ന്യൂഡൽഹി:പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം. നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച്‌ അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം.പിഎഫ്‌ഐക്കും 8 അനുബന്ധ സംഘടനകള്‍ക്കുമാണ് നിരോധനം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവില്‍ പറയുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇന്ത്യയുടെ ഐക്യം തകര്‍ക്കുന്ന നിലയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നും ചൂണ്ടിയാണ്...
കൊച്ചി:പിഎഫ്‌ഐ ഹര്‍ത്താലില്‍ ബസുകള്‍ക്കും ജീവനക്കാര്‍ക്കും നേരെ നടന്ന അക്രമങ്ങളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചു.5 കോടി 6 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് കെഎസ്‌ആര്‍ടിസിയുടെ ആവശ്യം. ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കെഎസ്‌ആര്‍ടിസി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ത്താലില്‍ 58 ബസ്സുകള്‍ തകര്‍ത്തെന്നും 10...
കണ്ണൂര്‍: വഖഫ് തട്ടിപ്പ് കേസിൽ ലീഗ് – കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ. മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി ഉൾപ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായത്. ലീഗ് നേതാവ് യു മഹറൂഫ്, കോൺഗ്രസ് നേതാവ് എംസി കുഞ്ഞമ്മദ് എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടുപേർ. മട്ടന്നൂര്‍...
ന്യൂഡൽഹി:കോൺഗ്രസ് വിട്ട ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് ആസാദ് പാർട്ടി എന്ന പേരിലാണ് സംഘടന പ്രവർത്തിക്കുക. കശ്മീർ കേന്ദ്രികരിച്ചാകും ആദ്യം പാർട്ടി പ്രവർത്തിക്കുക. ജനാധിപത്യ ആശയങ്ങളുടെ പ്രചരണവും രാജ്യത്തിന്റെ വികസനവുമാണ് പുതിയ പാർട്ടിയുടെ ലക്ഷ്യം എന്ന് ഗുലാം നബി ആസാദ്...
കണ്ണൂര്‍: ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട വ്യാപര സ്ഥാപനങ്ങളില്‍ ഇന്നും റെയ്ഡ്. മട്ടന്നൂരിലെ പാലോട്ട് പള്ളി, നടുവനാട്, 19-ാം മൈല്‍ എന്നിവിടങ്ങളിലെ വ്യപാര സ്ഥാപനങ്ങളിലാണ് പരിശോധന. ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളെ തുടര്‍ന്നാണ് റെയ്ഡെന്നാണ് സൂചന. ഇന്നലെ മട്ടന്നൂര്‍, ഉളിയില്‍, ഇരിട്ടി, കണ്ണൂര്‍ എന്നിവിടങ്ങളിലെല്ലാം...
ജയ്പൂര്‍ | രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പക്ഷത്തുള്ള എം എല്‍ എമാര്‍ കൂട്ടത്തോടെ രാജി സമര്‍പ്പിച്ചു. സ്പീക്കര്‍ സി പി ജോഷിയുടെ വസതിയിലെത്തി 82 എം എല്‍ എമാരാണ് രാജി സമര്‍പ്പിച്ചത്. രാജിക്കത്ത് നല്‍കി...
തൃശൂർ:അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന് രാഹുല്‍ ഗാന്ധി അന്തിമോപചാരം അര്‍പ്പിക്കും.നിലവില്‍ ഭാരത് ജോഡോ യാത്രയുമായി തൃശൂരിലുള്ള രാഹുല്‍ ഗാന്ധി നിലമ്പൂരിൽ എത്തും. ഭാരത് ജോഡോ യാത്ര മാറ്റിവയ്ക്കില്ല. ആര്യാടന്‍ മുഹമ്മദിന് അന്തിമോപചാരം അര്‍പ്പിച്ചതിന് ശേഷം യാത്ര പുനരാരംഭിക്കും. തൃശൂരില്‍...
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിർണായക സമ്മേളനം ഒക്ടോബർ 16-ന് നടക്കാനിരിക്കെ പ്രസിഡന്റ് ഷി ജിൻപിങ് വീട്ടുതടങ്കലിലെന്ന് അഭ്യൂഹം. ചൈനീസ് പട്ടാളമായ പീപ്പിൾസ് ലിബറേഷൻ ആർമി(പി.എൽ.എ.) തലസ്ഥാനമായ ബെയ്ജിങ്ങിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. എന്നാൽ, ഇക്കാര്യങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല. പ്രചാരണം അർഥശൂന്യമാണെന്ന് ചൈനീസ് നിരീക്ഷകരും...
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. ഇന്നു രാവിലെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. എട്ടു തവണ സ്വന്തം മണ്ഡലമായ നിലമ്പൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. വിവിധ സര്‍ക്കാരുകളില്‍ വൈദ്യുതി, വനം മന്ത്രിയുമായിരുന്നു. 1952ലാണ് കോൺഗ്രസ്...
തിരുവനന്തപുരം:കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും കുറ്റം സമതിപ്പിച്ചതാണെന്നും എകെജി സെന്റര്‍ ആക്രമണക്കേസില്‍ അറസ്റ്റിലായ ജിതിന്‍.ജനറല്‍ ആശുപത്രിയില്‍ കൊണ്ടുവന്നു വൈദ്യ പരിശോധന നടത്തി തിരികെ കൊണ്ടുപോകുമ്പോൾ ആയിരുന്നു മാധ്യമങ്ങളോട് ജിതിന്‍ ഇങ്ങനെ പ്രതികരിച്ചത്. താന്‍ കുറ്റം സമ്മതിച്ചു എന്ന് പറയുന്നത് കളവ് ആണ്....