മുക്കം:നോർത്ത് കാരശ്ശേരി വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു മേൽക്കുരയും ‘കൊപ്രയും കത്തിനശിച്ചു. കാരശ്ശേരി ജംഗ്ഷനിൽ സലിം ചോനോത്ത് എന്ന ആളുടെ ഉടമസ്ഥതയിലുള്ള സി എം ഫ്ലോർമിൽ ആൻഡ് ഓയിൽ മില്ലിലെ കൊപ്ര ഉണക്കുന്ന ഡ്രൈയറിൽ തീപിടിച്ചത്. മേൽക്കൂരയും കോപ്രയും കത്തി നശിച്ചു. മുക്കം അഗ്നി രക്ഷ...
കോഴിക്കോട്: മെസിയുടെ വൈറൽ ചോദ്യപേപ്പറിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ഡി.ഇ. ഉത്തരക്കടലാസ് എങ്ങനെ ചോർന്നു എന്നതും വിദ്യാർഥികളുടെ ഉത്തരം എങ്ങനെ വൈറലായി എന്നതും അന്വേഷിക്കും. നാലാം ക്ലാസ് മലയാളം പരീക്ഷയുടെ ഉത്തരങ്ങളാണ് വൈറലായത്. തിരൂർ ,നിലമ്പൂർ സ്കൂളുകളിലെ വിദ്യാർഥികളുടെ ഉത്തരകടലാസുകളാണ് ഇവ. സംഭവത്തിൽ സ്കൂളുകളോട് അധികൃതർ...
പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രം 2021 – 22 വർഷത്തിൽ കേരള ആക്രഡിറ്റേഷൻ സ്റ്റാൻഡേർഡ് ഫോർ ഹോസ്പിറ്റൽ (കാഷ്) അവാർഡിന് അർഹമായി. ഗവൺമെൻറ് ആശുപത്രികൾക്കായുള്ള കേരള ആക്രഡിറ്റേക്ഷൻ സ്റ്റാൻഡേർഡ് എന്ന സംസ്ഥാനതല പരിശോധനയിലാണ് പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രം പുരസ്കാരത്തിന് അർഹമായത്.ഹെൽത്ത് കെയർ ഓർഗനൈസേഷൻ ആയി സംസ്ഥാനതല...
ചിറ്റാരിപ്പിലാക്കൽ: പരേതനായ പറമ്പിൽ കുറുമ്പ്രമ്മൽ അബ്ദുള്ളയുടെ ഭാര്യ സൈനബ ഹജ്ജുമ്മ(80) നിര്യാതയായി.   മക്കൾ: മുഹമ്മദ്, മൊയ്തീൻ മാസ്റ്റർ (റിട്ട.പ്രധാനാധ്യാപകൻ ജി. വി.എച്ച്.എസ്.എസ്.കുറ്റിച്ചിറ),അബ്ദുറഹിമാൻ ലത്തീഫി(സദർ മുഅല്ലിം ,മസ്ജിദുൽ ഹിദായ ചിറ്റാരിപ്പിലാക്കൽ), ആയിഷ ( കുനിയിൽ ), മറിയുമ്മ ( ഓമാനൂർ), ഫാത്തിമ ( കുനിയിൽ ),...
അടിസ്ഥാനമേഖലക്കും കാർഷിക മേഖലയുടെയും സമഗ്ര വികസനത്തിന് ഊന്നൽ നൽകി കൊണ്ട് മാവൂർ ഗ്രാമ പഞ്ചായത്തിന്റെ 2023 24 വർഷത്തെബഡ്ജറ്റ് അവതരിപ്പിച്ചു. 32 കോടി 69 ലക്ഷത്തിന്റെ ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്. മാവൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ബഡ്ജറ്റ് അവതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി....
തിരുവമ്പാടി: സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ഭാഗമായി രക്തസാക്ഷിത്വം വരിച്ച ധീര വിപ്ലവകാരികളായ ഭഗത്സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ രക്തസാക്ഷിത്വ ദിനത്തിൽ SFI തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി ടൗണിൽ വിദ്യാർത്ഥി റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം SFI കോഴിക്കോട് ജില്ലാ സെക്രട്ടറി കെ വി...
മുക്കം:”വർഗീയത വിഭജിക്കാത്ത ഇന്ത്യക്കായി” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഭഗത്സിംഗ് രക്തസാക്ഷി ദിനത്തിൽ ഡി.വൈ.എഫ്.ഐ മണാമേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽമണാശ്ശേരിയിൽ രണസ്മരണ സംഘടിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘം തിരുവമ്പാടി ഏരിയ സെക്രട്ടറി സുനിൽ മണാശ്ശേരി ഉദ്ഘാടനം ചെയ്തു.മേഖല സെക്രട്ടറി എ കെ രനില്‍ രാജ് ,...
മുക്കം: കാരശ്ശേരിയിൽ കഴിഞ്ഞ എട്ട് വർഷത്തോളമായി ജീവകാരുണ്യ, രോഗ പരിചരണ രംഗത്ത് പ്രവർത്തിച്ചുവരുന്ന എസ്.വൈ.എസ്. സാന്ത്വന കമ്മിറ്റി ധനശേഖരണാർത്ഥം നടത്തുന്ന ബിരിയാണി ചാലഞ്ചിന് സ്വാഗതസംഘം രൂപീകരണ യോഗം നടന്നു. കാരശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ സാമൂഹ്യ, രാഷ്ട്രീയ, മതരംഗത്തെ പ്രാദേശിക നേതാക്കൾ ഉൾപ്പെടെ...
ആനയാംകുന്ന് ഗവ.എൽ.പി.സ്ക്കൂളിന്റെ തൊണ്ണൂറ്റി ഏഴാം വാർഷികാഘോഷം’ കളിയരങ്ങ് 2023 കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പി സ്മിത ഉദ്ഘാടനം ചെയ്തു.പി. ടി. എ പ്രസിഡന്റ്‌ ഗസീബ് ചാലൂളി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ്  എടത്തിൽ ആമിന , സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺമാരായ  ജിജിത...
പാഴൂർ:പാഴൂർ എ.യു.പി സ്കൂളിൽ നടന്ന പഠനോത്സവവും സ്കൂൾ വാർഷികവും ഏറെ ശ്രദ്ധേയമായി. ഈ അധ്യയന വർഷത്തിൽ ക്ലാസ്സിൽ പഠിച്ചെടുത്ത പാഠഭാഗങ്ങൾ രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും മുന്നിൽ അവതരിപ്പിച്ചാണ് ഓരോ ക്ലാസിലെയും കുട്ടികൾ കൈയ്യടി നേടിയത്. കഥയായും കവിതയായും ഓരോ ഭാഗവും തന്മയത്വത്തോടെ അവതരിപ്പിച്ച് സ്കൂളിലെ മുഴുവൻ...