
മാവൂർ:ജെംഷാദ് എന്നയാളെയാണ് മാവൂർ സബ്ബ് ഇൻസ്പെക്ടർ രേഷ്മ. വി.ആർ പോക്സോ നിയമത്തിൽ ഉൾപ്പെട്ടതിന് അറസ്റ്റ് ചെയ്തത്. ഓൺലൈൻ പഠനത്തിന് ഫോണിന്റെ അപര്യാപ്തത ചൂഷണം ചെയ്ത് ഫോൺ വാങ്ങി നൽകി വീട്ടുകാരുമായി സൗഹൃദം സ്ഥാപിച്ചാണ് പ്രതി കുട്ടിയെ വിശീകരിക്കാൻ ശ്രമിച്ചത്. ഇയാൾ മുൻപ് മറ്റൊരു കുട്ടിയെ പീഡിപ്പിച്ചതിന് മുക്കം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.
സാമ്പത്തികപ്രശ്നങ്ങളുടെ പേരിൽ ഉണ്ടായ കേസാണ് അതെന്നാണ് അന്ന് പ്രതി ആരോപിച്ചിരുന്നത്. സജീഷ്, ബിജു. M.C, ലിജുലാൽ, സുമോദ് , പ്രദീപ് എന്നിവരും അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ പോക്സോ കേസ്സുകൾ കൈകാര്യം ചെയ്യുന്ന സ്പെഷൽ കോടതിയിൽ ഹാജരാക്കി.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)