻ്റെ കടപ്പുറത്തെ വേദിയിലാണ്, ഇറ്റാലിയൻ തിയേറ്റർ സംഘമായ ക്യൂബോ ഇറ്റലി പുതിയ ദൃശ്യാനുഭവം സമ്മാനിച്ചത്.   ക്രെയിനിൽ ഉയർത്തിയ ക്യൂബ് ആകൃതിയിലുളള രൂപത്തിനുള്ളിൽ അഭ്യാസ പ്രകടനവും...
അമീബിക് മസ്തിഷ്ക ജ്വരം, ആരോഗ്യ വകുപ്പിൻ്റെ പ്രതിരോധ നടപടികൾ ഊർജിതമായി തുടരുന്നു. സംസ്ഥാന വ്യാപകമായി 2 ദിവസങ്ങളിൽ നടന്ന ക്ലോറിനേഷന് പുറമെ രോഗം കണ്ടെത്തിയ സ്ഥലങ്ങളിൽ ഉറവിടം കണ്ടെത്താനുള്ള പരിശോധനകൾ തുടരുകയാണ്.   രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന...
സംസ്ഥാനത്ത് ഇന്ന് റെക്കോഡിട്ട് സ്വര്‍ണവില. എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ് ഇന്നത്തെ നിരക്ക്. ഒരു പവന്‍ സ്വര്‍ണത്തിന് 78,920 രൂപയാണ് ഇന്നത്തെ നിരക്ക്. ഒറ്റയടിക്ക് 560 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചിരിക്കുന്നത്. ഇന്നലെ 78,360 രൂപയായിരുന്നു ഒരു പവന് നല്‍കേണ്ടിയിരുന്നത്. സെപ്റ്റംബര്‍ മൂന്നിലെ 78,440 രൂപയില്‍ നിന്ന്...
ചാത്തമംഗലം: ഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് ചാത്തമംഗലം പഞ്ചായത്തിലെ 6, 7, 13 , 14 വാർഡുകളിലെ 65 വയസ്സ് പിന്നിട്ടവർക്കായി വയോജന സംഗമം ഇന്ന് സെപ്റ്റംബർ 2 ന് ചുലൂരിൽ നടക്കും. പരിപാടിയോട് അനുബന്ധിച്ച് നടക്കുന്ന ഗസൽ സന്ധ്യക്ക് പ്രശസ്ത ഗായകൻ...