രാജിവെച്ച ധർമേന്ദ്ര പ്രധാന് പകരം പ്രള്ഹാദ് ജോഷി പുതിയ വിദ്യാഭ്യാസ മന്ത്രിയാകും. ധർമേന്ദ്ര പ്രധാൻ്റെ രാജി രാഷ്ട്രപതി അംഗീകരിച്ചതിന് പിന്നാലെയാണ് പ്രള്ഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നരേന്ദ്ര മോദി നിർദ്ദേശിച്ചത്. കർണാടകയിലെ ധാർവാഡ് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ അംഗമാണ് പ്രള്ഹാദ് ജോഷി. അഞ്ചുതവണ...
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കേണ്ടതില്ലെന്ന് ബിജെപിയിൽ ഭൂരിപക്ഷാഭിപ്രായം. സംവിധാനത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടിയെടുത്തുവെന്നും സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുവെന്നുമാണ് വിലയിരുത്തൽ. ആർഎസ്എസിനും മന്ത്രിയുടെ രാജിയിൽ യോജിപ്പില്ല. അതേ സമയം, മന്ത്രിയുടെ രാജിയില്ലെങ്കിൽ ഇന്നത്തെ ചർച്ചക്ക് അർത്ഥമില്ലെന്നാണ് കോക്രോച്ച് ജനതപാർട്ടിയുടെ ഭാ​ഗത്തുനിന്നുള്ള പ്രതികരണം. എൻടിഎയിലെ കൂട്ടരാജി...
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യം ശക്തമാക്കി വിദ്യാർത്ഥികളും പ്രതിപക്ഷ എം പിമാരും പ്രതിഷേധം ശക്തമാക്കിയിരിക്കെ വിഷയത്തിൽ ഗൗരവമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസുകളിൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കുന്നതിനും കർശന ശിക്ഷ...
ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്തപ്പോഴും യുപിഐ വഴി പണമിടപാട് നടത്താൻ കഴിയുന്ന പുതിയ സംവിധാനവുമായി നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) രംഗത്ത്. നെറ്റ്‌വർക്ക് ലഭ്യമല്ലാത്ത സ്ഥലങ്ങളിലും ഡിജിറ്റൽ പേയ്‌മെന്റ് സാധ്യമാക്കുകയാണ് പുതിയ ഓഫ്‌ലൈൻ UPI സംവിധാനത്തിന്റെ ലക്ഷ്യം.നിലവിൽ യുപിഐ പേയ്‌മെന്റുകൾക്ക് സാധാരണയായി ഇന്റർനെറ്റ്...
പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിൽ നടപടിയെടുത്ത് ദില്ലി പൊലീസ്. മുതിര്‍ന്ന നേതാക്കളെയെല്ലാം പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു. രാഹുലിനെ വഴിയിലൂടെ വലിച്ചിഴക്കാണ് അറസ്റ്റ്...
എഥനോളിനെ പാചകവാതമായി ഉപയോഗിക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ മുന്നോട്ട്. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയമാണ് പദ്ധതിക്കുള്ള രൂപരേഖ തയ്യാറാക്കുന്നത്. ഏൽപിജിക്ക് പകരം എഥനോളിനെ പ്രധാന പാചകവാതകമാക്കാനാണ് കേന്ദ്രനീക്കം. തയ്യാറാക്കപ്പെടുന്ന രൂപരേഖ അനുസരിച്ച് സബ്‌സിഡി രീതികളും എങ്ങനെ എഥനോൾ വിതരണം ചെയ്യും എന്നതടക്കമുള്ള കാര്യങ്ങളാണ് കേന്ദ്രസർക്കാർ ആദ്യം...
ത്രിപുര ഡിജിപി അനുരാഗ് ധങ്കർ മരിച്ച നിലയിൽ. അഗർത്തലയിലെ പൊലീസ് ആസ്ഥാനത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. 1994 ബാച്ച് ഐപിഎസ് ഓഫീസറാണ് അനുരാഗ് ധങ്കർ. മൂന്ന് പതിറ്റാണ്ടായി അദ്ദേഹം സർവീസിലുണ്ട്. കഴിഞ്ഞ വർഷം മെയിലാണ് ത്രിപുരയുടെ പൊലീസ് മേധാവിയായത്.വെടിയേറ്റാണ് ഡിജിപിയുടെ...
ഡല്‍ഹിയില്‍ സിജെപി മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. സുരക്ഷയ്ക്കായി പൊലീസ് സ്ഥാപിച്ചിരുന്ന ആദ്യ ബാരിക്കേഡ് സിജെപി പ്രവര്‍ത്തകര്‍ മറികടന്നു. പാര്‍ലമെന്റിന് തൊട്ടടുത്തേക്ക് പ്രവര്‍ത്തകര്‍ എത്തി എന്നാണ് വിവരം. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.പൊലീസ് നിരവധി തവണ ലാത്തിച്ചാർജ് നടത്തി. ഇതിന് പുറമേ കണ്ണീർ വാതകവും...
പ്രീമിയം എല്‍പിജി സേവനമായ ഭാരത്ഗ്യാസ് ലൈറ്റ് സിപ്പ് അവതരിപ്പിച്ച് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്. ഉടനടി പുതിയ എല്‍പിജി കണക്ഷനും എക്‌സ്പ്രസ് ഡെലിവറിയും ഒരുമിച്ച് നല്‍കുന്ന സേവനമാണിത്. ബിപിസിഎല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജയ് ഖന്നയുടെ പദ്ധതി ഉദ്ഘാടനം ചെയ്തു.ഭാരം കുറഞ്ഞതിനാല്‍ എളുപ്പത്തില്‍ കൈകാര്യം...
രാജ്യത്ത് കൊവിഡ് 19 തരംഗം അവസാനിച്ചതിന് ശേഷം നാല് വർഷങ്ങൾ പിന്നിടുമ്പോൾ ആന്ധ്രപ്രദേശിൽ വീണ്ടും കൊവിഡ് മരണങ്ങളും പുതിയ കേസുകളും റിപ്പോർട്ട് ചെയ്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. സംസ്ഥാനത്ത് മൂന്ന് ആഴ്ചയ്ക്കിടെ നാല് കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ കടുത്ത ജാഗ്രതയിലാണ്....