തങ്ങളുടെ ചരിത്രത്തിലെ ആദ്യ കിരീടം നേടി നോർത്തീസ്റ്റ് യുണൈറ്റഡ്. 2024-25 സീസൺ ഡ്യൂറൻഡ് കപ്പ് കിരീടത്തിൽ നോർത്തീസ്റ്റ് മുത്തമിട്ടു. ഇന്ന് ഫൈനലിൽ വമ്പന്മാരായ മോഹൻ ബഗാനെയാണ് നോർത്തീസ്റ്റ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. പെനാൽറ്റിഷൂട്ട് ഔട്ടിലാണ് വിജയം.
ഡ്യൂറൻഡ് കപ്പിൽ മുത്തമിട്ടതോടെ നോർത്ത് ഈസ്റ്റിനും കപ്പ് ആയി. ഐഎസ്എൽ ക്ലബ്ബുകളിൽ നാഷണൽ ലെവൽ കിരീടം ഇല്ലാത്തതായി ഇനി കേരള ബ്ലാസ്റ്റേഴ്സ് മാത്രമാണ് ഉള്ളത് ഐഎസ്എല്ലിൽ ഇത്തവണ കളിക്കുന്ന 13 ടീമുകളിൽ ബ്ലാസ്റ്റേഴ്‌സ് ഒഴികെ 12 ടീമുകളുടെയും സീനിയർ ടീമുകൾ കിരീടം നേടിയിട്ടുണ്ട്
ലാ ലിഗ 2024-25 സീസണിലെ വിജയക്കുതിപ്പ് തുടർന്ന് ബാഴ്‌സലോണ. ഇന്ന് വല്ലഡോലിഡിനെതിരെ എതിരില്ലാത്ത ഏഴു ഗോളുകളുടെ വമ്പൻ വിജയമാണ് ബാഴ്‌സ നേടിയത്.ആദ്യ പകുതിയുടെ 20-ആം മിനിറ്റിൽ റാഫീഞ്ഞയിലൂടെ ബാഴ്‌സ മുന്നിലെത്തി.നാല് മിനിറ്റിനുള്ളിൽ ലെവൻഡോസ്‌കി ലീഡ് ഇരട്ടിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷം കുണ്ടേ നേടിയ...
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയം തുടർക്കഥയാക്കി മാഞ്ചസ്റ്റർ സിറ്റി മുന്നേറുന്നു. മൂന്നാം റൗണ്ട് മത്സരത്തിൽ വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സിറ്റി തകർത്തെറിഞ്ഞത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്കുമായി ഹാലൻഡ് തിളങ്ങി.
ലാലിഗയിൽ വീണ്ടും പോയിന്റുകൾ നഷ്ടപ്പെടുത്തി റയൽ മാഡ്രിഡ്‌. ഇന്ന് ലാസ് പാൽമാസാണ് റയലിനെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. ലാസ് പാൽമസിനായി മോലെയ്റോയും റയലിനായി പെനാൽറ്റിയിലൂടെ വിനീഷ്യസും ഗോളുകൾ കണ്ടെത്തി.
സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമെനെസ് ആണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിലേക്ക് എത്തുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. ഗ്രീക്ക് ക്ലബ് OFI ക്രീറ്റ് എഫ്‌സിയിൽ നിന്നാണ് ജീസസ് കൊമ്പന്മാരുടെ ഒപ്പം ചേരുന്നത്. 30 കാരനായ താരം കഴിഞ്ഞ സീസൺ മുതൽ ഗ്രീക്ക്...
കോപ്പ അമേരിക്ക ഫൈനലിൽ പരിക്കേറ്റതിനെ തുടർന്ന് പുറത്തിരിക്കേണ്ടി വന്ന അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഫുട്ബോൾ മൈതാനത്തേക്ക് തിരിച്ചെത്തുന്നു. മെസ്സി ഇന്റർ മിയാമിക്കൊപ്പം പരിശീലനം പുനരാരംഭിച്ചു. സെപ്തംബർ 15ന് ഫിലാഡൽഫിയ യൂണിയനെതിരെ മെസ്സി കളിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഡ്യൂറണ്ട് കപ്പ് രണ്ടാം സെമിയിൽ ബെംഗളൂരു എഫ് സിയെ തോൽപ്പിച്ച് മോഹൻ ബഗാൻ ഫൈനലിലേക്ക് കടന്നു. ഇന്ന് കൊൽക്കത്തയിൽ വെച്ച് നടന്ന മത്സരത്തിൽ, നിശ്ചിത സമയം 2-2 ന് അവസാനിച്ചപ്പോൾ പെനാൽറ്റി ഷൂട്ട്‌ഔട്ടിലാണ് മോഹൻ ബഗാൻ വിജയം നേടിയെടുത്തത്. രണ്ട് സേവുകളുമായി വിശാൽ കെയ്ത്...
ഞാൻ ഉടൻ വിരമിക്കുമോ എന്ന് എനിക്കറിയില്ല. അത് രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ആവാം. എന്നിരുന്നാലും ഞാൻ അൽ നാസ്സറിൽ തന്നെ വിരമിക്കുവാനാണ് സാധ്യത. “ഞാൻ ഈ ക്ലബ്ബിൽ വളരെ സന്തുഷ്ടനാണ്, സൗദി അറേബ്യയിൽ കളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ അത് തുടരാൻ ആഗ്രഹിക്കുന്നു.” “ഞാൻ...
കൊളംബിയൻ സൂപ്പർ താരം ജയിംസ് റോഡ്രിഗ്വസ് ലാലിഗയിലേക്ക് തിരിച്ചെത്തുന്നു. റയോ വല്ലക്കാനോയിലേക്ക് ആണ് മുൻ റയൽ മാഡ്രിഡ്‌ താരമായ റോഡ്രിഗസ് എത്തുന്നത്. ഒരു വർഷത്തെ കരാറിലാണ് താരം ഒപ്പുവച്ചത്. നേരത്തേ ബ്രസീൽ ക്ലബ്ബായ സാവോ പോളോയുടെ താരമായിരുന്ന റോഡ്രിഗ്വസ് കരാർ അവസാനിച്ചതോടെ ഫ്രീ ഏജന്റാവുകയായിരുന്നു.