മുക്കം; കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ തേക്കും കുറ്റിയിൽ വനിത ശിശു വികസന വകുപ്പും ജില്ലാ/ ഗ്രാമപഞ്ചായത്തും സംയുക്തമായി നിർമ്മിക്കുന്ന അംഗനവാടിയുടെ തറക്കല്ലിടൽ കർമ്മം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിത രാജൻ നിർവഹിച്ചു വിപി ജമീല (ചെയർപേഴ്സൺ വികസനക്കാര്യം ജില്ലാപഞ്ചായത്ത്) അധ്യക്ഷതയിൽ നടന്ന ചടങ്ങ് കാരശ്ശേരി ഗ്രാമപഞ്ചായത്ത്...
കൊടിയത്തൂർ /മുക്കം : കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിനു കീഴിൽ കൊടിയത്തൂർ കാരാട്ട് ഭാഗത്ത് നിർമിക്കാനുദ്ദേശിക്കുന്ന നീന്തൽകുളത്തിന്റെ ഭൂരേഖ കൈമാറ്റം ഏറെ ശ്രദ്ധേയമായി. കുളത്തിന്നാവശ്യമായ 36 . 6 സെന്റ് സ്ഥലം പ്രദേശത്തെ പ്രമുഖ കുടുംബാംഗമായ കെ.സി അബ്ദുറഹിമാൻ ഹാജിയുടെ മകനും കായികപ്രേമിയുമായ കെ.സി. ഹുസൈൻ...
കുന്നമംഗലം മണ്ഡലത്തിലെ ഹയർസെക്കണ്ടറി സ്കൂളുകൾക്കുള്ള കളിസ്ഥലം പദ്ധതിയുടെ ഭാഗമായി പെരുമണ്ണ, ഇരിങ്ങല്ലൂർ സ്കൂളുകളിൽ നവീകരിക്കുന്ന ഗ്രൗണ്ടുകളുടെ പ്രവൃത്തി ഉദ്ഘാടനം പിടിഎ റഹീം എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ മണ്ഡലം ആസ്ഥി വികസന ഫണ്ടിൽ നിന്ന് ഗ്രൗണ്ട് നവീകരണത്തിനായി 50 ലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. ഇതിനുപുറമേ...
മുക്കം:പൗരത്വ ഭേദഗതി നിയമം പാസാക്കി കൊണ്ട് വിജ്ഞാപനം ഇറക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് SFI തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. SFI തിരുവമ്പാടി ഏരിയ സെക്രട്ടറി മുഹമ്മദ് ഫാരിസ്,ജില്ലാ കമ്മിറ്റി അംഗം മിഥുൻ സാരംഗ്, ഏരിയ...
മാവൂർ : പരേതനായ നായർകുഴി വെള്ളംകുഴി ഇമ്പിച്ചിക്കുട്ടി വൈദ്യരുടെ മകൻ രാമൻ (59) നിര്യാതനായി.ഭാര്യ : സുഷമ.മകൻ : അമൽ ( ദുബൈ ).സഹോദരങ്ങൾ : വത്സൻ , ഷാജി.സംസ്കാരം നാളെ
പെരിയാംതോട് ആറങ്ങോട്ട് അയ്യപ്പൻകാവിൽ മനോജിൻ്റെ മകൻ അബിൻ ദേവ് (മനു-14) ആണ് മരിച്ചത്. ഇന്നലെ (ശനി) വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അപകടം. പണിക്കാർ പണി നിർത്തി പോയതിനു ശേഷം വീടിൻ്റെ പോർച്ചിനു മുകളിൽ കയറി അവിടെ വൃത്തിയാക്കുന്നതിനിടെ നിർമ്മാണം നടക്കുന്ന മുകൾനിലയിലെ സൺഷേഡ് സ്ലാബ്...
മാവൂർ പി എച്ച് ഇ ഡി താമസിക്കുന്ന മൂലത്ത് സത്യൻ (56) നെ കാണ്മാനില്ല. ഇന്നലെ (09-03-2024)പുലർച്ചെ ജോലി ആവശ്യത്തിനായി പോകുന്നു എന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയതാണ്. കണ്ട് കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 8848120224 എന്ന നമ്പറിലോ വിവരം അറിയിക്കുക.
ലഹരിമുക്ത നാളേക്കായി യുവ കേരളം എന്ന സന്ദേശവുമായി ലഹരിക്കെതിരെ എൻ എസ് എസ് വിദ്യാർത്ഥികൾ നടത്തിയ വാക്കത്തോൺ ശ്രദ്ധേയമായി. ഉന്നത വിദ്യാഭ്യാസവകുപ്പും നാഷ്ണൽ സർവ്വീസ് സ്കീം സംയുകതമായി സംസ്ഥാനമാകെ ആസാദ് വാക്കത്തോൺ നടത്തുന്നതിന്റെ ഭാഗമായാണ് മുക്കം ക്ലസ്റ്ററിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഓമശ്ശേരി അൽ...
തോട്ടുമുക്കം : പള്ളിതാഴെ നടുവത്താനി ക്രിസ്റ്റീന ടീച്ചർക്ക് നേരെയുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ പ്രതിഷേധിച്ചു തോട്ടുമുക്കം പള്ളിതാഴെ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടി ചുറ്റി പ്രതിഷേധ പ്രകടനം നടത്തി. ചടങ്ങിൽ ബൂത്ത് പ്രസിഡന്റ് കെ ജി. ഷിജിമോന്റെ ആദ്യക്ഷതയിൽ കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്...
സൗത്ത് അരയങ്കോട് പുതുക്കോട്ട് കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (പരേതനായ പുതുക്കോട്ട് മുഹമ്മദ് ഹാജി എന്നവരുടെ ഭാര്യ ) മരണപ്പെട്ടു.ജനാസ നിസ്കാരം ഇന്ന് (ബുധൻ) 11: 30 ന് സൗത്ത് അരയങ്കോട് ജുമാമസ്ജിദിൽ. തുടർന്ന് 12 മണിക്ക് താത്തൂർ ജുമുഅത്ത് പള്ളിയിൽ നിസ്കാരം ഖബറടക്കം..









