മുക്കം: സി.എച്ച് കെയർ കാരശ്ശേരിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് നിരവധി രോഗികൾക്ക് ആശ്വാസമായി ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരുടെ സേവനവും മരുന്ന് വിതരണവും ജീവിത ശൈലീ രോഗ നിർണ്ണയവും നടന്നു. ക്യാമ്പ് കാരശ്ശേരി...
ഊർക്കടവ്: മെയ് 24, 25, 26 തീയതികളിൽ ഊർക്കടവ് താഴ്‌വാരത്ത് വെച്ച് നടക്കുന്ന സി എം വലിയുല്ലാഹി ആണ്ട് നേർച്ചയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം പ്രമുഖ പ്രഭാഷകൻ മസ്ഊദ് സഖാഫി ഗൂഡല്ലൂർ നിർവഹിച്ചു. മെയ് 24ന് നടക്കുന്ന സി.എം മൗലിദ് സദസ്സിന് സിഎം മുഹമ്മദ്...
വാഴക്കാട്; വാഴക്കാട് പോലീസ് സ്റ്റേഷൻ സി. ഐ ആയി മാതൃകാ സേവനം നടത്തവേ ഡി വൈ എസ് പി പ്രമോഷൻ ലഭിച്ച എം. സി കുഞ്ഞുമൊയ്തീന്‍ സാറിന് ജിഗ്റയുടെ നേതൃത്വത്തിൽ ജനകീയ യാത്രയപ്പ് നൽകി. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മലയിൽ അബ്ദുറഹിമാൻ മാസ്റ്റർ ഡിവൈഎസ്പി...
മാവൂർ:കോഴിക്കോട് ജില്ലയിൽ പലയിടങ്ങളിലും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാവൂർ പഞ്ചായത്തിലെ ഭക്ഷ്യ ഉൽപാദന വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. എം.സി.എച്ച് യൂണിറ്റ് ചെറൂപ്പയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രജിത്ത്.കെ.സി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രവീൺ കുമാർ,ആരിഫ്, സുരേഷ് കുമാർ എന്നിവരാണ് പരിശോധനയ്ക്ക്...
മാവൂർ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച മഞ്ഞൊടി ചാലിപ്പാടം റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 40 ലക്ഷം രൂപ ചെലവിലാണ് റോഡിൻ്റെ പരിഷ്കരണ പ്രവൃത്തികൾ നടത്തിയിട്ടുള്ളത്. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പുലപ്പാടി ഉമ്മർ അധ്യക്ഷത...
എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്ലസ്ടു കെമിസ്ടി പുതിയ ഉത്തര സൂചികയിൽ അപാകതയില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ല. ശരിയുത്തരമെഴുതിയ എല്ലാവർക്കും മാർക്ക് ഉറപ്പാക്കും. എന്നാൽ വാരിക്കോരി മാർക്ക് നൽകുന്നത് സർക്കാരിന്‍റെ നയമല്ലെന്നും മന്ത്രി...
കൊടിയത്തൂർ:ഗ്രാമീണ ബാങ്കിന്റെ കൊടിയത്തൂർ ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയതിന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാബു പൊലു കുന്നത്തിനെതിരെ ഗ്രാമീണ ബാങ്ക് മാനേജറുടെ പരാതിയിൽ മുക്കം പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പെരുമണ്ണ ബേങ്കിൽ മുക്കുപണ്ടം പണയം വെക്കാൻ എത്തിയ ദളിത്...
കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ നൊച്ചിപൊയില്‍ അംഗനവാടിക്ക് മുകളില്‍ നിര്‍മ്മിച്ച കെ.സി നായര്‍ സ്മാരക സാംസ്കാരിക നിലയം പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 5 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടത്തിന്‍റെ പ്രവൃത്തി നടത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് മെമ്പർ സജിത...
മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്ത് ആനയാം ക്കുന്ന് ജി.എൽ.പി സ്കൂൾ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉത്ഘാടനം 2022 മേയ് 5 ന് രാവിലെ 10 മണിക്ക് ബഹു:കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ. വി.ശിവൻകുട്ടി ഉത്ഘാടനം നിർവഹിക്കുന്നു. ലിന്റോ ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...
കുന്നമംഗലം നിയോജക മണ്ഡലത്തിൽനിന്നും എം.എൽ.എയുടെ ആസ്തി വികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട് എന്നിവയിൽ ഉൾപ്പെടുത്തി 6 കോടി രൂപയുടെ പ്രവർത്തികൾക്കുള്ള നിർദ്ദേശം ജില്ലാകളക്ടർക്ക് സമർപ്പിച്ചതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രം നവീകരണം,കുന്നമംഗലം പാറ്റേൺ ജില്ലാപഞ്ചായത്ത് കെട്ടിടത്തിൽ ജിംനേഷ്യം സ്ഥാപിക്കൽ,ചെത്തുകടവ്...