ഭൂവനേശ്വർ: ഒഡിഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. നിരവധി പേർക്ക് പേർക്ക് പരിക്കേറ്റു. ഷാലിമാറിൽ നിന്ന് (കൊൽക്കത്ത)-ചെന്നൈ സെൻട്രലിലേക്ക് പോകുകയായിരുന്നു കോറോമാണ്ടൽ എക്സ്പ്രസും ചരക്ക് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. കൂട്ടിയിടിയിൽ...
അലഹബാദ്: ഗ്യാൻവാപി മസ്ജിദ് കേസ് വാരണാസി കോടതിയിൽ തുടരുന്നത് ചോദ്യം ചെയ്ത് കൊണ്ട് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി തള്ളി അലഹബാദ് ഹൈക്കോടതി. കേസ് ജില്ലാ കോടതിയിൽ തന്നെ തുടരുമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ആരാധനക്ക് അനുമതി തേടിയുള്ള ഹിന്ദു സ്ത്രീകളുടെ ഹരജി നിലനിൽക്കുമെന്നും വ്യക്തമാക്കി.2012...
ലൈംഗികാതിക്രമം നേരിട്ട ഗുസ്‌തിതാരങ്ങൾക്ക്‌ നീതി തേടിയുള്ള പോരാട്ടം കർഷകപ്രക്ഷോഭംപോലെ വിപുലമായ ജനകീയ മുന്നേറ്റമായി മാറുന്നു. ഗുസ്‌തിതാരങ്ങളിൽനിന്ന്‌ മെഡലുകൾ കർഷകനേതാക്കൾ ഏറ്റുവാങ്ങിയത്‌ ഇതിന്റെ പ്രതീകമാണ്‌. കഴിഞ്ഞദിവസം ഹരിദ്വാറിൽ പതിനായിരങ്ങളാണ്‌ പ്രക്ഷോഭത്തിന്‌ പിന്തുണയുമായി എത്തിയത്‌. കഴിഞ്ഞകാലങ്ങളിൽ ബിജെപിക്ക്‌ വോട്ട്‌ ചെയ്‌തവരാണ്‌ ഇവരിൽ ഗണ്യമായ വിഭാഗം.ഡൽഹി നിർഭയക്കേസ്‌ രണ്ടാം...
ഹൈന്ദവാചാരപ്രകാരം പൂജ നടത്തിയും രാജവാഴ്‌ചയെ അനുസ്‌മരിപ്പിക്കുംവിധം ചെങ്കോൽ സ്ഥാപിച്ചുമുള്ള പാർലമെന്റ്‌ ഉദ്‌ഘാടനത്തെ നിശിതമായി വിമർശിച്ച്‌ പ്രതിപക്ഷ പാർടി നേതാക്കൾ. പുതിയ ഇന്ത്യയുടെ പ്രഖ്യാപനമെന്ന്‌ കൊട്ടിഘോഷിച്ചാണ്‌ ഉദ്‌ഘാടന ചടങ്ങ്‌ സംഘടിപ്പിച്ചതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ്‌ ചെയ്‌തു. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രതിപക്ഷ...
ലോക്‌സഭാ സീറ്റുകളുടെയും എംപിമാരുടെയും എണ്ണത്തിൽ വൈകാതെ വർധനവ്‌ വരുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. പുതിയ പാർലമെന്റിന്റെ ഉദ്‌ഘാടന പ്രസംഗത്തിലാണ്‌ പ്രഖ്യാപനം. 2026ൽ മണ്ഡലപുനർനിർണയം നടത്തി ലോക്‌സഭാ സീറ്റുകൾ സർക്കാർ കൂട്ടുമെന്ന്‌ ഇതോടെ തീർച്ചയായി. പഴയ പാർലമെന്റിൽ എംപിമാർക്ക്‌ ആവശ്യമായ ഇരിപ്പിടമില്ലായിരുന്നു. പുതിയ പാർലമെന്റിൽ...
കര്‍ണാടകയില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന പരാമര്‍ശത്തില്‍ കൂടുതല്‍ പ്രതികരണവുമായി മന്ത്രി എംബി പാട്ടീല്‍. മുഖ്യമന്ത്രി പദം അധികാരക്കൈമാറ്റം ചെയ്യില്ലെന്ന പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയാണ് താന്‍ പറഞ്ഞത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞത് ആവര്‍ത്തിക്കുക മാത്രമാണ്...
മലയാളിയും മുതിർന്ന കോൺഗ്രസ് നേതാവുമായ യു ടി ഖാദർ കർണാടക നിയമസഭാ സ്പീക്കറാകും .അഞ്ചാം തവണയും വിധാൻസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച യു ടി ഖാദർ ചൊവ്വാഴ്ച രാവിലെ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് കരുതുന്നത്. ആവശ്യമെങ്കിൽ ബുധനാഴ്ച തെരെഞ്ഞെടുപ്പ് നടക്കും.തെരെഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നും...
തിരിച്ചറിയൽ രേഖകൾ കൂടാതെ 2000 രൂപ നോട്ട്‌ കൈമാറാമെന്ന ആർബിഐ, എസ്‌ബിഐ വിജ്ഞാപനങ്ങൾക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച്‌ ബിജെപി നേതാവ്‌. 19നും 20നും പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ ഭരണഘടനാവിരുദ്ധമാണെന്ന്‌ ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ ഹർജിയിൽ പറഞ്ഞു. 2000 രൂപ നോട്ടുകൾ കൈവശമുള്ളവരുടെ ബാങ്ക്‌...
ബാങ്കുകളിൽ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും അനുവദിച്ച സമയപരിധിയായ സെപ്‌തംബർ 30നുശേഷവും 2000 രൂപ കറൻസിക്ക്‌ നിയമസാധുതയുണ്ടാകുമെന്ന്‌ ആർബിഐ ഗവർണർ ശക്തികാന്ത ദാസ്‌. സമയപരിധിക്ക്‌ ശേഷം 2000 രൂപ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ പിന്നീട്‌ തീരുമാനമെടുക്കും. നാലുമാസം സാവകാശമുള്ളതിനാല്‍ ആരും തിരക്കിട്ട്‌ ബാങ്കുകളിലേക്ക്‌ പോകേണ്ടതില്ല. കറൻസി മാറാൻ...
മണിപ്പുരിൽ 72 പേർ കൊല്ലപ്പെട്ട കലാപത്തിന്റെ തീയണയും മുമ്പ് തലസ്ഥാനമായ ഇംഫാലിൽ വീണ്ടും സംഘർഷം. ഇംഫാൽ ഈസ്റ്റ്‌ ജില്ലയിൽ അക്രമികൾ വീടുകൾക്ക്‌ തീയിട്ടു. സ്ഥിതിനിയന്ത്രിക്കാന്‍ സൈന്യത്തെയും അർധസൈനികരെയും വിന്യസിച്ചു. നിരോധനാജ്ഞ വീണ്ടും കർശനമാക്കി. അഞ്ചു ദിവസത്തേക്ക്‌ സംസ്ഥാനത്ത്‌ ഇന്റർനെറ്റ്‌ വിലക്കി.തിങ്കൾ പകൽ 10.30ന്‌ ന്യൂ...