രാജ്യത്തെ ആദ്യ സ്വകാര്യ നിര്‍മ്മിത ഓര്‍ബിറ്റല്‍ ക്ലാസ് റോക്കറ്റ് വിക്രം-1 ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് രാവിലെ 11.30 നാണ് വിക്ഷേണം നടക്കുക. സ്വകാര്യ ബഹിരാകാശ വിക്ഷേപണ ഏജന്‍സിയായ സ്‌കൈറൂട്ട് എയറോസ്‌പേസാണ് വിക്രം-1 നിര്‍മ്മിച്ചിരിക്കുന്നത്. ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിക്കാന്‍...
ബോളിവുഡ് താരം ആമിർ ഖാന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ താരത്തിന് നേരെ പരസ്യമായ വധഭീഷണി. അയോധ്യ തപസ്വി ഛാവണി പീഠാധീശ്വർ ജഗദ്ഗുരു പരമഹംസ് ആചാര്യയാണ് ആമിർ ഖാനെ കൊലപ്പെടുത്തുന്നവർക്ക് 5 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചത്. ഈയിടെ ഗൗരി സ്പ്രാറ്റുമായുള്ള ആമിർ...
പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥകള്‍ മൂലം ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യയിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതായി റിപ്പോര്‍ട്ടുകള്‍. ബഹുരാഷ്ട്ര കമ്പനികള്‍ ഗള്‍ഫ് മേഖലയിലെ ഒറ്റ വിതരണകേന്ദ്രത്തെ മാത്രം ആശ്രയിക്കുന്ന രീതി മാറ്റി, ഇന്ത്യയിലേക്ക് ചരക്ക് ശേഖരം (ഇന്‍വെന്ററി) മാറ്റിത്തുടങ്ങിയതായി ഡിപി വേള്‍ഡിന്റെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇതോടെ...
ഡീസല്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ (ATF) കയറ്റുമതിക്കുള്ള വിന്‍ഡ്ഫാള്‍ നികുതി വര്‍ധിപ്പിക്കുകയും പെട്രോള്‍ കയറ്റുമതിക്കുള്ള നികുതി കുറയ്ക്കുകയും ചെയ്ത് കേന്ദ്രസര്‍ക്കാര്‍. പുതിയ നിരക്കുകള്‍ ജൂലൈ 16 മുതല്‍ പ്രാബല്യത്തില്‍ വന്നു.ധനമന്ത്രാലയത്തിന്റെ വിജ്ഞാപനമനുസരിച്ച്, പെട്രോള്‍ കയറ്റുമതിക്കുള്ള നികുതി ലിറ്ററിന് 4രൂപയില്‍ നിന്ന് 2.50 രൂപ ആയി...
കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങൾ സംബന്ധിച്ച സി പി എം കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തലുകൾ വിശദീകരിച്ച് ജനറൽ സെക്രട്ടറി എം എ ബേബി. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സ്ഥാനാർത്ഥി നിർണ്ണയത്തിലും സി പി എമ്മിന് വീഴ്ചകൾ സംഭവിച്ചതായും, ഇടതുപക്ഷ സർക്കാർ എന്തിനാണ് ജനങ്ങൾക്കൊപ്പം നിലകൊള്ളുന്നത്...
ബഹിരാകാശത്തേക്ക് എത്തുന്ന ആദ്യ മലയാളിയാകാന്‍ യുഎസ് സ്‌പേസ് ഫോഴ്‌സ് കേണല്‍ അനില്‍ മേനോന്‍. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 8.17-ന് ബഹിരാകാശ നിലയത്തിലേക്കുളള യാത്ര തിരിക്കും. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ സോയൂസ് എംഎസ് 29- ദൗത്യത്തിന്റെ ഭാഗമായാണ് യാത്ര. 2.1 എ റോക്കറ്റിലാണ്...
വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം പങ്കുവെച്ചത്. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഉച്ചക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ വൈകിട്ട് 7.30 ഓടെ...
പെട്രോളിൽ 25% എഥനോൾ കലർത്താനുള്ള നീക്കത്തിന് വേഗം കുറച്ച് കേന്ദ്രസർക്കാർ. പൊതുജനങ്ങളിൽ നിന്നുയരുന്ന രോഷം കണക്കിലെടുത്താണ് തീരുമാനം. നിലവിൽ 20% എഥനോൾ ചേർത്തതിന് പിന്നാലെ വാഹനങ്ങൾ കേടുവരുന്നുവെന്ന ആരോപണങ്ങൾ ശക്തമാണ്. അതിനാലാണ് എഥനോൾ 25% ആക്കുന്നത് കേന്ദ്രം നീട്ടിവെക്കാൻ തീരുമാനിച്ചത്.ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് തീരുമാനം....
മൈക്രോസോഫ്റ്റ് കമ്പനിയിലും കൂട്ടപ്പിരിച്ചുവിടല്‍. 4800 പേരെയാണ് കമ്പനി പുറത്താക്കിയത്. 1600 പേര്‍ക്ക് കൂടി ജോലി നഷ്ടമാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ഗെയിമിങ് വിഭാഗമായ എക്‌സ് ബോക്‌സിലാണ് പിരിച്ചുവിട്ടവരില്‍ ഭൂരിഭാഗം പേരും ജോലി ചെയ്യുന്നത്. നിര്‍മ്മാണച്ചെലവ് വര്‍ധിച്ചെന്നും കമ്പനിക്ക് വളര്‍ച്ചയില്ലെന്നുമാണ് പിരിച്ചുവിടലിന് മൈക്രോ സോഫ്റ്റ് നല്‍കുന്ന വിശദീകരണം.തിങ്കളാഴ്ചയാണ് പിരിച്ചുവിടുന്നതായി...
പാക് അധിനിവേശ കശ്മീരിലെ സംഘർഷങ്ങൾക്ക് നേരെ വെടിയുതിർത്ത് പാക് സൈന്യം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ടുകൾ. ഇതോടെ ജൂൺ 9 മുതൽ ആരംഭിച്ച പ്രതിഷേധ സമരം ആക്രമാസക്തമായി. പ്രതിഷേധം ശക്തമായതിന് പിന്നാലെ പാക് സർക്കാർ പാക് അധീന കശ്മീരിലേക്കുള്ള ഭക്ഷണ,...









