ഗോതമ്പറോഡ് താമസിക്കുന്ന ഡ്രൈവർ പി.പി അസീസ് (70) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.മക്കൾ: ശരീഫ്, സലീം, ഷറീന. ജാമാതാക്കൾ: ഹസീന വെസ്റ്റ് കൊടിയത്തൂർ, ഹമീദ് കള്ളിവളപ്പിൽ മാവൂർ, സജ്ന ചാത്തപ്പറമ്പ്.മയ്യത്ത് നമസ്കാരം ഇന്ന് (14.04.2023 വെള്ളി) വൈകു 4 മണിക്ക്...
കല്ലുരുട്ടി പുൽപ്പറമ്പിൽ കുഞ്ഞാത്തുമ്മ ( മാളുച്ചാച്ചി ) (103) വയസ്സ്, നിര്യാതയായി. മയ്യത്ത് നിസ്കാരം ഇന്ന് (12.04.2023 ബുധൻ ) രാവിലെ 10 മണിക്ക്, കല്ലുരുട്ടി മസ്ജിദുൽ ഇഹ്സാനിൽ.
ദുബൈ:പാഴൂർ,മുന്നൂർ,ചിറ്റാരിപ്പിലാക്കാൽ പ്രദേശങ്ങളിലെ പ്രവാസികൾ ഒത്തുചേർന്ന് നോമ്പ് തുറ സംഗമം നടത്തി.ദുബൈ അൽ ടവർ പാർക്കിൽ വെച്ച് നടത്തിയ പരിപാടിയിൽ എല്ലാ എമിറേറ്റ്സുകളിൽ നിന്നുമായി സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ പങ്കാളികളായി. അടുത്ത വർഷങ്ങളിലും വിപുലമായി തന്നെ ഇഫ്താർ മീറ്റ് സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു....
കൊടിയത്തൂർ: ജീവകാര്യണ പ്രവർത്തനങ്ങൾ മുസ് ലിം ലീഗിനെ ജനകീയ പ്രസ്ഥാനമാക്കിയെന്നും അവശതയനുഭവിക്കുന്ന ജന വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട ലീഗിനെ ഇതര സംഘടനകളിൽ നിന്ന് വ്യത്യസ്തമാക്കുന്നുവെന്നും പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ചെറുവാടി തെനെങ്ങപറമ്പിൽ ഒരു നിർദ്ധന കുടുംബത്തിന് ...
മുക്കം:കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌നെ അപമാനിച്ച എൽ. ഡി. എഫ് മെമ്പർമാർ രാജി വെക്കണമെന്നാവശ്യപ്പെട്ട് കാരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മണ്ഡലം പ്രസിഡന്റ് സമാൻ ചാലൂളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എം. ടി അഷ്‌റഫ് ഉൽഘടനം...
കട്ടാങ്ങൽ:ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ നവീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി. ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. ഫ്ലഡ് പ്രവൃത്തികളിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപ അനുവദിച്ച നെച്ചുളി വലിയപൊയിൽ റോഡ്, 4 ലക്ഷം രൂപ അനുവദിച്ച പട്ടാളപ്പാടം കൂട്ടാൽകടവ് റോഡ് എന്നിവയുടെ പ്രവൃത്തികളാണ് പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കിയത്.സംസ്ഥാന...
വാഴക്കാട് യുവതിയെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വാഴക്കാട് ചെറുവട്ടൂർ നെരോത്ത് പുതാടമ്മൽ നജ്മുന്നീസയെ (33) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ഭർത്താവ് മുഹിയുദ്ദീൻ അറസ്റ്റിലായത്. നജ്മുന്നീസ വീടിന്റെ ടെറസിൽ മരിച്ചു കിടക്കുന്നതായി മുഹിയുദ്ദീനാണ് എല്ലാവരെയും അറിയിച്ചത്. എന്നാൽ...
മാവൂർ: പെരുവയൽ, മാവൂർ, പെരുമണ്ണ പഞ്ചായത്തുകൾക്ക് ഉപകാരമാകുന്ന കായലം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായി. ജില്ലാ വികസന സമിതി യോഗത്തില്‍ പി.ടി.എ റഹീം എം.എല്‍.എ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് പെരുവയല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിളിച്ചുചേര്‍ന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയുണ്ടായത്....
മലപ്പുറം: മലപ്പുറത്തു വാഴക്കാട് ഭർതൃവീടിനു മുകളിലെ ടെറസിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ചു യുവതിയുടെ വീട്ടുകാർ. ഇന്ന് രാവിലെയാണ് ചെറുവട്ടൂർ നരോത്ത് നജ്മുന്നിസയെ (32) വീടിന് മുകളിൽ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സ്ഥലത്ത്...
ഒളവണ്ണ:2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ് സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ശാരുതി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൻ മിനി പി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ രാധാകൃഷ്ണൻ,ഷൈനി കെ, ബിന്ദു ഗംഗദരൻ,...