ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു. 2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായിരുന്ന സിംഗ് 2024ല്‍ 33 വര്‍ഷം നീണ്ട രാഷ്ട്രീയജീവിതം അവസാനിപ്പിച്ച് രാജ്യസഭയില്‍ നിന്ന്...
കോയമ്പത്തൂർ: ഡിഎംകെ സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതുവരെ ചെരുപ്പിടില്ലെന്ന ശപഥവുമായി ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ലൈംഗികാതിക്രമക്കേസ് പൊലീസ് കൈകാര്യം ചെയ്ത രീതിക്കെതിരെയുള്ള പ്രതിഷേധ സൂചകമായി തൻ്റെ വീടിന് മുന്നിൽ ആറ് തവണ ചാട്ടവാറടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു....
ലഖ്നൗ: പാർലമെൻ്റിൽ പലസ്തീൻ അനുകൂലമായി മുദ്രാവാക്യം വിളിച്ചതിന് എഐഎംഐഎം (ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ) അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയ്ക്ക് സമൻസ് അയച്ച് യുപി കോടതി. ജനുവരി ഏഴിന് കോടതിയിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്. അഭിഭാഷകനായ വീരേന്ദ്ര ഗുപ്ത നൽകിയ ഹർജിയിലാണ് നടപടി. അഞ്ച് തവണ...
റായ്പുർ: രാജ്യത്തെ നടുക്കി നാല് ദിവസത്തിനിടെ ഛത്തീസ്ഗഡിൽ രണ്ടാമത്തെ ആൾക്കൂട്ട കൊലപാതകം. നെല്ല് മോഷ്ടിച്ചെന്ന് ആരോപിച്ച് കാർത്തിക് പട്ടേൽ എന്ന 19 കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഛത്തീസ്ഗഢിലെ ധംതാരി ജില്ലയിലാണ് സംഭവം. കാർത്തിക്കിന്റെ ഒപ്പമുണ്ടായിരുന്ന 3 പേർക്കും മർദനമേറ്റിട്ടുണ്ട്. കൊലപാതകത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ...
ചെന്നൈ: അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. സുഹൃത്തിനൊപ്പം പള്ളിയിൽ പോയി മടങ്ങിയ പെൺകുട്ടിയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായത്. ഇന്നലെ രാത്രിയാണ് സംഭവം. പെൺകുട്ടിയും ആൺസുഹൃത്തും കൂടി സമീപത്തുള്ള പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞ് മടങ്ങി. ശേഷം ഇരുവരും ക്യാമ്പസിൻ്റെ ഒരു വശത്തുള്ള പ്രദേശത്ത്...
കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ മിന്നൽ വ്യോമാക്രമണം നടത്തി പാകിസ്താൻ. ആക്രമണത്തിൽ 15 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. ഡിസംബർ 24 രാത്രിയിൽ ബർമൽ ജില്ലയിലെ പക്ടിക പ്രവിശ്യയിലായിരുന്നു വ്യോമാക്രമണം. ഏഴ് ഗ്രാമങ്ങളിലാണ് വ്യോമാക്രമണമുണ്ടായത്. പാകിസ്താനി ജെറ്റുകളാണ് വ്യോമാക്രമണം...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ മരിച്ചു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൂഞ്ചിലെ ബില്‍നോയ് പ്രദേശത്ത് ചൊവ്വാഴ്ചവൈകീട്ടായിരുന്നു അപകടം. 11 മദ്രാസ് ലൈറ്റ് ഇന്‍ഫന്‍ട്രിയുടെ (11 എംഎല്‍ഐ) വാഹനം...
ഹൈദരാബാദ്: പുഷ്പ 2 പ്രത്യേക പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ അല്ലു അർജുന്റെ ബൗൺസറായ ആന്റണി അറസ്റ്റിൽ. ആന്റണിയുടെ നേതൃത്വത്തിലുള്ള ബൗൺസർമാർ ആരാധകരെ തള്ളുകയും മർദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സംഭവ സമയത്ത് തിയേറ്ററിന്റെ നിയന്ത്രണം പൂർണമായും ബൗൺസർമാർ...
നടൻ അല്ലു അർജുൻ്റെ ഹൈദരാബാദിലെ വീട്ടിൽക്കയറി അതിക്രമം. നടൻ്റെ വീട്ടിലേക്ക് ഇരച്ചുകയറിയ ഒരു സംഘം യുവാക്കളാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. നടൻ്റെ വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമി സംഘം വീട്ടിലെ ചെടിച്ചട്ടികളും ജനലുകളും തല്ലിത്തകർത്തു. തുടർന്ന് വീട്ടു വളപ്പിലെ കല്ലുകളും തക്കാളികളും ഇവർ വലിച്ചെറിഞ്ഞെന്നും...
അല്ലു അർജുന്റെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറി പ്രതിഷേധക്കാര്‍. ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള വീടിന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഒരു പറ്റം വിദ്യാർത്ഥികളാണ് പ്രതിഷേധ പ്രകടനമെന്ന നിലയില്‍ വീട്ടിന് മുന്നിലേക്ക് എത്തിയതെന്നാണ് പ്രാഥമിക വിവരം. ഇവര്‍ മതില്‍ക്കെട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയും വീടിന് നേരെ തക്കാളിയും കല്ലും എറിയുകയും...