കോഴിക്കോട്: കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ് ഒരാളെ കാണാതായി. 58 വയസുള്ള കോവൂർ സ്വദേശി ശശി എന്നയാളാണ് വീണത്. പൊലീസും നാട്ടുകാരും ചേർന്ന് ഇയാൾക്കായി തെരച്ചിൽ നടത്തുകയാണ്. ഇവിടെ കനത്ത മഴയാണ് പെയ്തത്. ഓടയുടെ സമീപം നിൽക്കുകയായിരുന്ന ശശി കാൽവഴുതി ഓടയിലേക്ക് വീഴുകയായിരുന്നുഎന്നാണ് പ്രാഥമികമായി...
കോഴിക്കോട്: ജോലി സ്ഥലത്ത് നിന്ന് അമ്മയെ ബൈക്കില്‍ കയറ്റി മടങ്ങിയ മകന്‍ കാറിടിച്ച് മരിച്ചു. കുറ്റ്യാടി നരിക്കൂട്ടുംചാല്‍ സ്വദേശി പുത്തന്‍പുരയില്‍ ബാലന്റെ മകന്‍ രോഹിന്‍(മോനുട്ടന്‍,19) ആണ് ദാരുണമായി മരിച്ചത്. മൊകേരി ഗവണ്‍മെന്റ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണ്...
കോഴിക്കോട്: പൊലീസിനെ കണ്ട് കൈയിലുണ്ടായിരുന്ന എംഡിഎംഎ പൊതി വിഴുങ്ങി യുവാവ്. മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് പൊലീസിന്റെ പിടിയിലായത്. വയറ്റിലായത് എംഡിഎംഎ എന്ന് പ്രതി വെളിപ്പെടുത്തിയതോടെ പൊലീസ് ചേർന്ന് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻഡോസ്കോപ്പി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികൾ...
കോഴിക്കോട്: നടുവണ്ണൂര്‍ വാകയാട് ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയില്‍. വാകയാട് തിരുവോട് പുന്നോറത്ത് അനുദേവ് സാഗര്‍ (23) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയാണ് വാകയാട് തിരുവോട് ഭാഗത്തുനിന്നും ഇയാളെ പേരാമ്പ്ര എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. മാരക ലഹരി മരുന്നായ...
മലപ്പുറം: മലപ്പുറം താനൂരില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ അന്വേഷണം വ്യാപകം. പെൺകുട്ടികൾ ഇന്നലെ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസിടിവി ദൃശ്യം പുറത്ത് വന്നു. ഇന്നലെ ഉച്ചക്ക് 12 മണിക്ക് ശേഷമാണ് പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റെഷനിൽ എത്തിയത്. തിരൂർ റെയിൽവേ സ്റ്റേഷനിലെ...
വയനാട് മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പകൾ പൂർണമായി എഴുതിത്തള്ളി കേരള ബാങ്ക്. 207 വായ്പകളിലായി 385.87 ലക്ഷം രൂപ എഴുതിത്തള്ളാനാണ് ഭരണ സമിതി അനുമതി നൽകിയത്. നേരത്തെ 9 വായ്പകളിലായി 6.36 ലക്ഷം രൂപ എഴുതി തള്ളിയിരുന്നു. ദുരന്തം ഉണ്ടായ ശേഷം ഓഗസ്റ്റ് മാസത്തിൽ തന്നെ...
കോഴിക്കോട്: കോഴിക്കോട് ബേപ്പൂര്‍ പുറം കടലില്‍ മീന്‍പിടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മത്സ്യതൊഴിലാളിയെ രക്ഷപ്പെടുത്താന്‍ കോസ്റ്റ് ഗാര്‍ഡ്. കോസ്റ്റ് ഗാര്‍ഡ് ഷിപ്പായ ഐസിജിഎസ് ആര്യമാന്‍ മീന്‍പിടുത്ത ബോട്ടില്‍ നിന്ന് മത്സ്യതൊഴിലാളിയായ റോബിന്‍സനെ രക്ഷപ്പെടുത്തി കോസ്റ്റ് ഗാര്‍ഡ് ബോട്ടിലേക്ക് കൊണ്ടു പോയി. ബോട്ടില്‍ കരക്കെത്തിച്ച് മത്സ്യതൊഴിലാളിയെ ആശുപത്രയിലേക്ക്...
കോഴിക്കോട്: താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ മരണത്തില്‍ പ്രതികളായ കുട്ടികളുടെ ജാമ്യാപേക്ഷ തള്ളി. അഞ്ച് വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇവരെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കും. പരീക്ഷയെഴുതാനും വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കും. ഷഹബാസിന്റെ മരണത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ജില്ലാ പൊലീസ്...
കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്നിലെ താമസസ്ഥലത്ത് നിയമവിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്തിനായ തിരച്ചില്‍ ശക്തമാക്കി പൊലീസ്. മരണപ്പെട്ട ഫാത്തിമ മൗസ മെഹറിസിന്റെ കാണാതായ മൊബൈല്‍ ഫോണ്‍ ആണ്‍ സുഹൃത്തിന്റെ പക്കലെന്ന മൊഴി ലഭിച്ചിട്ടുണ്ട്. കോവൂര്‍ സ്വദേശിയായ ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. കോഴിക്കോട്...
കെഎസ്ഇബിയിലെ ലൈൻമാൻ ജോലിക്കിടെ വാഹനാപകടത്തിൽ മരിച്ചു.പെരുവയൽ പുതാളത്ത് മഞ്ജുനാഥൻ (46)ആണ് മരിച്ചത്. മാങ്കാവ് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ ഗ്രേഡ് സെക്കൻഡ് ലൈൻ മാൻ ആയി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ രാത്രി മാങ്കാവ് ഭാഗത്ത് വൈദ്യുതി തകരാറൽ ആയതിനെ തുടർന്ന് അത്പരിഹരിക്കുന്നതിന് പോകുന്ന വഴി ഇതുവഴി...