ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിച്ചെന്ന കേസിൽ അറസ്‌റ്റിലായ തമിഴ്‌നാട്‌ മന്ത്രി സെന്തിൽ ബാലാജിയെ എട്ട്‌ ദിവസം ഇഡി കസ്‌റ്റഡിയിൽ വിട്ടു. ജൂൺ 23ന് ബാലാജിയെ ഹാജരാക്കാൻ ഇഡിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി എസ് അല്ലി ബാലാജിയുടെ ആരോഗ്യനില വീഡിയോ കോൺഫറൻസിംഗിലൂടെ...
വംശീയ കലാപം രൂക്ഷമായ മണിപ്പുരിൽ വ്യാഴാഴ്‌ചയും അക്രമസംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. ഇംഫാലിൽ ജനക്കൂട്ടവും സുരക്ഷാസേനയും ഏറ്റുമുട്ടി. നിരവധി വീടുകൾക്ക്‌ തീയിട്ടു. സുരക്ഷാസേനയുടെ കണ്ണീർവാതക പ്രയോഗത്തിലും മറ്റും ഒട്ടേറെ പേർക്ക്‌ പരിക്കേറ്റു. അക്രമം തടയുന്നതിനുള്ള ശ്രമം തുടരുകയാണെന്ന്‌ കരസേന ട്വീറ്റ്‌ ചെയ്‌തു.ഇംഫാലിലെ ന്യൂ ചെക്കൊൺ മേഖലയിലാണ്‌...
ഗുജറാത്തിൽ കനത്ത നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്. കാറ്റിലും മഴയിലും 2 പേർ മരിച്ചു. ഭാവ്‌നഗറില്‍ കുത്തൊഴുക്കില്‍ അകപ്പെട്ട ആടുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അച്ഛനും മകനുമാണ് മരിച്ചത്. 22 പേർക്ക് പരിക്കേറ്റു. കച്ച് സൗരാഷ്ട്ര മേഖലയില്‍ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു. നിരവധി വൈദ്യുതി...
തമിഴ് രാഷ്ട്രീയത്തിൽ അത്യന്തം നാടകീയമായ വഴിത്തിരിവുകളാണ് വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയെ പുലർച്ചെ നാലുമണിയോടെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിലൂടെ ഉണ്ടായത്. ബാലാജി എഐഎഡിഎംകെയിൽ ആയിരുന്ന കാലത്തെ കേസിലാണ് നടപടി. ഡിഎംകെ ശക്തമായ രാഷ്ട്രീയ നീക്കത്തിനുള്ള ഒരുക്കം നടത്തുമ്പോൾ കേന്ദ്രസർക്കാരിനും ബിജെപിക്കും ഗവർണർക്കും എതിരായ...
ദില്ലി: ഒഡീഷ ട്രെയിൻ ദുരന്തത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി സിബിഐ. 5 പേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് സിബിഐ.ബെഹനഗ റെയില്‍വേ സ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററും സിഗ്നലിംഗ് ഓഫീസറുമാണ് കസ്റ്റഡിയിലുള്ളത്. അതേസമയം, 81 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുള്ളതായി സര്‍ക്കാര്‍ അറിയിച്ചു. ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിന്‍റെ...
തമിഴ്‌നാട് സെക്രട്ടറിയേറ്റില്‍ ഇഡി റെയ്ഡ്. വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയുടെ ഓഫീസിലാണ് പരിശോധന. സെന്തിലിന്റെ സഹോദരന്റെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും കഴിഞ്ഞ ആഴ്ച ഇഡി പരിശോധന നടത്തിയിരുന്നു. ഇത്തവണ മന്ത്രിയുടെ ചെന്നൈയിലെ കരൂരിലുള്ള വസതിയിലും പരിശോധന നടക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.ഗതാഗത വകുപ്പിലെ നിയമനവുമായി...
കർണാടകയിൽ വലിയ ഭൂരിപക്ഷത്തിൽ ബിജെപിയെ തറ പറ്റിക്കാനായതിന്റെ ആത്മവിശ്വാസത്തിൽ മധ്യപ്രദേശും പിടിയ്ക്കാൻ കോൺഗ്രസ്. ഈ വർഷം നവംബറിലാണ് മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് മുന്നോടിയായി അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.ഓരോ വീട്ടിലേക്കും 500 രൂപയ്ക്ക് ഒരു എൽ.പി.ജി....
കേന്ദ്രത്തിന്റെ സൈബർ സുരക്ഷാ സംവിധാനങ്ങളുടെ പൊള്ളത്തരം വെളിവാക്കി രാജ്യത്ത്‌ വീണ്ടും വൻ വിവരച്ചോർച്ച. കോവിഡ്‌ വാക്‌സിനായി പൗരന്മാർ കോവിൻ ആപ്പിൽ നൽകിയ സ്വകാര്യ വിവരങ്ങൾ അപ്പാടെ ടെലിഗ്രാം ചാനലിൽ ആർക്കും സൗജന്യമായി എടുക്കാം. 110.92 ‌കോടി പേരാണ്‌ കോവിനിൽ രജിസ്റ്റർ ചെയ്‌തത്‌.വിവരച്ചോർച്ച പുറത്തായതോടെ വിശദീകരണവുമായി...
സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്റെ (യുപിഎസ്‌സി) ഔദ്യോ​ഗിക വെബ്സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്. 14,624 പരീക്ഷാര്‍ഥികൾ മെയിൻ പരീക്ഷയ്ക്ക് യോഗ്യത നേടി.പ്രിലിമിനറി, മെയിന്‍, അഭിമുഖം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളാണ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ളത്. പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത...
പോർജോയ്‌ അതിതീവ്ര ചുഴലിക്കാറ്റ്‌ 15നു ഗുജറാത്ത്‌ കഴി കടന്നുപോകുമെന്ന്‌ കരുതുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. പ്രകൃതിക്ഷോഭം ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന്‌ ജനങ്ങളെ ഒഴിപ്പിക്കാൻ പ്രധാനമന്ത്രി നിർദേശം നൽകി.രക്ഷാപ്രവർത്തനങ്ങൾക്കായി നാവികസേനയും കോസ്‌റ്റ്‌ഗാർഡും കപ്പലുകളും ഹെലികോപ്‌ടറുകളും അയച്ചിട്ടുണ്ട്‌. അവശ്യസേവനങ്ങൾ മുടങ്ങാതിരിക്കാൻ നടപടി...