രാജ്യത്തെ കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്തെ നിരത്തുകളിലെ വാഹനങ്ങള്‍ 15 മിനുറ്റ് നിറുത്തിയിട്ട് പ്രതിഷേധിക്കും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനംചെയ്‌ത ചക്രസ്‌തംഭന സമരത്തിന്‍റെ ഭാഗമായി ഇന്ന് രാവിലെ 11 മണി മുതൽ 11.15 വരെ നിരത്തിലുള്ള മുഴുവൻ വാഹനങ്ങളും നിർത്തിയിട്ട് പ്രതിഷേധിക്കുമെന്ന്...
കൊച്ചി | രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സംഭവത്തില്‍ സംവിധായിക ആഇശ സുല്‍ത്താന നല്‍കിയ മുന്‍കര്‍ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ഈ മാസം 20ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കവരത്തി പോലീസ് തന്നോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും വിഷയത്തില്‍ പോലീസിനോട് മറുപടി തേടണമെന്നും ആഇശ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു....
ന്യൂഡല്‍ഹി | കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ഇതാദ്യമായി രാജ്യത്ത് ഒരു മരണം സഥിരീകരിച്ചു. 68കാരന്റെ മരണമാണ് കൊവിഡ് വാക്‌സിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കുന്ന പാനല്‍ സ്ഥിരീകരിച്ചത്. വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നുണ്ടായ ഗുരുതമായ അലര്‍ജി (anaphylaxis)യാണ് ഇയാളുടെ മരണത്തിനിടയാക്കിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ്...
ആകർഷകമായ പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ എന്നും ഒരു പടി മുന്നിലാണ് റിലയൻസ് ജിയോ. ജനകീയ പ്ലാനുകൾ സാധാരണക്കാർക്കു ഏറെ ഉപകാരപ്രദവുമാണ്. ഇപ്പോൾ വീണ്ടും മികച്ച പ്ലാനുകളുമായി ജിയോ വന്നിരിക്കുന്നു. പതിനഞ്ച് ദിവസം മുതൽ ഒരു വർഷം വരെ കാലാവധിയുള്ള ‘പ്രതിദിന പരിധിയില്ലാതെ’ അഞ്ച് പുതിയ പ്രീപെയ്ഡ്...
തിരുവനന്തപുരം: കാലവർഷത്തിനു കരുത്തേകി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം രണ്ടു ദിവസത്തിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കും. എന്നാൽ, ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയില്ലെന്നും, ന്യൂനമർദത്തിന്റെ സ്വാധീനത്താൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ...
പശ്ചിമ ബംഗാളിൽ ബിജെപിക്ക് ആശങ്കയേറുന്നു. മുതിർന്ന നേതാവ് മുകുൾ റോയിക്ക് പിന്നാലെ റജീബ് ബാനർജിയും ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മടങ്ങിവരവുമായി ബന്ധപ്പെട്ട് റജീബ് ബാനർജി തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷുമായി കൂടിക്കാഴ്ച നടത്തി. പശ്ചിമബംഗാൾ മന്ത്രിയായിരുന്ന റജീബ് ബാനർജി...
കൊച്ചി | പ്രീമിയം പെട്രോൾ വില നൂറും കടന്ന് കുതിക്കുമ്പോൾ സാധാരണ പെട്രോൾവില അതിവേഗം നൂറിലേക്ക് അടുക്കുന്നു. വെള്ളിയാഴ്ച പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. പ്രീമിയം പെട്രോൾ വില തിരുവനന്തപുരത്ത് 101.21 രൂപയും കാസർഗോഡ് 100.45 രൂപയുമായി. തിരുവനന്തപുരം നഗരത്തിൽ...
ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് ബാധിതര്‍ ഒരുലക്ഷത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,052 പേര്‍ക്കാണ് വൈറസ് ബാധ. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ രോഗികളുടെഎണ്ണത്തില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. ഇന്നലെ മാത്രം മരിച്ചത് 6148 പേരാണ്. ഇതോടെ രാജ്യത്തെ ആകെ...
ന്യൂഡല്‍ഹി | രാജ്യത്ത് ഇന്ധന വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്ന സാഹചര്യത്തില്‍, പെട്രോളില്‍ എഥനോള്‍ ചേര്‍ക്കുന്നത് 20 ശതമാനമാക്കി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍. 2023 ഏപ്രിലോടെ എഥനോള്‍ സാന്നിധ്യം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ 10 ശതമാനം എഥനോള്‍ ചേര്‍ക്കുന്നത് ആരംഭിച്ചിട്ടുണ്ട്. 2022ഓടെ പത്ത്...
ബെംഗളൂരു | സ്മാര്‍ട്ട് ഫോണ്‍ അടക്കമുള്ളവക്ക് വമ്പന്‍ വിലക്കിഴിവുമായി ആമസോണും ഫ്ളിപ്കാര്‍ട്ടും. ആമസോണ്‍ മൊബൈല്‍ സേവിംഗ്‌സ് ഡേയ്‌സ് നിലവില്‍ നടന്നുകൊണ്ടിരിക്കുകയാണ്. 12ന് അവസാനിക്കും. ഫ്ളിപ്കാര്‍ട്ട് സെയില്‍ ജൂണ്‍ 13നാണ് ആരംഭിക്കുക. സ്മാര്‍ട്ട്‌ഫോണുകള്‍ക്കും മറ്റും 40 ശതമാനം വിലക്കിഴിവാണ് ആമസോണ്‍ നല്‍കുന്നത്. വണ്‍പ്ലസ്, ഓപോ, വിവോ, റിയല്‍മി,...