
മാവൂർ | വനംകൊള്ളക്കെതിരെ ജുഡീഷ്യൽ അന്യേഷണം നടത്തുക, കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുക എന്നീ ആവശ്യങ്ങളുന്നയിച്ച്
യു ഡി.എഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം മാവൂർ പഞ്ചായത്തു കമ്മറ്റിയുടെ നേതൃത്വത്തിൽ മാവൂർ വില്ലേജ് ഓഫീസിനു മുന്നിൽ സമരം സംഘടിപ്പിച്ചു.
ഡി.സി.സി.അംഗം പി.ഭാസ്ക്കരൻനായർ സമരം ഉൽഘാടനം ചെയ്തു.യു.ഡി.എഫ് മാവൂർ പഞ്ചായത്ത് കമ്മറ്റി ചെയർമാൻ എം.ഇസ്മായിൽ അധ്യക്ഷത വഹിച്ചു. വി.കെ.റസാഖ് മുഖ്യ പ്രഭാഷണം നടത്തി. വി.എസ് രഞ്ചിത്ത്, എൻ.കെ.ബഷീർ, ടി.ഉമ്മർ, ജയശ്രീ ദിവ്യപ്രകാശ്, ഹരി നാരായണൻ, കെ.ആലി ഹസൻ തുടങ്ങിയവർ സംബന്ധിച്ചു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)