മാവൂർ:നിർഭയ ദിവസിൻ്റെ ഭാഗമായി സ്റ്റുഡൻസ് പോലീസിൻ്റെയുംജെ.സി.ഐ.മാവൂർ ചാപ്റ്ററിൻ്റെയും നേതൃത്വത്തിലാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്.സ്റ്റുഡൻസ് പോലീസ് ഗേൾസ് കേഡറ്റുകൾക്കു വേണ്ടി സെൽഫ് ഡിഫൻ ൻ ക്ലാസാണ് സംഘടിപ്പിച്ചത്. കോഴിക്കോട് സിറ്റി പോലീസ് സീനിയർ സിവിൽ പോലീസ് ഓഫീസർ പി.പി.ഷീനക്ലാസെടുത്തു. തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ജെ.സി.ഐ.മാവൂരിൻ്റെ നേതൃത്ത്വത്തിൽ...
മാവൂർ:ചാത്തമംഗലം പഞ്ചായത്തിലെ സൗത്ത് അരയങ്കോട്- നെൻമണിപ്ര -താത്തൂർ റോഡ് നിർമ്മാണം പൂർത്തിയാക്കി യാത്രക്കായി തുറന്നുകൊടുത്തു.ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് 2020-21 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗത –യോഗ്യമാക്കിയത്. പ്രവർത്തി പൂർത്തീകരിച്ച റോഡിൻ്റെ ഉൽഘാടനം ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർനിർവ്വഹിച്ചു. വികസന...
മാവൂർ:ഷുഹൈബ് മെമ്മോറിയൽ ഒന്നാമത് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. കെ.എസ്.യു മാവൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്യത്തിലാണ് ടൂർണമെന്റ് നടത്തിയത്.മാവൂർ പാടം ഗ്രൗണ്ടിൽ വെച്ച് നടന്ന ഫുട്ബോൾ മത്സരത്തിൽ 16 ഓളം ടീമുകൾ പങ്കെടുത്തു.മത്സരത്തിൽ ജേതാക്കളായ SLS വെള്ളന്നൂർ ടീമിന് വളപ്പിൽ റസാഖ് ട്രോഫി കൈമാറി. റണ്ണേഴ്സ്...
കൂളിമാട്:ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കൂളിമാട് പത്താം വാർഡിൽ അസംഘടിത തൊഴിലാളികൾക്കുള്ള ഇ- ശ്രം രജിസ്ടേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കൂളിമാട് തഅലീമുൽ ഔലാദ് മദ്രസയിൽ വാർഡ് അംഗം കെ.എ.റഫീഖ് ഉദ്ഘാടനം ചെയ്തു. അക്ഷയ കേന്ദ്രങ്ങളുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. ഇ കുഞ്ഞോയി , ഇ.എം. ഫരീദ്,...
മാവൂർ:ജനകീയാസൂത്രണ രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ഇരുപത്തി അഞ്ച് വർഷകാലയളവിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളായവരെയും ജനകീയാസൂത്രണത്തിൽ മുഖ്യ പങ്ക് വഹിച്ച ടി.പി.ഗോവിന്ദൻ കുട്ടി, പി.രാധാകൃഷ്ണൻ എന്നിവരെയും മെമൻ്റോ നൽകി ആദരിച്ചു.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ഉൽഘാടനം ചെയ്തു. ചടങ്ങിൽ വൈസ്...
മാവൂർ:ഗതാഗതത്തിന് ദുഷ്ക്കരമായിരുന്ന ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ വെള്ളലശ്ശേരി മൂലത്തോട് -നായർകുഴി പുൽപറമ്പ്റോഡിൻ്റെ പ്രവർത്തി ആരംഭിച്ചു.ജില്ലാ പഞ്ചായത്തിൻ്റെ 30 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്. റോഡ് ടാറിംങ്ങ് പ്രവർത്തിയും അരികുകൾ കോൺക്രീറ്റ് ചെയ്യുന്നതിനും അഴുക്കുചാൽ പുനരുദ്ധാരണവുമാണ് ചെയ്യുന്നത്.റോഡിൻ്റെ നിർമ്മാണ പ്രവർത്തി മൂലത്തോട് അങ്ങാടിയിൽ നടന്ന...
മാവൂർ:പൊതുമരാമത്ത് റോഡുകളുടെ നിർമ്മാണത്തിൽ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് പൊതുജനങ്ങളെ സഹകരിപ്പിച്ചുകൊണ്ടുള്ള സംവിധാനത്തിന് തുടക്കമായി. നിശ്ചിത കാലയളവിനുള്ളിലുണ്ടാകുന്ന തകരാറുകൾ പരിഹരിക്കാൻ കരാറുകാരനെ ബാധ്യസ്ഥനാക്കുന്നതിനും പരാതികൾ പൊതുജനങ്ങൾക്ക് ബന്ധപ്പെട്ടവരെ നേരിട്ട് അറിയിക്കുന്നതിനും വിശദാംശങ്ങളോടെയുള്ള ബോർഡുകളാണ് വിവിധ റോഡുകളിലായി സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും നടപ്പിലാക്കുന്ന പദ്ധതിയുടെ കുന്നമംഗലം...
മാവൂർ: സാന്ത്വനം പാലിയേറ്റീവ് കെയറിന്റെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് ഡിസംബർ 28 ന് ചൊവ്വാഴ്ച മാവൂരിൽ വെച്ചു നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മാരക രോഗങ്ങൾക്ക് അടിമപ്പെട്ടവർ, മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ, പ്രായാധിക്യം മൂലം കിടപ്പിലായവർ തുടങ്ങി സമൂഹത്തിലെ നിരാലംബരായവർക്ക്...
മാവൂർ:കൽപള്ളിയിലെ മണൽ കടത്തിൽ പഞ്ചായത്ത്‌ അംഗത്തിന്റെ പരാമർഷവും ,മാവൂർ സർവീസ് ബാങ്കിലെ ആയിമത്തിയും ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി മാവൂർ യു. ഡി. എഫ്, ആർ.എം.പി സംയുക്ത കമ്മറ്റി. കൽപ്പള്ളി കടവിലെ മണൽ കടത്ത് പഞ്ചായത്ത്‌ അംഗത്തിന്റെ പരാമർശത്തിൽ പോലീസ് കേസ് എടുക്കണമെന്നും മാവൂർ സർവ്വീസ് ബാങ്ക്...
മാവൂർ:സ്വാദതന്ത്ര സമര സേനാനിയും പ്രമുഖ കമ്മ്യൂണിസ്റ് നേതാവുമായ കല്ലാട്ട് കൃഷ്ണൻ അനുസ്മരണ സമ്മേളനം ഡിസംബർ 04 ന് മാവൂർ പഞ്ചായത്ത് കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും. മുതിർന്ന കമ്മ്യൂണിസ്റ് നേതാവ് കെ. ഇ ഇസ്മായിലാണ് ഈ വർഷത്തെ കല്ലാട്ട് കൃഷ്‌ണൻ സ്മാരക പുരസ്കാരത്തിന് ജേതാവായത്....