കൊച്ചി: വിവാഹിതനാണെന്ന് അറിഞ്ഞിട്ടും ബന്ധം തുടര്‍ന്ന ശേഷം വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന പരാതി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി.മുപ്പത്തിമൂന്നുകാരനെതിരായ ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വിവാഹ വാഗ്ദാനത്തില്‍നിന്ന് പുരുഷന്‍ പിന്‍മാറിയാല്‍, നേരത്തെ ഉഭയസമ്മതത്തോടെ നടത്തിയ ലൈംഗിക ബന്ധം ബലാത്സംഗമായി കാണാനാവില്ലെന്ന് കോടതി പറഞ്ഞു....
മാവൂർ:പെരുവയൽ കൊടമ്പാട്ടുകുഴി കോഴി ഫാമിലെ ജീവനക്കാരനായ ജബ്ബാർ (52) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച്ച രാവിലെ 7.30 ഓടെ പരിസരവാസികളാണ് ഇയാളുടെ മൃതദേഹം ഫാമിൽ ആദ്യം കാണുന്നത്. അഞ്ച് ദിവസം മുമ്പാണ് ഇയാൾ ഫാമിൽ ജോലിക്കെത്തുന്നത്. മൃതദേഹം മാവൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി...
മാവൂർ: ഗ്വോളിയോർ റയോൺസ് ജീവനക്കാരനായ ചെറൂപ്പ തെങ്ങുംതറയിൽ അബ്രഹാം തോമസ് (78) നിര്യാതനായി. ഭാര്യ: റൈന തോമസ് . മക്കൾ : കെവിൻ അബ്രഹാം തോമസ്, വിപിൻ ജെയ്ക്കബ് തോമസ്, മരുമകൾ : ലിജി അബ്രഹാംകെവിൻ ( ഐ.സി.ഐ.സി.ഐ. ബാങ്ക് മാനേജർ ചെന്നൈ)
മാവൂർ.പാറമ്മൽ കുറ്റിപ്പാലക്കൽ മുഹമ്മദാലി (58) നിര്യാതനായി. പിതാവ് പരേതനായ മുഹമ്മദ്. മാതാവ് ആയിഷ.ഭാര്യ ഫാത്തിമ. മക്കൾ ഹർഷാദ്, ആഷിഖ്, ഫിനാസ്, ദിൽഷ. മരുമകൾ അൻസിയ (കാരമൂല) മയ്യിത്ത് നിസ്കാരം ഇന്ന് (ഞായർ) വൈകുന്നേരം 5.30ന് പാറമ്മൽ വലിയ ജുമാ മസ്ജിദിൽ.
അഡ്വ പി ടി എ റഹീം എം എൽ എ യുടെ അനുശോചന കുറുപ്പിന്റെ പൂർണ രൂപം നേരത്തെ പരിചയമുണ്ടായിരുന്നുവെങ്കിലും വ്യക്തിപരമായി അദ്ദേഹവുമായി കൂടുതൽ അടുത്തത് 2006 ൽ കൊടുവള്ളി മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ്. വി.എസ് മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്ന...
മാവൂർ:ഒറ്റത്തവണനികുതി ഓൺലൈൻ രശീതി പഞ്ചായത്തുകൾ നിരുപാധികം സ്വീകരിക്കണമെന്ന് രജിസ്ട്രേഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ( റെൻസ്ഫെഡ്) പെരുവയൽ -മാവൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. നിർമ്മാണംപൂർത്തീകരിച്ച കെട്ടിടങ്ങൾക്ക് നമ്പർ ലഭിക്കുന്നതിന് സമർപ്പിക്കുന്ന അപേക്ഷയോടൊപ്പം റവന്യൂ ഡിപ്പാർട്ട്മെന്റിൽ ഒറ്റത്തവണ നികുതി അടവാക്കിയതിന്റെ രശീതി ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ നിലവിലുണ്ട്....
ദോഹ: കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങിമരിച്ചു.പരിയങ്ങാട് തടയിൽ അസീസിന്‍റെ മകൻ അൻസിൽ (29) ആണ് അൽ വക്റയിലെ കടലിൽ മുങ്ങി മരിച്ചത്. അബൂഹമൂറിലെ വില്ലാ മാർട്ട് ജീവനക്കാരനായ അൻസിൽ തിങ്കളാഴ്ച ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോയതായിരുന്നു. പിന്നീട്, കാണാതായതിനെ തുടർന്ന്...
വേൾഡ് ഫാർമസി ഡേയോടനുബന്ധിച്ച് ആൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് Al M1 യുടെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് കെയർ സ്ഥാപനങ്ങൾക്ക് മരുന്നു വിതരണവും വിവിധ പരിപാടികളും നടന്നു. കോഴിക്കോട് A1M 1 ലെ വിദ്യാർത്തികൾ സ്വരുപിച്ച വിവിധ മെഡിസിനുകൾ മാവൂർ പാലിയേറ്റീവ്ന് വേണ്ടി ഉസ്മാന് പ്രിൻസിപ്പൽ...
മാവൂർ മേച്ചേരിക്കുന്ന് ഗോശാലംപറമ്പത്ത് ഇ. എൻ. മുരളീധരൻ (59) നിര്യാതനായി. സംസ്ക്കാരം 12മണിക്ക്‌ വീട്ടുവളപ്പിൽ.
മുക്കം: വിദ്യാർത്ഥികളുടെ പഠന പുരോഗതികളും അനുബന്ധ പ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന പതിവ് പി.ടി.എ മീറ്റിംഗുകൾക്ക് പകരമായി ‘രക്ഷാകർതൃ മുഖാമുഖം’ എന്ന പരിപാടിയുമായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ. കോവിഡാനന്തരം വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പതിവ് രീതിയിലായതിനു ശേഷമുള്ള ആദ്യ പാദ വാർഷിക പരീക്ഷ...