സപ്ലൈകോയുടെ ഓണച്ചന്തയില്‍ ഇന്ന് റെക്കോര്‍ഡ് വില്‍പന. ഇന്നത്തെ ആകെ വില്പന 21,31,45,687 രൂപയാണ്.അതേസമയം ഓണം സീസണില്‍ ആകെ വില്പന 319.3 കോടി രൂപയാണ്. ഓണം സീസണില്‍ ഇതുവരെയായി 48,15,759 ഉപഭോക്താക്കള്‍ സപ്ലൈകോയുടെ സന്ദര്‍ശകരായതായാണ് കണക്ക്. ഓണത്തിന് സപ്ലൈകോ ചന്ത ആരംഭിച്ചു ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടാണ്...
കോഴിക്കോട്: കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച സ്ത്രീക്ക് കാർഡിയാക് പ്രശ്നവും ഉണ്ടായിരുന്നതായി കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സജീത് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂന്ന് മാസം പ്രായമായ കുഞ്ഞിന് പ്രതിരോധ ശേഷി കുറവെന്നാണ് ചികിത്സയിൽ മനസ്സിലായത്. തുടക്കം മുതൽ...
മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം പ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിൽ ഇതു വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും നിയന്ത്രണ വിധേയമായി ഗതാഗതം അനുവദിക്കുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. നിലവിലെ ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരും....
കോഴിക്കോട്: താമരശ്ശേരിയില്‍ തനിച്ച് കഴിയുന്ന വയോധികയെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി. കതിരോട് ഓടര്‍പൊയില്‍ വത്സലയുടെ വീട്ടിലാണ് മോഷണം നടന്നത്. ഏഴ് പവന്‍ തൂക്കമുള്ള സ്വര്‍ണാഭരണങ്ങളും ഒരുലക്ഷം രൂപയും നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. വത്സല ശുചിമുറിയില്‍ നിന്ന് കിടപ്പുമുറിയിലേക്ക്...
മാവൂർ ഗ്രാമപഞ്ചായത്തിൻ്റെ സമീപ പഞ്ചായത്തുകളിൽ അമീബിക് മസ്‌തിഷ്‌കജ്വരം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ മാവൂർ പഞ്ചായത്തിലെ പൊതു കുളങ്ങളിലും, സ്വകാര്യ കുളങ്ങളിലും, വെള്ളക്കെട്ട് പ്രദേശങ്ങളിലും നീന്തുന്നതും കുളിക്കുന്നതും നിരോധിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ അബ്ദുൽ റസാഖ് അറിയിച്ചു.
കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെ പതിനഞ്ചാം വാര്‍ഷികാഘോഷ പരിപാടികള്‍ നാളെ(ഓഗസ്റ്റ് 30) ബാലുശ്ശേരി ഗ്രീന്‍ അരീന ഓഡിറ്റോറിയത്തില്‍ നടക്കും. എംഎല്‍എമാരായ ടി പി രാമകൃഷ്ണന്‍, കെ എം സച്ചിന്‍ദേവ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശ്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി...
കോഴിക്കോട്: മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഒഴികെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങള്‍ നിയന്ത്രണ വിധേയമായി കടത്തിവിടും. പോലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ട് കടത്തിവിടും. ഈ പാത വഴി...
കോഴിക്കോട്:ആര്‍ ഇ സി-മുത്തേരി റോഡ് നവീകരണ പ്രവത്തിയുടെ ഭാഗമായി കള്‍വര്‍ട്ട്, ഡ്രൈനേജ് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തികരിക്കുന്നതുവരെ വാഹനഗതാഗതം ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ്, നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
മലബാറിന്റെ സമഗ്ര വികസനത്തിനായുള്ള എൽ ഡി എഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തിൻ്റെ ഭാഗമായാണ് ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത നിർമ്മാണത്തിലേക്ക് കടക്കുന്നത്. സ്വപ്ന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ആഘോഷമാക്കാൻ മലയോര ജനത ഒരുങ്ങി. വലിയ പ്രതീക്ഷയിലാണ് ജനങ്ങൾ . പാതയുടെ നിർമ്മാണം ആരംഭിക്കുന്നതോടെ നിർമ്മാണ...
മുഖ്യമന്ത്രി പിണറായി വിജയൻ ഓഗസ്റ്റ് 31-ന് ഉദ്ഘാടനം നിർവഹിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ നിര്‍മ്മാണ ഉദ്ഘാടനത്തിന്‍റെ മുന്നോടിയായി മുക്കം നഗരസഭയുടെ നേതൃത്വത്തില്‍ മുക്കം അങ്ങാടിയിൽ വിളംബരജാഥ സംഘടിപ്പിച്ചു. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടന്ന വിളംബരജാഥ അഭിലാഷ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് മുക്കം ബസ്സ്റ്റാന്‍റില്‍...









