ഇംഫാല്‍: മണിപ്പുരിലെ പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുന്നതിൽ രൂക്ഷവിമര്‍ശനവുമായി കോൺഗ്രസ് എംപി അംഗോംച ബിമല്‍ അകോയ്ജാം. തിങ്കളാഴ്ച പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളില്‍ തരംഗമായി കൊണ്ടിരിക്കുന്നത്. മണിപ്പുരില്‍ അക്രമങ്ങളും ദുരിതങ്ങളും വര്‍ധിച്ചിട്ടും സ്ഥിതിഗതികള്‍ അന്വേഷിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ വിമര്‍ശിക്കുകയായിരുന്നു...
കണ്ണൂര്‍:കേരളത്തിലെ സിപിഐഎമ്മിന് ത്രിപുരയും ബംഗാളും പാഠമാകണമെന്ന് കണ്ണൂരില്‍ നടന്ന സിപിഐഎം മേഖലാ റിപ്പോര്‍ട്ടിംഗില്‍ മുന്‍ ജനറല്‍ സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ പ്രകാശ് കാരാട്ട്. ബിജെപിയുടെ കേരളത്തിലെ വളര്‍ച്ച ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. പെന്‍ഷന്‍ മുടങ്ങിയത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി...
സൈനിക പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ അഞ്ച് ജവാന്മാർക്ക് വീരമൃത്യു. ലഡാക്കിലെ ദൗലത് ബേഗ് ഓൾഡിയിൽ ടാങ്കുകളുടെ പരിശീലനത്തിനിടെയായിരുന്നു അപകടമുണ്ടായത്. നദി മുറിച്ചുകടക്കുന്നതിനിടെ ടാങ്കുകളിൽ ചിലത് അപകടത്തിൽപ്പെട്ടതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അപകടത്തിൽ 5 കരസേനാംഗങ്ങൾ വീരമൃത്യു വരിച്ചു.
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. ജാമ്യം അനുവദിച്ചുള്ള റൗസ് അവന്യൂകോടതി ഉത്തരവ് ഡല്‍ഹി ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കെജ്‌രിവാള്‍ ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് ജാമ്യം തടഞ്ഞത്. ജാമ്യം അനുവദിച്ച വിചാരണകോടതി ഉത്തരവിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു....
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിധിക്കായി കാത്തിരുന്ന് രാജ്യം. രാവിലെ എട്ടുമണിമുതൽ വോട്ടെണ്ണി തുടങ്ങും. തപാൽ വോട്ടുകളാകും ആദ്യമെ്ണി തുടങ്ങുക. രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ പതിനെട്ടാം ലോക്‌സഭയുടെ സ്ഥാനം ഏറെ പ്രത്യേകതകൾ ഉള്ളതാകും. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന് ഒടുവിൽ വോട്ടെണ്ണലിലേക്ക് കടക്കുമ്പോൾ ആദ്യം പോസ്റ്റൽ ബാലറ്റും...
മൃഗബലി ആരോപണം ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാര്‍. കേരളത്തില്‍ കര്‍ണാടകാ സര്‍ക്കാരിനെതിരേ മൃഗബലിയും യാഗവും നടന്നു എന്നതില്‍ ഉറച്ച് നില്‍ക്കുന്നു എന്നും എന്നാല്‍ ഏത് സ്ഥലത്താണ് മൃഗബലി നടന്നതെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാജരാജേശ്വര ക്ഷേത്രം എന്നല്ല രാജരാജേശ്വരി...
മോദി സർക്കാരിനും ബിജെപിയുടെ വർഗീയ അജണ്ടകൾക്കും എതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് അരവിന്ദ് കെജ്‌രിവാൾ. ഏകാധിപതികളെ പുറത്താക്കിയതാണ് ചരിത്രമെന്ന് കെജ്‌രിവാൾ പറഞ്ഞു. ഇനി രാജ്യത്ത് മോദി സര്‍ക്കാര്‍ ഉണ്ടാകില്ലെന്നും, രാജ്യത്തിന് വേണ്ടി രക്തം ചിന്താൻ താൻ തയ്യാറാണെന്നും കെജ്‌രിവാൾ പറഞ്ഞു. ഹേമന്ത് സോരനെ ജയിലില്‍...
ഡൽഹി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് സുപ്രീംകോടതിയിൽ. യുഡിഎഫ് സ്ഥാനാർത്ഥി കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്ന ഹർജി തള്ളിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സ്വരാജ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കെ ബാബുവിൻ്റെ വിജയം ശരിവെച്ച ഹൈക്കോടതി സ്വരാജിന്റെ ഹർജി...
മാധ്യമങ്ങൾ പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട കേസുകളിൽ തന്റെയോ മകൻ കുമാരസ്വാമിയുടെയോ പേര് പരാമർശിക്കരുതെന്ന നിരോധന ഉത്തരവ് കോടതിയിൽ നിന്ന് വാങ്ങിയെടുത്ത് ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ. എന്ത് ആരോപണം പ്രസിദ്ധീകരിച്ചാലും കൂടെ തെളിവുകൾ കൂടി ഉണ്ടാകണമെന്നാണ് ഉത്തരവ്. ഹർജി അനുവദിച്ച് ബെംഗളുരു സെഷൻസ്...
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉപയോഗിച്ചിരുന്ന ഐഫോൺ അൺലോക്ക് ചെയ്‌ത്‌ നൽകില്ലെന്ന്‌ ആപ്പിൾ. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിന് ആക്‌സസ് നൽകാൻ ആപ്പിൾ വിസമ്മതിച്ചതായാണ്‌ റിപ്പോർട്ട്. ഉപകരണത്തിൻ്റെ ഉടമ സജ്ജമാക്കിയ പാസ്‌വേഡ് ഉപയോഗിച്ച് മാത്രമേ ഡാറ്റ ആക്‌സസ് ചെയ്യാൻ കഴിയൂ എന്ന് ആപ്പിൾ അറിയിച്ചു. ഇ.ഡി നടത്തിയ...