പുതിയ ഐഫോണുകള്‍ എത്തിയതോടെ ഐഒഎസ് 18 ഒഎസ് അപ്‌ഡേറ്റിനായുള്ള കാത്തിരിപ്പിലാണ് ഐഫോണ്‍ ഉപഭോക്താക്കള്‍. ആപ്പിള്‍ ഇന്റലിജന്‍സ് ഉള്‍പ്പടെ പുതിയ ഫീച്ചറുകളുമായാണ് ഐഒഎസ് 18 എത്തുന്നത്. യൂസര്‍ ഇന്റര്‍ഫേയ്‌സില്‍ പ്രകടമായ മാറ്റങ്ങളും ഉണ്ട്. ഐഫോണ്‍ 15 പ്രോ മാത്രമാണ് ആപ്പിള്‍ ഇന്റലിജന്‍സ് ലഭിക്കുന്ന നിലവില്‍ ഉപയോഗത്തിലുള്ള...
രാജ്യത്ത് എം.പോക്‌സ് (മങ്കിപോക്സ്) സ്ഥിരീകരിച്ചു. വിദേശത്തെ രോഗബാധിത മേഖലയില്‍ നിന്നെത്തിയ യുവാവിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം യുവാവില്‍ രോഗ ലക്ഷണം കണ്ടെത്തിയിരുന്നു. സാമ്പിള്‍ പരിശോധിച്ചുവരികയാണെന്നും ആശങ്ക വേണ്ടെന്നുമായിരുന്നു ആരോഗ്യമന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നത്. 2022ല്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പടിഞ്ഞാറന്‍ ആഫ്രിക്കന്‍ ക്ലേഡ്...
മുന്‍ ഗുസ്തി താരവും കോണ്‍ഗ്രസ് നേതാവുമായ ബജ്‌റംഗ് പൂനിയക്കെതിരെ വധഭീഷണി. വിദേശ ഫോണ്‍ നമ്പറില്‍ നിന്ന് വാട്ട്സ്ആപ്പിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് പൂനിയക്കെതിരെ വധഭീഷണി ഉയര്‍ന്നത്. കോണ്‍ഗ്രസ് വിട്ടില്ലെങ്കില്‍ കൊന്നു കളയുമെന്നാണ് ഭീഷണി. സംഭവത്തില്‍ ബജ്‌റംഗ് പൂനിയ പൊലീസിന് പരാതി...
വിദേശത്തുനിന്ന് ഇന്ത്യയിലെത്തിയ യുവാവിന് മങ്കിപോക്‌സ് (എംപോക്‌സ്) ലക്ഷണം കണ്ടെത്തി. സാമ്പിള്‍ പരിശോധിച്ചുവരികയാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. എംപോക്‌സ് നിലവില്‍ പടരുന്ന രാജ്യത്ത് നിന്നും തിരിച്ചെത്തിയ യുവാവിനാണ് ലക്ഷണങ്ങള്‍ കണ്ടെത്തിയത്. യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും പരിശോധനക്ക് ശേഷം മാത്രമേ സ്ഥിതീകരണം ഉണ്ടാവുകയുള്ളു എന്നുമാണ്...
സാധാരണക്കാര്‍ക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി, പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 39 രൂപ കൂട്ടി. വില കൂട്ടിയതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില ദില്ലിയില്‍ 1691.50 രൂപയായി വര്‍ധിച്ചു. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. കഴിഞ്ഞ ജൂലൈ 1 ന്...
ന്യൂഡല്‍ഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് മാറ്റി. ഒക്ടോബര്‍ അഞ്ചിന് വോട്ടെടുപ്പ് നടക്കും. ഒക്ടോബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കും. നേരത്തെ ഒക്ടോബര്‍ ഒന്നിനായിരുന്നു വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നു. ബിഷ്‌ണോയ് വിഭാഗത്തിന്റെ പരമ്പരാഗത ആഘോഷം കണക്കിലെടുത്താണ് തീരുമാനം. തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ ഒന്നാം തീയതിക്ക് മുന്‍പും...
സിനിമാ സംഘടനയായ ഫെഫ്കയില്‍ നിന്നും സംവിധായകന്‍ ആഷിക് അബു രാജിവെച്ചു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് രാജിക്കത്ത് അയച്ചു. നേതൃത്വത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചാണ് ആഷിക് അബുവിന്റെ പടിയിറക്കം. നിലപാടിന്റെ കാര്യത്തില്‍ തികഞ്ഞ കാപട്യം പുലര്‍ത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക...
ഇന്ത്യയിലും ടെലഗ്രാമിനെതിരെ അന്വേഷണം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പണം തട്ടല്‍, ചൂതാട്ടം ഉള്‍പ്പടെ നിയമിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന ആശങ്കകളെ തുടര്‍ന്നാണ് അന്വേഷണമെന്ന് ഓണ്‍ലൈന്‍ മാധ്യമമായ മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണം ചിലപ്പോള്‍ ടെലഗ്രാമിന്റെ നിരോധനത്തിലേക്ക് നയിച്ചേക്കാമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പ്രതിരോധ മന്ത്രാലയത്തിനും ഐടി മന്ത്രാലയത്തിനും...
സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ വഴിയുള്ള പാസ്‌പോര്‍ട്ട് സേവനം തടസ്സപ്പെടും. ഇന്ന് രാത്രി 8 മുതല്‍ സെപ്റ്റംബര്‍ രണ്ടിനു രാവിലെ 6 വരെയാണ് പാസ്‌പോര്‍ട്ട് സേവനം മുടങ്ങുക. ആഗസ്റ്റ് 30നുള്ള എല്ലാ അപ്പോയിന്റ്മെന്റുകളും റദ്ദാക്കി. അന്നേദിവസം അപ്പോയിന്റ്മെന്റുകള്‍ ലഭിച്ച അപേക്ഷകരെ അവരുടെ...
സ്പാം സന്ദേശങ്ങളില്‍ നിന്ന് പരിരക്ഷ നല്‍കുന്നതിന് മറ്റൊരു പ്രൈവസി ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. പരീക്ഷണ അടിസ്ഥാനത്തില്‍ അവതരിപ്പിച്ച പുതിയ ഫീച്ചര്‍, ഉപയോക്തൃ സുരക്ഷ മെച്ചപ്പെടുത്താനും അനാവശ്യ സന്ദേശങ്ങള്‍ തടയാനും ലക്ഷ്യമിട്ടാണ്. യൂസര്‍ നെയിം പിന്‍ എന്ന പേരിലാണ് ഫീച്ചര്‍. സുരക്ഷ ഉറപ്പാക്കാന്‍ യൂസര്‍നെയിമിനോട് ചേര്‍ന്ന്...