ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജിവെച്ചു. ലഫ്. ഗവര്‍ണറുടെ വസതിയായ രാജ്‌നിവാസിലെത്തി കെജ്‌രിവാള്‍ രാജി കൈമാറി. നിയുക്ത മുഖ്യമന്ത്രി അതിഷി മര്‍ലേനയും കെജ്‌രിവാളിനൊപ്പം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതില്‍ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന് അതിഷി നന്ദി അറിയിച്ചു. ആം ആദ്മി...
ഡല്‍ഹി: അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇനി ഓര്‍മകളില്‍ ജീവിക്കും. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഡല്‍ഹി എയിംസിലെ അനാട്ടമി വിഭാഗത്തിന് കൈമാറി. യെച്ചൂരിയുടെ ആഗ്രഹപ്രകാരമാണ് മൃതദേഹം എയിംസിന് കൈമാറിയത്. ഡല്‍ഹി എയിംസിലേക്കുള്ള വിലാപയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി...
എഴുപത് വയസ്സും അതിനുമുകളിലും പ്രായമുള്ള രാജ്യത്തെ എല്ലാ പൗരന്‍മാരേയും ദേശീയ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് കീഴിലാക്കി കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം. 70 വയസ്സും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് സൗജന്യമായി കുടുംബാടിസ്ഥാനത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭായോഗം...
പുതിയ ഐഫോണുകള്‍ എത്തിയതോടെ ഐഒഎസ് 18 ഒഎസ് അപ്‌ഡേറ്റിനായുള്ള കാത്തിരിപ്പിലാണ് ഐഫോണ്‍ ഉപഭോക്താക്കള്‍. ആപ്പിള്‍ ഇന്റലിജന്‍സ് ഉള്‍പ്പടെ പുതിയ ഫീച്ചറുകളുമായാണ് ഐഒഎസ് 18 എത്തുന്നത്. യൂസര്‍ ഇന്റര്‍ഫേയ്‌സില്‍ പ്രകടമായ മാറ്റങ്ങളും ഉണ്ട്. ഐഫോണ്‍ 15 പ്രോ മാത്രമാണ് ആപ്പിള്‍ ഇന്റലിജന്‍സ് ലഭിക്കുന്ന നിലവില്‍ ഉപയോഗത്തിലുള്ള...
രാജ്യത്ത് എം.പോക്‌സ് (മങ്കിപോക്സ്) സ്ഥിരീകരിച്ചു. വിദേശത്തെ രോഗബാധിത മേഖലയില്‍ നിന്നെത്തിയ യുവാവിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം യുവാവില്‍ രോഗ ലക്ഷണം കണ്ടെത്തിയിരുന്നു. സാമ്പിള്‍ പരിശോധിച്ചുവരികയാണെന്നും ആശങ്ക വേണ്ടെന്നുമായിരുന്നു ആരോഗ്യമന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നത്. 2022ല്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പടിഞ്ഞാറന്‍ ആഫ്രിക്കന്‍ ക്ലേഡ്...
മുന്‍ ഗുസ്തി താരവും കോണ്‍ഗ്രസ് നേതാവുമായ ബജ്‌റംഗ് പൂനിയക്കെതിരെ വധഭീഷണി. വിദേശ ഫോണ്‍ നമ്പറില്‍ നിന്ന് വാട്ട്സ്ആപ്പിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് പൂനിയക്കെതിരെ വധഭീഷണി ഉയര്‍ന്നത്. കോണ്‍ഗ്രസ് വിട്ടില്ലെങ്കില്‍ കൊന്നു കളയുമെന്നാണ് ഭീഷണി. സംഭവത്തില്‍ ബജ്‌റംഗ് പൂനിയ പൊലീസിന് പരാതി...
വിദേശത്തുനിന്ന് ഇന്ത്യയിലെത്തിയ യുവാവിന് മങ്കിപോക്‌സ് (എംപോക്‌സ്) ലക്ഷണം കണ്ടെത്തി. സാമ്പിള്‍ പരിശോധിച്ചുവരികയാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. എംപോക്‌സ് നിലവില്‍ പടരുന്ന രാജ്യത്ത് നിന്നും തിരിച്ചെത്തിയ യുവാവിനാണ് ലക്ഷണങ്ങള്‍ കണ്ടെത്തിയത്. യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും പരിശോധനക്ക് ശേഷം മാത്രമേ സ്ഥിതീകരണം ഉണ്ടാവുകയുള്ളു എന്നുമാണ്...
സാധാരണക്കാര്‍ക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി, പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 39 രൂപ കൂട്ടി. വില കൂട്ടിയതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില ദില്ലിയില്‍ 1691.50 രൂപയായി വര്‍ധിച്ചു. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. കഴിഞ്ഞ ജൂലൈ 1 ന്...
ന്യൂഡല്‍ഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് മാറ്റി. ഒക്ടോബര്‍ അഞ്ചിന് വോട്ടെടുപ്പ് നടക്കും. ഒക്ടോബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കും. നേരത്തെ ഒക്ടോബര്‍ ഒന്നിനായിരുന്നു വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നു. ബിഷ്‌ണോയ് വിഭാഗത്തിന്റെ പരമ്പരാഗത ആഘോഷം കണക്കിലെടുത്താണ് തീരുമാനം. തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ ഒന്നാം തീയതിക്ക് മുന്‍പും...
സിനിമാ സംഘടനയായ ഫെഫ്കയില്‍ നിന്നും സംവിധായകന്‍ ആഷിക് അബു രാജിവെച്ചു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് രാജിക്കത്ത് അയച്ചു. നേതൃത്വത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചാണ് ആഷിക് അബുവിന്റെ പടിയിറക്കം. നിലപാടിന്റെ കാര്യത്തില്‍ തികഞ്ഞ കാപട്യം പുലര്‍ത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക...