എരിഞ്ഞിപ്പറമ്പ് ഗ്രാമ കുട്ടികൾ നീന്തൽ പരിശീലനത്തിൻ്റെ സജീവതയിൽ

MTV News 0
Share:
MTV News Kerala

മുക്കം: വെള്ളത്തിൽ അകപ്പെട്ടാൽ രക്ഷപ്പെടാൻ വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം നൽകി ഒരു ഗ്രാമം സജീവ ശ്രദ്ധ തേടുന്നു.കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ എരഞ്ഞിപ്പറമ്പിലെ മൈത്രി റസിഡൻസിൻ്റെ നേതൃത്വത്തിൽ മുക്കം അഗ്നി രക്ഷസേന ഫയർ ആൻറ് റെസ്ക്യു വിഭാഗത്തിൻ്റെയും ചാത്തമംഗലം പഞ്ചായത്തിൻ്റെയും സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് ചാലിയാർ പുഴയിലെ ചെറുവാടി കടവിൽ നീന്തൽ പരിശീലിപ്പിക്കുന്നത്.30 ദിവസത്തെ വിവിധ തരത്തിലുള്ള നീന്തൽ പരിശീലനം നൽകി വരുന്നത്.

ചാലിയാർ ചെറുവാടി പുഴയിൽ നീന്തൽ പരിശീലിക്കുന്ന കുട്ടികൾ. 

20 കുട്ടികൾ വീതമുള്ള ഗ്രൂപ്പുകൾ തിരിച്ച് കുട്ടികൾക്ക് സുരക്ഷ സംവിധാനത്തിൽ നീന്തി തുടിച്ച് ഭിതിയില്ലാതെ പരിശീലനം നൽകി വരുന്നത്. വൈകുന്നേരമായാൽ ചാലിയാർ ചെറുവാടി കടവ് നീന്തൽ പരിലനത്തിൻ്റെ ആരവങ്ങൾ ഉയരുകയായി. പരീശീലനം സമയം പൂർത്തിയായാൽ വിദ്യാർത്ഥികൾക്ക് പാലും മുട്ടയും നൽകി വീടുകളിലേക്ക് മടങ്ങുന്നത്.  എരഞ്ഞിപ്പറമ്പ് മൈത്രി റസിഡൻസ് അസോസിയേഷൻ ഏട്ടവർഷമായി ഇത്തരം സേവന പ്രവർത്തനങ്ങളുമായി മുന്നേറുന്നത്.ഇതിൻ്റെ യൂത്ത് വിംങ്ങടക്കം നാട്ടിൻ്റെ നന്മയുടെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയാവുന്നുണ്ട്. വനിത യൂത്ത് വിംങ്ങ് പ്രവർത്തിക്കുന്നുണ്ട്- കോവിഡ്  നിമിത്തം സേവന രംഗത്ത് അൽപ്പം കുറവായിരുന്നു. വീണ്ടും മൈത്രിയുടെ ചുവടിൽ വീണ്ടും സജീവതയിലേക്ക് തയ്യാറാവുകയായി.

ഉണ്ണിച്ചേക്കു ചേന്ദമംഗല്ലൂർ.

Share:
MTV News Keralaമുക്കം: വെള്ളത്തിൽ അകപ്പെട്ടാൽ രക്ഷപ്പെടാൻ വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം നൽകി ഒരു ഗ്രാമം സജീവ ശ്രദ്ധ തേടുന്നു.കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ എരഞ്ഞിപ്പറമ്പിലെ മൈത്രി റസിഡൻസിൻ്റെ നേതൃത്വത്തിൽ മുക്കം അഗ്നി രക്ഷസേന ഫയർ ആൻറ് റെസ്ക്യു വിഭാഗത്തിൻ്റെയും ചാത്തമംഗലം പഞ്ചായത്തിൻ്റെയും സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് ചാലിയാർ പുഴയിലെ ചെറുവാടി കടവിൽ നീന്തൽ പരിശീലിപ്പിക്കുന്നത്.30 ദിവസത്തെ വിവിധ തരത്തിലുള്ള നീന്തൽ പരിശീലനം നൽകി വരുന്നത്. 20 കുട്ടികൾ വീതമുള്ള ഗ്രൂപ്പുകൾ തിരിച്ച് കുട്ടികൾക്ക് സുരക്ഷ സംവിധാനത്തിൽ നീന്തി...എരിഞ്ഞിപ്പറമ്പ് ഗ്രാമ കുട്ടികൾ നീന്തൽ പരിശീലനത്തിൻ്റെ സജീവതയിൽ