കോഴിക്കോട്:ഒമ്പത് വര്‍ഷം മുമ്പ് മനോനില തെറ്റി കോഴിക്കോട്ടെത്തുകയും മായനാട് ഗവ. ആശാ ഭവനില്‍ അന്തേവാസിയാവുകയും ചെയ്ത ഗീതക്ക് ഒടുവില്‍ ബന്ധുക്കളുമായി പുനഃസമാഗമം. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ഭോക്കര്‍ നന്ദി നഗര്‍ ഗ്രാമത്തില്‍ നിന്നുള്ള 55കാരിയെ തേടിയാണ് മക്കളെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ റിട്ട. ഓഫീസറും...
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടിക്കാഴ്ചയില്‍ മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ (എന്‍ഡിആര്‍എഫ്) നിന്ന് 2,221.03 കോടി രൂപ ഗ്രാന്‍റ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.   കൂടാതെ, കോഴിക്കോട് എയിംസ്...
മുക്കം:കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ജൈവ മാലിന്യ പരിപാലനത്തിനായി മുക്കം നഗരസഭയില്‍ നിര്‍മിച്ച രണ്ട് എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റുകളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ പി ടി ബാബു നിര്‍വഹിച്ചു. മുക്കം മുസ്‌ലിം ഓര്‍ഫനേജ് സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ സ്ഥിരം സമിതി...
മാവൂർ: തെങ്ങിലക്കടവ് കാൻസർ സെൻ്റർ ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ പ്രവർത്തന ക്ഷമമാക്കാൻ തീരുമാനമായി. എംഎൽഎയുടെ ആവശ്യപ്രകാരം ആരോഗ്യവകുപ്പ് മന്ത്രി വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. 2010 ൽ സ്വകാര്യ ട്രസ്റ്റ് സർക്കാരിന് വിട്ടു നൽകിയ 6.346 ഏക്കർ സ്ഥലവും കെട്ടിടവും മലബാർ...
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡോക്ടര്‍ക്ക് നേരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയമെന്നും ഞെട്ടിക്കുന്നതെന്നും വീണാ ജോര്‍ജ് പറഞ്ഞു. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണിത്. ശക്തമായ നടപടി സ്വീകരിക്കുമെന്നും വീണാ ജോര്‍ജ്...
മാവൂർ : കോട്ടയം എം സി റോഡിൽ എസ് എച്ച് മൗണ്ടിൽ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ പിക്കപ്പ് വാൻ ഇടിച്ച് കോഴിക്കോട് പാഴൂർ സ്വദേശിയ്ക്ക് ദാരുണാന്ത്യം. പിക്കപ്പ് വാനിലെ ജീവനക്കാരനായ കോഴിക്കോട് പാഴൂർ സ്വദേശി ചക്കാലൻ കുന്നത്ത് അബ്ദുൽ കലാം ആസാദ് (50) മരിച്ചത്....
കോഴിക്കോട്:ആകാശയാത്രയെന്ന മോഹം യാഥാര്‍ഥ്യമായതോടെ സ്വപ്നങ്ങള്‍ക്കും ചിറകുകളുണ്ടെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ സേനാംഗങ്ങള്‍. മാലിന്യ സംസ്‌കരണ രംഗത്ത് സമര്‍പ്പിത സേവനം നടത്തുന്ന സേനാംഗങ്ങള്‍ക്കായി ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും കൈകോര്‍ത്തൊരുക്കിയ വിമാനയാത്രയാണ് അവിസ്മരണീയ അനുഭവമായത്.  40 അംഗങ്ങളുമായി കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് കൊച്ചിയിലേക്ക്...
കോഴിക്കോട്:തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. ത്രിതല പഞ്ചായത്തുകളുടെ വാര്‍ഡ് സംവരണം നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്നതിനുള്ള ചുമതല ജില്ലാ കലക്ടര്‍മാര്‍ക്കാണ്. മുനിസിപ്പാലിറ്റികളിലെ നറുക്കെടുപ്പ് ചുമതല...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അഞ്ചു ദിവസം ഇടിയോടുകൂടിയ മഴ പെയ്യുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ്. പത്തനംതിട്ട,...
  കുറ്റിക്കടവ് | എസ് വൈ എസ് മാവൂർ സോൺ ‘സ്നേഹലോകം’ ഇന്ന് രാവിലെ  മുതൽ കുറ്റിക്കടവ് വലിയ ഉസ്താദ് അബ്ദുല്ലക്കുട്ടി മുസ്ലിയാർ സ്ക്വയറിൽ നടക്കും. എസ് എം എ കുന്ദമംഗലം സോൺ ജനറൽ സെക്രട്ടറി സയ്യിദ് ഫള്‌ല് ഹാഷിം സഖാഫി പതാക ഉയർത്തും....