ടെൽ അവീവ്: ഹമാസ് തലവൻ ഇസ്മായിൽ ഹനിയയെ വധിച്ചത് തങ്ങൾ തന്നെയെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ. പ്രതിരോധ മന്ത്രിയായ ഇസ്രായേൽ കട്സ് ആണ് ഹനിയ കൊല്ലപ്പെട്ടിട്ട് അഞ്ചുമാസത്തിന് ശേഷം സ്ഥിരീകരണവുമായി രംഗത്തുവന്നിരിക്കുന്നത്. ഹമാസ് മാത്രമല്ല, ഹിസ്ബുള്ള നേതാക്കളെ വധിച്ചതും സിറിയയിലെ ബാഷർ അൽ ആസദ് ഭരണകൂടത്തെ...
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ കോൺഗ്രസ് പ്രതിഷേധം ഇന്ന്. ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ചും ധർണയും ഇന്ന് നടക്കും. അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. 26ന് കർണാടകയിൽ ചേരുന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ തുടർപ്രക്ഷോഭങ്ങൾ...
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് നിയമ നടപടി നേരിടേണ്ടതിനാല്‍ മടക്കി അയക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍. Iനയതന്ത്രതലത്തില്‍ കത്തയച്ചത് ഇക്കാര്യം ചൂണ്ടിക്കാട്ടിയാണെന്ന് ഇടക്കാല സര്‍ക്കാരിലെ വിദേശകാര്യ ഉപദേഷ്ടാവ് തൗഹീദ് ഹുസൈന്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതല്‍ ഹസീന...
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാന ജില്ലാ തലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും. അംബേദ്കര്‍ പരാമര്‍ശത്തില്‍ രാജിവെക്കുന്നത് വരെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇന്ത്യ സഖ്യം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് തെരഞ്ഞെടുപ്പ് ചട്ടഭേദഗതി എന്നിവയ്‌ക്കെതിരെയും...
ന്യൂഡൽഹി: ക്രൈസ്തവർ രാജ്യമെമ്പാടും അക്രമം നേരിടുന്നതിനിടെ, മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ പ്രധാനമന്ത്രി ദില്ലിയിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തു. കർദിനാൾ പദവിയിൽ എത്തിയ മാർ ജോർജ് കൂവക്കാടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഭാരതത്തിന്റെ പുത്രൻ കർദിനാളായതിൽ രാജ്യത്തിന് അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കത്തോലിക്ക ബിഷപ് കോൺഫറൻസ്...
ബീച്ചുകളെല്ലാം ഇപ്പോള്‍ കിടിലന്‍ മേക്കോവറിലാണ്. കേരളത്തിലെ ബീച്ചുകളുടെ മാറ്റം കണ്‍മുന്നില്‍ തന്നെയുണ്ട്. കോഴിക്കോടും ബേപ്പൂരും എല്ലാം അതിനുദാഹരണങ്ങളുമാണ്. ബേപ്പൂര്‍ ബീച്ചില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുത്തന്‍ പദ്ധതി ഒരുക്കിയിരിക്കുകയാണ് കേരള സര്‍ക്കാര്‍. നൂറു കിലോ മീറ്റര്‍ സ്പീഡില്‍ യാട്ടിലൂടെ സഞ്ചരിക്കാം. അതേ വായിച്ചത് യാഥാര്‍ഥ്യം...
ചെന്നൈ: അവിഹിതബന്ധം സംശയിച്ച് ഭാര്യയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ബാഗിലാക്കി തള്ളാന്‍ കൊണ്ടുപോകുന്നതിനിടെ യുവാവ് അറസ്റ്റില്‍. തിരുനെല്‍വേലി പാളയംകോട്ടൈ മനക്കാവളന്‍ നഗര്‍ സ്വദേശി മാരിമുത്തു(35)വിനെയാണ് അറസ്റ്റ് ചെയ്തത്. ഭാര്യ സത്യ(30)യെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. സത്യ മൊബൈലില്‍ ചാറ്റ് ചെയ്യുന്നതിനെ ചൊല്ലി ഇരുവരും ദിവസവും വഴക്കിടാറുണ്ട്. കഴിഞ്ഞ...
മുബൈ: പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു. 90-ാം വയസ്സിൽ മുംബൈയിൽ വച്ചായിരുന്നു അന്ത്യം. വൈകീട്ട് ആറരയോടെ മരണം സ്ഥിരീകരിച്ചതായി മകൾ പിയ ബെനഗല്‍ അറിയിച്ചു. ഇന്ത്യൻ സിനിമയ്ക്ക് ശ്രദ്ധേയമായ സംഭാവനകൾ സമ്മാനിച്ച സംവിധായകനാണ് ശ്യാം ബെന​ഗൽ. ആഴത്തിലുള്ള കഥ പറയൽ ശൈലി,...
രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമരത്തിൽ ഒന്നും അവകാശപ്പെടാൻ ഇല്ലാത്തവരാണ് ആർഎസ്എസുകാരെന്നും ആ ജാള്യത മറയ്ക്കാൻ വേണ്ടിയാണ് അവർ ചരിത്രം തിരുത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമെന്നോണമാണ് രാജ്യത്തെ ആഭ്യന്തരമന്ത്രി തന്നെ അംബേദ്കറെ അപമാനിക്കുന്ന സ്ഥിതിയുണ്ടായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിപിഐഎം...
പാലക്കാട്: പാലക്കാട് നല്ലേപ്പുള്ളി തത്തമംഗലം സ്കൂൾ ആക്രമണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി.ആക്രമണം ബോധപൂർവം നടത്തിയതാണെയെന്ന് സംശയിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആക്രമണത്തിൽ ശക്തമായ നടപടി മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും മന്ത്രി അറിയിച്ചു. രണ്ടിടങ്ങളിലും ഒരേ സംഘമാണോ...