മൽസ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു.

MTV News 0
Share:
MTV News Kerala

പെരുവയൽ:മൽസ്യലഭ്യത കുറയുന്ന പശ്ചാത്തലത്തിൽ ഗ്രാമീണ ശുദ്ധജല മൽസ്യ വളർത്തൽ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൽസ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പെരുവയൽ ഗ്രാമ പഞ്ചായത്തിലെ അപേക്ഷ നൽകിയ മൽസ്യകർഷകർക്കാണ് ഫിഷറീസ് വകുപ്പ് മൽസ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തത്.

രണ്ടാഴ്ച്ച പ്രായമുള്ള കട് ല, രോഹു, മൃഗാൽ, ഗ്രാസ് കാർപ്പ് ഇനത്തിലെ മൽസ്യ കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. പെരുവയൽ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.സുഹറാബി വിതരണം ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സുബിത തോട്ടാഞ്ചേരി അക്വാകൾച്ചർ പ്രമോട്ടർമാരായ എ.അജീഷ്, എ.ജീഷ്മ തുടങ്ങിയവർ നേതൃത്വം നൽകി.