
സംസ്ഥാനത്ത് കൊവിഡ് ജാഗ്രത തുടരണമെന്ന് മന്ത്രിസഭാ യോഗം. ആശങ്ക വേണ്ടെന്നാണ് മന്ത്രിസഭാ യോഗത്തിൻറെ വിലയിരുത്തൽ. സംസ്ഥാനത്തെ സ്ഥിതി ഗതികൾ ആരോഗ്യ മന്ത്രി വീണാ ജോർജ് മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചു.സംസ്ഥാനം വീണ്ടും കൊവിഡ് ജാഗ്രതയിൽ.
കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ജില്ലകൾ തോറും ജാഗ്രത കർശനമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ആശുപത്രി സജ്ജീകരണങ്ങൾക്കായി ജില്ലകളും ആശുപത്രികളും സർജ് പ്ലാൻ തയ്യാറാക്കണമെന്നും ഐസിയു, വെന്റിലേറ്റർ ആശുപത്രി സംവിധാനങ്ങൾ കൂടുതലായി മാറ്റിവയ്ക്കണമെന്നും നിർദ്ദേശമുണ്ട്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)